Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാഴപ്പഴം വെറും ഓർമകളിലെ ചരിത്രം മാത്രമായി മാറുമോ? ആഫ്രിക്കൻ രാജ്യങ്ങളിലെ വാഴയ്ക്ക് പിടിച്ച ഗുരുതരമായ രോഗം മുഴുവൻ വാഴകളെയും നശിപ്പിക്കുമെന്ന് റിപ്പോർട്ട; ജീൻ എഡിറ്റിങ് നടത്തി വാഴയെ വംശനാശത്തിൽനിന്ന് രക്ഷിക്കാൻ ശാസ്ത്രജ്ഞർ രംഗത്ത്

വാഴപ്പഴം വെറും ഓർമകളിലെ ചരിത്രം മാത്രമായി മാറുമോ? ആഫ്രിക്കൻ രാജ്യങ്ങളിലെ വാഴയ്ക്ക് പിടിച്ച ഗുരുതരമായ രോഗം മുഴുവൻ വാഴകളെയും നശിപ്പിക്കുമെന്ന് റിപ്പോർട്ട; ജീൻ എഡിറ്റിങ് നടത്തി വാഴയെ വംശനാശത്തിൽനിന്ന് രക്ഷിക്കാൻ ശാസ്ത്രജ്ഞർ രംഗത്ത്

വാഴയുടെ നിലനിൽപ്പുതന്നെ ഭീഷണിയിലാക്കിയ വൈറസ് ആക്രമണത്തെ ചെറുക്കാൻ ജീൻ എഡിറ്റിങ് വേണ്ടിവരുമെന്ന് ശാസ്ത്രലോകം. ജീൻ എഡിറ്റിങ് രീതിയായ ക്രിസ്പറിലൂടെ മാത്രമേ വാഴകളെ ഇനി രക്ഷിക്കാനാകൂ എന്നാണ് ഇവരുടെ അഭിപ്രായം. ആഫ്രിക്കയിലുടനീളമുള്ള വാഴകളെ ബാധിച്ചിരിക്കുന്ന വൈറസ് മുഴുവൻ തോട്ടങ്ങളെയും ഇല്ലാതാക്കുമെന്നാണ് കരുതുന്നത്. ലോകത്ത് പലഭാഗങ്ങളിലേക്കും വാഴപ്പഴം കയറ്റിയയക്കുന്നത് ആഫ്രിക്കയിൽനിന്നാണ്.

ഡി.എൻ.എ.യിൽ എഡിറ്റിങ് നടത്തി രോഗത്തെ പൂർണമായും ഇല്ലാതാക്കുന്ന രീതിയാണ് ക്രിസ്പർ-കാസ്9 എന്ന രീതി. ഇതിലൂടെ വാഴയെ ബാധിച്ചിരിക്കുന്ന വൈറസ് ബാധയെ തുരത്താമെന്നും അവർ കണക്കുകൂട്ടുന്നു. എന്നാൽ, ഭൂഖണ്ഡത്തിലുടനീളം ഇതെങ്ങനെ പ്രാവർത്തികമാക്കുമെന്ന വലിയ സംശയവും ഉയരുന്നുണ്ട്. ബനാന സ്ട്രീക്ക് എന്ന വൈറസാണ് വാഴയെ ബാധിച്ചിരിക്കുന്നത്. പകർച്ചവ്യാധിപോലെ അസുഖം പരത്തുന്ന വൈറസാണിത്.

വാഴയുടെ ഡിഎൻഎയിൽ പ്രവേശിച്ചാണ് വൈറസ് പ്രവർത്തിക്കുന്നത്. വരൾച്ചയോ വേനലോ നേരിടുമ്പോൾ, വൈറസ് സജീവമാകുകയും ചെടിയെ നശിപ്പിക്കുകയും ചെയ്യും. സജീവമാകുന്ന വേളയിൽ ഇത് വ്യാപകമായി പടർന്ന് പിടിക്കുകയും ചെയ്യും. കാട്ടിൽ വളരുന്ന തരം വാഴച്ചെടികളുമായി ക്രോസ്-ബ്രീഡിങ് നടത്തി പുതിയ ഇനം വാഴകളെ സൃഷ്ടിക്കുകയാണ് ഇ്‌പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ, പുതിയ ഇനത്തെയും വൈറസ് ബാധിച്ചതോടെയാണ ്ജീൻ എഡിറ്റിങ് സാധ്യതകൾ ശാസ്ത്രജ്ഞർ ആലോചിച്ചുതുടങ്ങിയത്.

കെനിയയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ അഗ്രിക്കൾച്ചറിലെ ലീന ത്രിപാഠിയാണ് ക്രിസ്പർ ജീൻ എഡിറ്റിങ്ങിലൂടെ രോഗം ഭേദമാക്കാനാകുമെന്ന് തെളിയിച്ചത്. ഇപ്പോൾ രോഗം ഭേദമാക്കുന്നതിനും ഭാവിയിൽ ബാധിക്കാതെ നോക്കുന്നതിനും ജീൻ എഡിറ്റിങ് സഹായിക്കുമെന്ന് ലീന ത്രിപാഠി പറയുന്നു. എന്നാൽ, ജീൻ എഡിറ്റിങ് നടത്തിയ വാഴകളിലുണ്ടാകുന്ന പഴം എത്രത്തോളം ഗുണകരമാകുമെന്ന സംശയവും ഇതോടൊപ്പം ഉയർന്നുവരുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP