Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാലം പായും ..സമരങ്ങളും വർഗ്ഗസമരങ്ങളും ഇസങ്ങളും വരും...അപ്പോഴും ചരിത്രം താനെ ഒഴുകും: പറയാനുള്ളത് കവിതയായി ചൊല്ലി തച്ചങ്കരിയുടെ വിടവാങ്ങൽ; ഒപ്പം നിന്ന് ചിത്രമെടുത്തും പൊട്ടിക്കരഞ്ഞും വികാരഭരിതരായി ജീവനക്കാർ; കെഎസ്ആർടിസിയെ കാമിനിയെപ്പോലെ സ്നേഹിച്ചുവെന്ന് സർക്കാരിന് അറിയാമെന്നും മടക്കം ആരോടും പരിഭവമില്ലാതെയെന്നും തച്ചങ്കരി; യൂണിയൻ നേതാക്കളുടെ ശീലങ്ങൾ മാറ്റിയത് സ്ഥാനമാറ്റത്തിന് കാരണമായിരിക്കാം; സിഎംഡി സ്ഥാനത്ത് നിന്ന് മേധാവി പടിയിറങ്ങുന്നത് ഉത്തരവാദിത്തങ്ങൾ നിറവേറ്റിയ സംതൃപ്തിയോടെ

കാലം പായും ..സമരങ്ങളും വർഗ്ഗസമരങ്ങളും ഇസങ്ങളും വരും...അപ്പോഴും ചരിത്രം താനെ ഒഴുകും: പറയാനുള്ളത് കവിതയായി ചൊല്ലി തച്ചങ്കരിയുടെ വിടവാങ്ങൽ; ഒപ്പം നിന്ന് ചിത്രമെടുത്തും പൊട്ടിക്കരഞ്ഞും വികാരഭരിതരായി ജീവനക്കാർ; കെഎസ്ആർടിസിയെ കാമിനിയെപ്പോലെ സ്നേഹിച്ചുവെന്ന് സർക്കാരിന് അറിയാമെന്നും മടക്കം ആരോടും പരിഭവമില്ലാതെയെന്നും തച്ചങ്കരി; യൂണിയൻ നേതാക്കളുടെ ശീലങ്ങൾ മാറ്റിയത് സ്ഥാനമാറ്റത്തിന് കാരണമായിരിക്കാം; സിഎംഡി സ്ഥാനത്ത് നിന്ന് മേധാവി പടിയിറങ്ങുന്നത് ഉത്തരവാദിത്തങ്ങൾ നിറവേറ്റിയ സംതൃപ്തിയോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ സംരഭങ്ങളിൽ ആനവണ്ടി എന്ന ഓമനപ്പേരിൽ നാം വിളിക്കുന്ന കെഎസ്ആർടിസിയെ പോലെ ജനങ്ങൾ സ്‌നേഹിക്കുന്ന മറ്റൊരു സംവിധാനമില്ല. ഒരിക്കലെങ്കിലും ആനവണ്ടിയിൽ സവാരി നടത്തിയിട്ടുള്ളവരാണ് നാം ഓരോ മലയാളികളും. അത് തന്നെയാണ് ആനവണ്ടിയോടുള്ള ഈ സ്‌നേഹത്തിന് കാരണവും. കെഎസ്ആർടിസി ഓരോ ദിവസവും കടക്കെണിയിൽ നിന്ന് നിലമില്ലാ കയത്തിലേക്ക് പോകുന്നു എന്നത് സങ്കടത്തോടെ തന്നെയാണ് നമ്മൾ കേട്ടിട്ടുള്ളതും. അങ്ങനെ അടച്ച് പൂട്ടലിന്റെ വക്കോളമെത്തിയപ്പോളാണ് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ടോമിൻ ജെ തച്ചങ്കരി കെഎസ്ആർടിസി സിഎംഡിയായി സ്ഥാനമേൽക്കുന്നതും. അന്ന് ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ നൽകിയ വാക്കുകൾ പാലിച്ച് തന്നെയാണ് ഇന്നലെ അപ്രതീക്ഷിതമായി വന്ന സർക്കാർ തീരുമാനം എത്തുന്നത് വരെയും അദ്ദേഹം മുന്നോട്ട് പോയതും.

ഇന്ന് വൈകുന്നേരത്തോടെ എംഡി സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ തച്ചങ്കരിക്ക് വികാരനിർഭരമായ യാത്രയയപ്പ് തന്നെയാണ് ജീവനക്കാർ നൽകിയതും. ആനവണ്ടിയെ നന്നാക്കിയെടുക്കാൻ പിണറായി വിജയൻ ഏൽപ്പിച്ചപ്പോൾ ഉണ്ടായിരുന്ന പ്രതീക്ഷകൾ ഒന്നും അസ്താനത്തായിരുന്നില്ല എന്ന് തെളിയിച്ച് തന്നെയാണ് പടിയിറക്കവും. ഇപ്പോൾ തച്ചങ്കരിയെ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതുണ്ടായിരുന്നോ? അസ്താനത്ത് ആയിപ്പോയില്ലേ ആ തീരുമാനം എന്ന ചോദ്യവും ചർച്ചകളുമാണ് മലയാളികൾ സൈബർ ഇടത്തിൽ ഉയർത്തുന്നത്. സ്ഥാനമൊഴിയുമ്പോൾ തനിക്ക് പറയാനുള്ളത് ഒരു കവിതയായി ചൊല്ലിയാണ് തച്ചങ്കരി പുതിയ കർമ്മപദത്തിലേക്ക് പോകുന്നത്.വേദിയിൽ അദ്ദേഹം തനിയെ എഴുതി തയ്യാറാക്കിയ കവിത ചൊല്ലിയായിരുന്നു വേദിയിൽ സംസാരിക്കാൻ ആരംഭിച്ചത്..

 തച്ചങ്കരി ചൊല്ലിയ കവിത

'വസന്തത്തിന്റെ ഹൃദയത്തിൽ മൃത്യുഗന്ധം
നിങ്ങൾ തന്ന വിഷം ഔഷധമെന്ന് പാടിയതാര് ?
സ്വർണ്ണ ചഷകത്തിൽ നഞ്ച് വിതച്ചതാര് ?
ഈ സ്ഥാപനത്തിന്റെ പടിവാതിൽക്കൽ

അവശനായി എത്തിയൊരു ഭിക്ഷക്കാരനല്ല ..
സിഎംഡിയെന്ന കൽപ്പിത സിംഹാസനത്തിന്റെ

അധികാരം മത്സരിച്ച് വാങ്ങിയവനുമല്ല..
കാലം പായും ..
സമരങ്ങളും വർഗ്ഗസമരങ്ങളും ഇസങ്ങളും വരും
ശിശിരം വിരിയും വസന്തം പൂക്കും
അപ്പോഴും ചരിത്രം താനെ ഒഴുകും ''

ഈ സ്ഥാപനത്തെ ഞാനൊരു കാമിനിയെ പോലെ സ്‌നേഹിച്ച് തുടങ്ങി. ഒരു ഉദ്യോഗസ്ഥനും തന്നെ അയച്ച സ്ഥാനപനത്തെ സ്വന്തമെന്ന് കരുതി സ്‌നേഹിക്കാൻ പാടില്ല. അങ്ങനെ ഉള്ള അവസ്ഥയിലാണ് ആശയും നിരാശയും സ്വപ്നങ്ങളും മോഹഭംഗങ്ങളും വരുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയോടും പരിഭവമില്ലെന്നും പലരെയും വേദനിപ്പിച്ചെങ്കിലും പിന്നീട് അവരെല്ലാം കൂടുതൽ കർമ്മനിരതരായി കൂടെ നിൽക്കുകയാണ് ചെയ്തിട്ടുള്ളതെന്നും തച്ചങ്കരി പറഞ്ഞു.

താൻ ഒരിക്കലും എംഡി സ്ഥാനം മത്സരിച്ച് വാങ്ങിയതല്ലെന്നും ഒരിക്കൽ പോലും ജീവനക്കാരെ ഒറ്റുകൊടുത്തില്ലെന്നും കവിതയിൽ പറയുന്ന അദ്ദേഹം തന്നെ പുകച്ച് പുറത്ത് ചാടിക്കാൻ ശ്രമിച്ച യൂണിയൻ നേതാക്കൾക്കും കണ്കകിന് പരിഹാസവർഷം ചൊരിയുന്നുണ്ട്. സമരങ്ങളും വർഗ സമരങ്ങളും ഇസങ്ങളും ഇനിയും വരും എന്നാൽ അപ്പോഴും ചരിത്രം താനെ ഒഴുകും എന്നാണ് അദ്ദഹം പറഞ്ഞ് വയ്ക്കുന്നത്.കാൽ നൂറ്റാണ്ടിലാദ്യമായി ശമ്പളവും കുടിശ്ശികയും സ്വന്തം വരുമാനത്തിൽ നിന്ന് നൽകാൻ കഴിഞ്ഞതിന്റെ സംതൃപ്തിയോടെയാണ് താൻ പടിയിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിലാളി യൂണിയൻ നേതാക്കളുടെ ശീലങ്ങൾ മാറ്റിയതാകാം മാറ്റാനുള്ള തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം പറയുന്നു. ഒരു കാമിനിയെപ്പോലെ താൻ കെഎസ്ആർടിസിയ സ്‌നേഹിച്ച് തുടങ്ങിയെന്ന തിരിച്ചറിവ് സർക്കാരിന് ഉണ്ടെന്നും അദ്ദേഹം പറയുന്നു. അതേ സമയം തച്ചങ്കരിയെ മാറ്റിയ സർക്കാർ തീരുമാനത്തെ ഭരണ പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ സ്വാഗതം ചെയ്യുകയും ചെയ്തു.

വളരെ വികാരനിർഭരമായിട്ടാണ് തൊഴിലാളികളും ജീവനക്കാരും അദ്ദേഹത്തിന് യാത്രയയപ്പ് നൽകിയത്. ചടങ്ങിൽ പലരും പൊട്ടിക്കരഞ്ഞും ഒപ്പം നിന്ന് ഫോട്ടോയെടുത്തുമാണ് സിഎംഡിക്ക് യാത്രയയപ്പ് നൽകിയത്.ഒരു കുടുബത്തിലെ കാരണവർ നാട് വിട്ട് പോകുന്ന പ്രതീതിയാണ് ജീവനക്കാരിൽ ഉണ്ടായിരുന്നത്. ജീവിതം തന്നെ വഴിമുട്ടി പോകുന്ന സാഹചര്യത്തിൽ തങ്ങളുടെ ഉപജീവനമാർഗത്തെ ഉയർത്തെഴുന്നേൽപ്പിച്ച തച്ചങ്കരിയോട് വലിയ കടപ്പാടാണ് ഉള്ളതെന്ന് ചില ജീവനക്കാർ പറയുന്നു.

ഇന്നലെയാണ് സംസ്ഥാന മന്ത്രി സഭ ടോമിൻ ജെ തച്ചങ്കരിയെ കെഎസ്ആർടിസി സിഎംഡി സ്ഥാനത്ത് നിന്ന് മാറ്റി ഉത്തരവ് പുറപ്പെടുവിച്ചത്. മറ്റ് കാര്യങ്ങൾക്കൊന്നും കാത്ത് നിൽക്കാതെ ഇന്ന് വൈകുന്നേരത്തോടെ തച്ചങ്കരി ചുമതലയൊഴിഞ്ഞ് പോവുകയും ചെയ്തു. സിഎംഡിയുടെ യാത്രയയപ്പ് വളരെ വികാരഭരിതമായ ചടങ്ങായി മാറുകയായിരുന്നു. താൻ ജോലി ചെയ്യുന്ന വകുപ്പിലെല്ലാം തന്നെ വ്യക്തമുദ്ര പതിപ്പിച്ച തച്ചങ്കരിക്ക് കെഎസ്ആർടിസിയിൽ നിന്ന് ലഭിക്കുന്ന ജീവനക്കാരുടെ സ്നേഹം അവരുട ഹൃദയത്തിൽ നിന്ന് എത്തുന്നത് തന്നെയാണ്. മുങ്ങിതാണുകൊണ്ടരിക്കുകയും ജീവിതത്തിൽ ഇനിയെന്ത് എന്ന് ചിന്തിച്ചിരിക്കുകയും ചെയ്ത് ജീവനക്കാർ മുന്നോട്ട് പോകുമ്പോഴാണ് തച്ചങ്കരി എത്തുന്നത്.

പടുകുഴിയിലേക്ക് വീണുകൊണ്ടിരുന്ന ആനവണ്ടിയെ പൊക്കിയെടുത്ത സിഎംഡി പടിയിറങ്ങിയപ്പോൾ പക്ഷേ പറഞ്ഞറിയിക്കാൻ പറ്റാത്ത സങ്കടമായിരുന്നു ജീവനക്കാരുടെ മനസ്സിൽ. സ്വന്തം കുടുംബത്തിലെ കാരണവർ നാട് വിട്ട് ദൂരെ എങ്ങോ പോയത് പോലെയാണ് ജീവനക്കാർ കാണുന്നത്. വികാരഭരിതമായ യാത്രയയപ്പ് തന്നെയാണ് തിരുവനന്തപുരം കെഎസ്ആർടിസി ആസ്ഥാനത്ത് നടന്നത്. നാളെ മുതൽ തച്ചങ്കരി കെഎസ്ആർടിസിയെ നയിക്കാൻ ഇല്ല എന്ന യാതാർഥ്യം ഉൾക്കൊള്ളാൻ പലരും തയ്യാറായില്ല.

ശമ്പളം മാത്രമല്ല 2018 നവംബർ മാസം മുതൽ ഉള്ള ആനുകൂല്യങ്ങളും അതിന്റെ കുടിശ്ശികയിനത്തിലുള്ള 23 കോടി രൂപയും സ്വന്തം ഫണ്ടിൽ നിന്ന് എടുത്താണ് വിതരണം ചെയ്തത്.കെഎസ്ആർടിസി നന്നാകണമെങ്കിൽ ജീവനക്കാർ ന്നാകണം. നിങ്ങൾ നന്നായാൽ ഈ ്രസ്ഥാനം നിങ്ങൾക്ക് വാരിക്കോരി തരും എന്ന നിലപാടാണ് തച്ചങ്കരി കൈക്കൊണ്ടത്. ഇതിനെ ഭൂരിഭാഗം ജീവനക്കാരും അംഗീകരിച്ചെങ്കിലും തൊഴിലാളി നേതാക്കൾ ഉടക്കിലായിരുന്നു. യൂണിയൻ പ്രവർത്തനം എന്ന് പറഞ്ഞ് പണിയെടുക്കാതെ കറങ്ങി നടന്നവർക്ക് എതിരെയാണ് അദ്ദേഹം ആദ്യം വടിയെടുത്തത്. ഇത് വലിയ രീതിയിലുള്ള ഒച്ചപ്പാടുകളുണ്ടാക്കിയെങ്കിലും പൊതുജനങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞു. എന്നാൽ അവിടെ തുടങ്ങിയതാണ് പണിയെടുക്കാതെ നേതാവ് കളിച്ച് നടക്കുന്നവരും തച്ചങ്കരിയും തമ്മിലുള്ള പ്രശ്‌നം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP