Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഎഇയുടെ മണ്ണിൽ ചരിത്രം കുറിച്ച് ഖത്തറിന് എഎഫ്‌സി ഏഷ്യൻ കപ്പ് കിരീടം; ആദ്യ ഫൈനലിൽ തന്നെ കപ്പ് നേടിയത് ശക്തരായ ജപ്പാനെ തകർത്ത്; കിരീടമുയർത്തുന്നത് ഒന്നിനെതിരെ മൂന്ന് ഗോളുകൾ തൊടുത്ത്; ഖത്തർ ഇനി ഏഷ്യയിലെ ഫുട്‌ബോൾ രാജാക്കന്മാർ

യുഎഇയുടെ മണ്ണിൽ ചരിത്രം കുറിച്ച് ഖത്തറിന് എഎഫ്‌സി ഏഷ്യൻ കപ്പ് കിരീടം; ആദ്യ ഫൈനലിൽ തന്നെ കപ്പ് നേടിയത് ശക്തരായ ജപ്പാനെ തകർത്ത്; കിരീടമുയർത്തുന്നത് ഒന്നിനെതിരെ മൂന്ന് ഗോളുകൾ തൊടുത്ത്; ഖത്തർ ഇനി ഏഷ്യയിലെ ഫുട്‌ബോൾ രാജാക്കന്മാർ

സ്പോർട്സ് ഡെസ്‌ക്‌

അബുദാബി: എഎഫ്‌സി ഏഷ്ൻ കപ്പ് നേടി ചരിത്രം കുറിച്ച് ഖത്തർ. ഫൈനലിൽ എഷ്യൻ വമ്പന്മാരും അഞ്ച് തവണ ചാമ്പ്യന്മാരുമായ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മലർത്തിയടിച്ചാണ് ഖത്തർ ആദ്യമായ ഏഷ്യൻ ഫുട്‌ബോളിന്റെ രാജാക്കന്മാരാകുന്നത്.ഖത്തറിന്റെ ആദ്യത്തെ ഏഷ്യൻ കപ്പ് കിരീടമാണിത്. 12-ാം മിനിറ്റിൽ അൽമോസ് അലി, 27-ാം മിനിറ്റിൽ അബ്ദുൾ അസീസ് ഹാതെം, 83-ാം മിനിറ്റിൽ അക്രം അഫീഫ് എന്നിവരാണ് ഖത്തറിന്റെ ഗോളുകൾ നേടിയത്. താക്കുമി മിനാമിനോയുടെ വകയായിരുന്നു ജപ്പാന്റെ ഗോൾ. ആദ്യ പകുതിയിൽ ഖത്തർ രണ്ട് ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ ജപ്പാൻ ഒരെണ്ണം തിരിച്ചടിച്ചെങ്കിലും 83ാം മിനിറ്റിൽ ലഭിച്ച വിവാദ പെനാൽറ്റിയും വലയിലെത്തിച്ച് ഖത്തർ പട്ടിക പൂർത്തിയാക്കി.

ടൂർണമെന്റിൽ ആരും പ്രതീക്ഷിക്കാത്ത കുതിപ്പായിരുന്നു ഖത്തറിന്റേത്. മുൻ സ്പാനിഷ് താരം സാവി ഹെർണാൻഡസ ഖത്തർ കപ്പ് നേടുമെന്ന് പ്രവചിച്ചിരുന്നു. ഏറ്റവും കൂടുതൽ ഏഷ്യൻ കപ്പ് കിരീടങ്ങളെന്ന റെക്കോഡ് കയ്യാളുന്ന ജപ്പാനെ നിലംപരിശാക്കിയ പ്രകടനമാണ് ഫൈനലിൽ ഖത്തർ പുറത്തെടുത്തത്. മത്സരം തുടങ്ങി 30 മിനിറ്റുകൾക്കുള്ളിൽ തന്നെ ഖത്തർ കളിയുടെ നിയന്ത്രണം പൂർണമായും ഏറ്റെടുത്തിരുന്നു.

12-ാം മിനിറ്റിൽ അഫീഫിന്റെ പാസ് സ്വീകരിക്കുമ്പോൾ ഗോൾപോസ്റ്റ് അൽമോസ് അലിയുടെ പിന്നിലായിരുന്നു. ബൈസൈക്കിൾ കിക്കിലൂടെ അൽമോസ് പന്ത് ജപ്പാൻ വലയിൽ എത്തിച്ചു. ടൂർണമെന്റിലെ താരത്തിന്റെ ഒമ്പതാം ഗോളായിരുന്നു ഇത്. ഒരു ഏഷ്യൻ കപ്പ് ടൂർണമെന്റിൽ ഒമ്പത് ഗോളുകൾ നേടുന്ന താരമെന്ന നേട്ടവും അൽമോസ് സ്വന്തമാക്കി. 27-ാം മിനിറ്റിൽ അസീസ് ഹാതെമിന്റെ ഇടംകാലൻ ഷോട്ട് ജപ്പാൻ വലതുളച്ചു. പിന്നീട് പ്രതിരോധത്തിലേക്ക് വലിഞ്ഞ ഖത്തർ, ജപ്പാൻ ആക്രമണങ്ങൾ ഓരോന്നായി ഇല്ലാതാക്കി.

69-ാം മിനിറ്റിൽ താക്കുമി മിനാമിനോ മികച്ച ഒരു മുന്നേറ്റത്തിലൂടെ ഒരു ഗോൾ തിരിച്ചടിച്ചു. ഖത്തർ ഈ ടൂർണമെന്റിൽ വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്.പിന്നീട് ജപ്പാന്റെ ആക്രമണങ്ങളായിരുന്നു. ഒരിടയ്ക്ക് ജപ്പാൻ സമനില ഗോൾ നേടും എന്ന ഘട്ടത്തിൽ വാർ (വി.എ.ആർ) ഖത്തറിനെ തുണച്ചു. ഹാൻഡ് ബോളിനെ തുടർന്ന് ജപ്പാനെതിരേ റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത അക്രം അഫീഫിന് പിഴച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP