Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗുരുതരമായി കാൻസർ ബാധിച്ച് എണീറ്റ് നടക്കാൻ ജീവൻ ഇല്ലാത്ത ആളെ തന്നെ മുഖ്യമന്ത്രി ആക്കേണ്ട ഗതികേടിലാണോ ബിജെപി? മാസങ്ങളോളം വിദേശത്തും സ്വദേശത്തും ചികിൽസ നടത്തിയ മനോഹർ പരീക്കറെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി; ഒരു വർഷമായിട്ടും ഓഫീസിൽ വരാത്ത മുഖ്യമന്ത്രിയെ ചുമന്ന് ഒരു സംസ്ഥാനം; ബിജെപിയെ അലട്ടുന്ന നേതൃക്ഷാമം ചർച്ചയാക്കി സോഷ്യൽ മീഡിയ

ഗുരുതരമായി കാൻസർ ബാധിച്ച് എണീറ്റ് നടക്കാൻ ജീവൻ ഇല്ലാത്ത ആളെ തന്നെ മുഖ്യമന്ത്രി ആക്കേണ്ട ഗതികേടിലാണോ ബിജെപി? മാസങ്ങളോളം വിദേശത്തും സ്വദേശത്തും ചികിൽസ നടത്തിയ മനോഹർ പരീക്കറെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി; ഒരു വർഷമായിട്ടും ഓഫീസിൽ വരാത്ത മുഖ്യമന്ത്രിയെ ചുമന്ന് ഒരു സംസ്ഥാനം; ബിജെപിയെ അലട്ടുന്ന നേതൃക്ഷാമം ചർച്ചയാക്കി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

പനജി: ആരോഗ്യ പ്രശ്‌നങ്ങളാൽ ഉഴലുന്ന ഗോവ മൂഖ്യമന്ത്രി മനോഹർ പരീഖർ സ്ഥാനം ഒഴിയാൻ തയ്യാറാണ്. എന്നാൽ ഒരു വർഷമായി അതിന് ബിജെപി കേന്ദ്ര നേതൃത്വം പരിഖറിനെ അനുവദിക്കുന്നില്ല. ഗോവിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പരീഖർ ഒഴിഞ്ഞാൽ അത് പാർട്ടിയിൽ പുതിയ പ്രശ്‌നങ്ങളുണ്ടാക്കും. പാർട്ടി പിളർപ്പിലേക്ക് പോലും നീങ്ങും. ഇതിനാെപ്പം ഭരണവും നഷ്ടമാകും. അതുകൊണ്ട് തന്നെ സുഖമില്ലാത്ത പരീഖറിനെ തന്നെ മുഖ്യമന്ത്രിയായി നിലനിർത്തുകയാണ് ബിജെപി.

അതിനിടെ അർബുദ ബാധിതനായ ഗോവ മുഖ്യമന്ത്രി മനോഹർ പരീഖറെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാൻക്രിയാറ്റിക് അർബുദത്തിന് ചികിത്സയിൽ കഴിയുന്ന പരീഖറെ എയിംസിലാണ് പ്രവേശിപ്പിച്ചത്. ഡോക്ടർ അതുൽ ശർമ്മയുടെ നേതൃത്വത്തിലുള്ള വൈദ്യസംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. ഏതാനും ദിവസങ്ങൾ പരീഖർ ചികിത്സയിലുണ്ടാകുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇതോടെയാണ് പരീഖറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിലനിർത്തുന്നതിലെ വിവാദം സോഷ്യൽ മീഡിയയിൽ ആളിക്കത്തുന്നത്. ഇങ്ങനെ തീരെ വയ്യാത്ത ആളെ മുഖ്യമന്ത്രിയായി നിലനിർത്തണമോ എന്നതാണ് ഉയരുന്ന ചോദ്യം. ഭരണത്തിലൊന്നും മുഖ്യമന്ത്രിക്ക് ഇടപെടാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ പരീഖറിന് വിശ്രമം അനുവദിക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മനോഹർ പരീഖർക്ക് അർബുദബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിലും അമേരിക്കയിലുമായി മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് പരീഖർ ഗോവയിൽ തിരിച്ചെത്തിയത്. അസുഖബാധിതനായിട്ടും പരീഖറെ മുഖ്യമന്ത്രി സ്ഥാനത്ത് നിലനിർത്തിയിരിക്കുന്നതിനെതിരെ പ്രതിപക്ഷവും ശിവസേനയും വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം ബജറ്റ് അവതരിപ്പിക്കാൻ മുഖ്യമന്ത്രി സഭയിൽ എത്തിയിരുന്നു. അതിന് അപ്പുറം ഭരണത്തിൽ ഇടപെടലൊന്നും മുഖ്യമന്ത്രി ചെയ്യുന്നില്ല.

മുൻ പ്രതിരോധ മന്ത്രി കൂടിയായ പരീഖർ ന്യൂയോർക്കിൽ ചികിത്സയിലായിരുന്നു. മുംബൈയിലെ ലീലാവതി ആശുപത്രിയിലും ഗോവ മെഡിക്കൽ കോളജിലും ചികിത്സ തേടിയ പരീഖർ ന്യുയോർക്കിലേക്ക് പോയത്. തന്റെ അഭാവത്തിൽ ഭരണകാര്യങ്ങൾ നോക്കുന്നതിന് ക്യാബിനറ്റ് ഉപദേശക സമിതി രൂപീകരിച്ച ശേഷമാണ് പരീഖർ യു.എസിലേക്ക് പോയത്. സുദിൻ ദവാലിക്കർ (എംജിപി), ഫ്രാൻസിസ് ഡിസൂസ (ബിജെപി), വിജയ് സർദേശായി (ഗോവ ഫോർവേർഡ് പാർട്ടി) എന്നിവരാണ് കമ്മറ്റിയിലുണ്ടായിരുന്നത്. എം.ജി.പിയും ഗോവ ഫോർവേർഡ് പാർട്ടിയും ബിജെപിയുടെ ഘടകകക്ഷികളാണ്. പരീഖറിനെ മാറ്റിയാൽ ഇവർ പിന്തുണ പിൻവലിക്കാൻ സാധ്യതയുണ്ട്. അതിനാലാണ് പരീഖറിനെ രോഗ കാലത്തും ബിജെപി മാറ്റാത്തത്. ഇതിനെ നേതൃദാരിദ്രമെന്നാണ് സോഷ്യൽ മീഡിയ വിമർശിക്കുന്നത്.

പരീഖർ രണ്ടു തവണ ഗോവ മുഖ്യമന്ത്രിയായി ചുമതല വഹിച്ചിട്ടുണ്ട്. ആദ്യമായി 2000 മുതൽ 2005 വരെയും പിന്നീട് മാർച്ച് 2012 മുതൽ നവംബർ 2014 വരെയും ഗോവ മുഖ്യമന്ത്രിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP