Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിശപ്പു രഹിത കേരളത്തിനായി പുതിയ പദ്ധതി; സംരംഭവുമായി സഹകരിക്കുന്ന സംഘടനകളെ ഒപ്പംകൂട്ടും; സഹകരിക്കുന്ന സംഘടനകൾക്ക് സർക്കാർ വക സഹായവും  

വിശപ്പു രഹിത കേരളത്തിനായി പുതിയ പദ്ധതി; സംരംഭവുമായി സഹകരിക്കുന്ന സംഘടനകളെ ഒപ്പംകൂട്ടും; സഹകരിക്കുന്ന സംഘടനകൾക്ക് സർക്കാർ വക സഹായവും   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വിശപ്പു രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഓരോ പ്രദേശത്തേയും പട്ടിണിക്കാരെ സംരക്ഷിക്കാൻ പ്രാദേശിക സംഘനകളുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. വിശപ്പുരഹിത സംസ്ഥാനമായി കേരളത്തെ മാറ്റും. ഈ പദ്ധതിയിൽ പങ്കാളികളാകുന്ന സന്നദ്ധ സംഘടനകൾക്കും സഹായം നൽകുമെന്ന് തോമസ് ഐസക് അറിയിച്ചു.

'വിശപ്പ് രഹിത ആലപ്പുഴ' എന്ന സംരഭത്തിന് തുടക്കം കുറിച്ചിട്ട് രണ്ടു വർഷങ്ങൾ തികയുന്നു. കാഷ്യറും കാഷ് കൗണ്ടറും ഇല്ലാത്ത ജനകീയ ഭക്ഷണശാല എന്ന ആശയം 2010 ലെ ബജറ്റിൽ മുന്നോട്ടു വച്ചിരുന്നുവെങ്കിലും നടപ്പായില്ല. ഇന്ന് വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിൽ ജനകീയ ഭക്ഷണശാലകൾ ആരംഭിച്ചിട്ടുണ്ട്.

ഇങ്ങനെ വിശപ്പു രഹിത കേരളത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെയും സർക്കാർ സഹായിക്കും. ഇത്തരം സംഘടനകൾക്ക് സാധനങ്ങൾ ന്യായ വിലക്ക് നൽകാൻ 20 കോടി നീക്കിവെച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP