Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒടുവിൽ ഇംഗ്ലണ്ട് ലയൺസ് ഗർജ്ജിച്ചു; ഇന്ത്യ എ ടീമിനെ അഞ്ചാം മത്സരത്തിൽ പരാജയപ്പെടുത്തിയ് ഒരു വിക്കറ്റിന്; ഗ്രീൻഫീൽഡിൽ ഒരു ഹോം ടീം തോൽക്കുന്നത് ഇതാദ്യം; അനൗദ്യോഗിക ടെസ്റ്റിനായി ഇന്ത്യ ഇംഗ്ലണ്ട് ടീമുകൾ ഇനി വയനാട്ടിലേക്ക്

ഒടുവിൽ ഇംഗ്ലണ്ട് ലയൺസ് ഗർജ്ജിച്ചു; ഇന്ത്യ എ ടീമിനെ അഞ്ചാം മത്സരത്തിൽ പരാജയപ്പെടുത്തിയ് ഒരു വിക്കറ്റിന്; ഗ്രീൻഫീൽഡിൽ ഒരു ഹോം ടീം തോൽക്കുന്നത് ഇതാദ്യം; അനൗദ്യോഗിക ടെസ്റ്റിനായി ഇന്ത്യ ഇംഗ്ലണ്ട് ടീമുകൾ ഇനി വയനാട്ടിലേക്ക്

സ്പോർട്സ് ഡെസ്‌ക്

തിരുവനന്തപുരം: ഭാഗ്യവേദിയായ തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒടുവിൽ ഒരു സന്ദർശക ടീം വിജയിച്ചു. ഇന്ത്യ എ ഇംഗ്ലണ്ട് ലയൺസ് അനൗദ്യോഗിക ഏകദിന പരമ്പരയിൽ ഇംഗ്ലീഷ് ടീമിന് ആശ്വാസ ജയം. രണ്ട് സന്നാഹ മത്സരങ്ങൾ ബോർഡ് പ്രസിഡന്റ് ഇലവനുമായി തോറ്റ് തുടങ്ങിയ തോൽവികൾ ആദ്യ നാല് ഏകദിന മത്സരങ്ങളിലും തുടർന്ന ഇംഗ്ലീഷ് ടീമിന് അവസാന മത്സരത്തിൽ നാടകീയ ജയം സ്വന്തമാക്കുകയായിരു്‌നനു. 122 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടുകാർ 30ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. 70 റൺസ് നേടിയ ബെൻ ഡക്കറ്റാണ് ഇംഗ്ലണ്ടിന്റെ വിജയ ശിൽപ്പി.13 എക്‌സ്ട്രാസാണ് പിന്നെ ടോപ് സ്‌കോറർ.ഇന്ത്യക്ക് വേണ്ടി ദിപക് ചഹാറും രാഹുൽ ചഹാറും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.

4-1ന് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എയ്ക്ക് ദേശീയ ടീം അംഗങ്ങളായ കെഎൽ രാഹുൽ, ഋഷഭ് പന്ത് എന്നിവരുടെ സാന്നിധ്യം ഗുണം ചെയ്തില്ല. രാഹുൽ ഗോൾഡ്ൻ ഡക്കായപ്പോൾ വെറും 6 രൺസാണ് പന്ത് നേടിയത്. 36 റൺസ് നേടി സിദ്ദേഷ് ലാഡ്, 23 റൺസ് നേടിയ അക്‌സർ പട്ടേൽ 21 റൺസ് നേടിയ ദീപക് ചഹാർ എന്നിവരുടെ ഭേദപ്പെട്ട പ്രകടനമാണ് ഇന്ത്യയെ നൂറ് കടത്തിയത്. ജെമി ഓവർട്ടൺ മൂന്നും ടോം ബെയ്‌ലി 2 വിക്കറ്റും വീഴ്‌ത്തി. പരമ്പരയിലെ അനൗദ്യോഗിക ടെസ്റ്റ് മത്സരം വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തിൽ നടക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP