Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹാമിൽട്ടണിൽ ഇന്ത്യയെ കൊത്തിപ്പറിച്ച് കീവികൾ; ട്രെൻഡ് ബോൾട്ട് തീപന്തമായപ്പോൾ ഇന്ത്യയെ 92 റൺസിന് പുറത്താക്കി അനായാസം ജയം നേടി വില്യംസണും സംഘവും; ഇക്കാലത്ത് നൂറിൽ താഴെ പുറത്താകുന്ന ടീമോ എന്ന് പരിഹസിച്ച് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൾ വോൺ; കഴിഞ്ഞയാഴ്ച നിങ്ങളുടെ ടീം വിൻഡീസിനോട് 77 റൺസിന് പുറത്തായി കണ്ടം വഴി ഓടിയത് മറന്നോ എന്ന് ചോദിച്ച് ഇന്ത്യൻ ആരാധകർ

ഹാമിൽട്ടണിൽ ഇന്ത്യയെ കൊത്തിപ്പറിച്ച് കീവികൾ; ട്രെൻഡ് ബോൾട്ട് തീപന്തമായപ്പോൾ ഇന്ത്യയെ 92 റൺസിന് പുറത്താക്കി അനായാസം ജയം നേടി വില്യംസണും സംഘവും; ഇക്കാലത്ത് നൂറിൽ താഴെ പുറത്താകുന്ന ടീമോ എന്ന് പരിഹസിച്ച് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൾ വോൺ; കഴിഞ്ഞയാഴ്ച നിങ്ങളുടെ ടീം വിൻഡീസിനോട് 77 റൺസിന് പുറത്തായി കണ്ടം വഴി ഓടിയത് മറന്നോ എന്ന് ചോദിച്ച് ഇന്ത്യൻ ആരാധകർ

സ്പോർട്സ് ഡെസ്‌ക്

ഹാമിൽട്ടൻ: ന്യൂസീലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യൻ ബാറ്റിങ് നിരയുടെ തകർച്ചയെ പരിഹസിച്ച ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റൻ മൈക്കൽ വോണിന് അതേ നാണയത്തിൽ മറുപടി നൽകി ഇന്ത്യൻ ആരാധകർ. നാലാം ഏകദിനത്തിൽ 92 റൺസിന് ഇന്ത്യ പുറത്തായിരുന്നു. ഇതോടെ തന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പരിഹാസ ട്വീറ്റുമായി വോൺ രംഗത്തെത്തുകയായിരുന്നു.

'ഇന്ത്യ 92 റൺസിന് പുറത്തായിരിക്കുന്നു. ഈ കാലത്ത് നൂറിൽ താഴെ റൺസിന് പുറത്താകുന്ന ടീമോ?' ഇതായിരുന്നു വോണിന്റെ ട്വീറ്റ്. ഉടനെത്തന്നെ ഇതിന് മറുപടിയുമായി ഇന്ത്യൻ ആരാധകർ വന്നു.കഴിഞ്ഞ ആഴ്‌ച്ച ഇംഗ്ലണ്ട് 77 റൺസിന് പുറത്തായത് മറന്നോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലായിരുന്നു ഇംഗ്ലണ്ടിന്റെ കൂട്ടത്തകർച്ച. ഇന്ത്യ പരമ്പരയും നേടി മാത്രമല്ല തോറ്റത് മൂന്നാം സ്ഥാനത്തുള്ള ടീമിനോടും. എന്നാൽ ദുർബലരായ വിൻഡീസിന് മുന്നിലാണ് ഇംഗ്ലണ്ട് നാണംകെട്ട തോൽവി വഴങ്ങിയത്.

കഴിഞ്ഞ മൂന്ന് ഏകദിനങ്ങളിലും തോറ്റ് പരമ്പര അടിയറവ് വെച്ചതിന്റെ നാണക്കേടിന് ഹാമിൽട്ടനിൽ കണക്കുതീർക്കുകയായിരുന്നു ന്യൂസീലൻഡ്. നാലാം ഏകദിനത്തിൽ ഇന്ത്യയെ എട്ടു വിക്കറ്റിന് തകർത്തു. സന്ദർശകരെ 92 റൺസിന് പുറത്താക്കി കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 14.4 ഓവറിൽ ലക്ഷ്യത്തിലെത്തിയിരുന്നു. ന്യൂസീലൻഡിനായി 42 പന്തിൽ 30 റൺസുമായി നിക്കോൾസും 25 പന്തിൽ 37 റൺസോടെ റോസ് ടെയ്ലറും പുറത്താകാതെ നിന്നു. ഗുപ്റ്റിൽ (14), കെയ്ൻ വില്ല്യംസൺ (11) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസീലൻഡിന് നഷ്ടമായത്. രണ്ട് വിക്കറ്റും ഭുവനേശ്വർ കുമാറിനാണ്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 92 റൺസിന് പുറത്താ.യി. അഞ്ച് വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടും മൂന്നു വിക്കറ്റെടുത്ത കോളിൻ ഡി ഗ്രാൻഡ്‌ഹോമും ചേർന്നാണ് ഇന്ത്യൻ ബാറ്റ്‌സ്മാന്മാരെ ചുരുട്ടിക്കെട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP