Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇനി ചിട്ടിയെന്ന് പറഞ്ഞ് വട്ടപ്പലിശ ഈടാക്കിയാൽ മുതലാളിമാർ അകത്താകും; സ്വകാര്യ പണം ഇടപാടുകാർ 18 ശതമാനത്തിൽ അധികം പലിശ ഈടാക്കിയാൽ കേസെടുക്കാൻ നിയമം; 20,000 രൂപയിൽ കൂടുതൽ എല്ലാ ഇടപാടുകളും ചെക്ക് വഴിയോ ബാങ്ക് വഴിയോ നിർബന്ധമാക്കി; ബജറ്റിൽ പ്രഖ്യാപിച്ച അധികമാരും ശ്രദ്ധിക്കാതെ പോയ പരിഷ്‌കാരം ഇങ്ങനെ

തിരുവനന്തപുരം: ഇനി ചിട്ടിയെന്ന് പറഞ്ഞ് വട്ടപ്പലിശ ഈടാക്കിയാൽ പണി കിട്ടും. സ്വകാര്യവ്യക്തികൾ പണം കടംകൊടുക്കുന്നതിന് പലിശനിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ബജറ്റിലൂടെ പ്രഖ്യാപനം നടത്തുകയാണ്. മണി ലെൻഡേഴ്സ് നിയമപ്രകാരം പണം കടംകൊടുക്കുന്നവർ പരമാവധി 18 ശതമാനം പലിശയേ ഈടാക്കാവൂ. 20,000 രൂപയിൽ കൂടുതലുള്ളത് ഇനി ചെക്കുവഴിയേ നൽകാനാവൂ.

കടംകൊടുപ്പുകാർക്ക് വാണിജ്യബാങ്കുകൾ ഈടാക്കുന്നതിനെക്കാൾ രണ്ടുശതമാനം അധികം പലിശ ഈടാക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, ബാങ്കുകളുടെ പലിശനിരക്ക് ഏകീകൃതമല്ല. സ്വകാര്യ ആവശ്യങ്ങൾക്ക് 24 ശതമാനംവരെ പലിശ ഈടാക്കുന്ന സ്ഥാപനങ്ങളുണ്ട്. അതിനാൽ സ്വകാര്യ പണമിടപാടുകാരുടെ പലിശ നിയന്ത്രിക്കാനാവുന്നില്ല.

ഇതുപരിഹരിക്കാനാണ് പലിശ 18 ശതമാനമായി നിയന്ത്രിക്കുന്നത്. ഇതോടെ കൊള്ളപ്പലിശയ്ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP