Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വന്ധ്യതയെക്കുറിച്ചുള്ള ദേശീയ സെമിനാർ 'പ്രജ്ഞാനം നാളെ മുതൽ അമൃയിൽ; ഗവർണർ പി സദാശിവം ഉത്ഘാടകൻ

വന്ധ്യതയെക്കുറിച്ചുള്ള ദേശീയ സെമിനാർ 'പ്രജ്ഞാനം നാളെ മുതൽ അമൃയിൽ; ഗവർണർ പി സദാശിവം ഉത്ഘാടകൻ

അമൃതപുരി: അമൃത സ്‌കൂൾ ഓഫ് ആയുർവേദയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 1, 2 തീയതികളിൽ സംഘടിപ്പിക്കുന്ന വന്ധ്യതാപ്രശ്‌നങ്ങളെക്കുറിച്ചുള്ള ദ്വിദിന ദേശീയ സെമിനാർ 'പ്രജ്ഞാനം' കേരള ഗവർണർ പി സദാശിവം ഉത്ഘാടനം ചെയ്യും.

ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിൽ നിന്നുള്ള നാല്പതിൽ പരം ആയുർവേദ സ്ഥാപനങ്ങളിൽ നിന്നായി 1200 ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാർ പ്രസ്തുത വിഷയത്തിൽ ഭാരതത്തിൽ ആയുർവേദ മേഖലയിൽ നടക്കുന്ന സെമിനാറുകളിൽ ഏറ്റവും വലുതാണ്.

ഇന്നത്തെ കാലഘട്ടത്തിൽ ജനസംഖ്യാവർധനവ് ഒരു ആഗോള പ്രതിഭാസമായി മാറിയതിനാൽ വന്ധ്യതാ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആകുലതകൾ അപ്രസക്തമാണെ് തോന്നിയേക്കാം. എന്നാൽ മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വിവാഹപ്രായം കൂടുകയും അണുകുടുംബങ്ങൾ വർധിച്ചും വരുന്നതിനാൽ തങ്ങളുടെ തിരക്കുകൾ മാറ്റിവെച്ച് ഹ്രസ്വകാലത്തിനുള്ളിൽ ഗർഭധാരണം നടക്കേണ്ട അവസ്ഥയിലേയ്ക്ക് ഇന്നത്തെ സമൂഹം മാറിപ്പോയിരിക്കുന്നു.

വന്ധ്യതാ പ്രശ്‌നങ്ങളെ വിലയിരുത്തുമ്പോൾ ലഘുവായ വന്ധ്യതാനിവാരണ ബോധവൽക്കരണ രീതികൾ മുതൽ കൂടുതൽ സങ്കീർണ്ണമായ രീതികൾ വരെ പരീക്ഷിക്കേണ്ടി വന്നേക്കാം. ഇന്ത്യയിൽ ഏകദേശം 28 മില്യ കുടുംബങ്ങൾ വിവിധതരം വന്ധ്യതാപ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. ഈ അവസ്ഥ അവരിൽ ബഹുഭൂരിപക്ഷത്തിനും ശാരീരികവും വൈകാരികവും തുടർന്ന് മാനസിക പ്രശ്ങ്ങളിലേയ്ക്കും വഴി തെളിക്കുന്നുണ്ട്.

ആയുർവേദ ശാസ്ത്രം അതിന്റെ സമഗ്രവും വ്യത്യസ്തമായതുമായ സമീപനത്തിലൂടെ വന്ധ്യതാപ്രശ്‌നങ്ങൾക്ക് പരിഹാരമായി ശാരീരികവും മാനസികവും അദ്ധ്യാത്മികവുമായ പരിവർത്തനങ്ങൾ ദമ്പതിമാരിൽ വരുത്താൻ കഴിഞ്ഞിട്ടുണ്ട്. ആയുർവ്വേദത്തിലെ രാസായന ചികിത്സ, വാജീകരണ ചികിത്സ എന്നിവയിലൂടെ വന്ധ്യതാ ചികിത്സയിൽ ഒരു വലിയ മുറ്റേമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഈ ചികിത്സകൾ ശരീര കോശങ്ങളിലെ അഗ്നി തത്വത്തെ ഉത്തേജിപ്പിച്ച് രാസാദി ധാതുക്കളുടെ രൂപീകരണവും പരിണാമവും സാദ്ധ്യമാക്കി മികച്ച ഗുണനിലവാരമുള്ള തലമുറയെ വാർത്തെടുക്കാൻ സഹായിക്കുന്നു. ഈ മഹത്തായ കാഴ്ചപ്പാടിൽ നിന്നും ഉരുത്തിരിഞ്ഞ ആശയമാണ് അമൃത സ്‌കൂൾ ഓഫ് ആയുർവേദ ' പ്രജ്ഞാനം 2019' ദേശീയ സെമിനാർ സംഘടിപ്പിക്കാൻ പ്രേരകമായതെന്ന് ഇതിന്റെ സംഘാടകർ അറിയിച്ചു.

ഈ സെമിനാറിനോടനുബന്ധിച്ച് രാസായനവിധി, വാജീകരണവിധി അദ്ധ്യായങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ശ്ലോകങ്ങൾ ഉൾപ്പെടുത്തി 'അഷ്ടാംഗ ഹൃദയപാരായണം' എന്ന ശ്ലോക മത്സരവും ഒരുക്കിയിട്ടുണ്ട്. സെമിനാർ പ്രതിനിധികളുടെ ഗവേഷണ പ്രബന്ധാവതരണങ്ങൾ, പോസ്റ്റർ പ്രസന്റേഷനുകൾ തുടങ്ങിയവ സെമിനാറിന്റെ ഭാഗമാണ്.

ആയുർവേദത്തിന്റെ സാധ്യതകളെ പൂർണ്ണമായും പ്രയോജനപ്പെടുത്തിക്കൊണ്ട് വന്ധ്യതാ പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായി ചർച്ച ചെയ്യുന്ന ഭാരതത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ഗവേഷണോന്മുഖമായ സെമിനാറാണ് പ്രജ്ഞാനം 2019 എ് അമൃത ആയുർവേദ കോളേജ് പ്രിൻസിപ്പാൾ ഡോ എം ആർ വാസുദേവൻ നമ്പൂതിരി പറഞ്ഞു.

ഈ സെമിനാർ ഗവേഷകർക്കും ആയുർവേദ രഗത്തുള്ള പരിശീലകർക്കും തങ്ങളുടെ ഗവേഷണഫലങ്ങളും അനുഭവങ്ങളും വിദഗ്ധരുടെ മുൻപാകെ പ്രദർശിപ്പിക്കുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനും ലഭിച്ച അതുല്യമായ അവസരമാണെണ് പ്രജ്ഞാനം 2019 മുഖ്യ സംഘാടകനും ഓർഗനൈസിങ് സെക്ര'റിയും അമൃത ആയുർവേദ സ്‌കൂൾ പഞ്ചകർമ വിഭാഗം പ്രൊഫസറുമായ ഡോ അനന്തരാമ ശർമ വ്യക്തമാക്കി.

ആയുർവേദത്തിന്റെ വിവിധ വശങ്ങളും, ചിന്താധരണികളും, ചികിത്സാസമ്പ്രദായങ്ങൾ കോർത്തിണക്കിയ ചർച്ചകളും പ്രഭാഷണങ്ങളും, ഗവേഷണഫലങ്ങളും പ്രഗത്ഭരും വിദഗ്ധരുമായ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രജ്ഞാനം സെമിനാറിൽ ഉണ്ടായിരിക്കും.

ഡൽഹിയിലെ അഖിലേന്ത്യാ ആയുർവ്വേദ ഇൻസ്റ്റിറ്റ്യൂട്ട്'് ഡീൻ ഡോ സുജാതാ കദം മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ബംഗ്ലൂരിലെ ആർ എ വി ഗുരു പണ്ഠിറ്റ് ക്ലിനിക്കിലെ ഡോ സുചരിത എൽ, സ്ത്രീ വന്ധ്യതയെക്കുറിച്ചും ആയുർവേദത്തിലെ നിദാന പഞ്ചകത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സദസ്യരോടു വിശദീകരിക്കും. വന്ധ്യതയുടെ കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളേയും ആയുർവ്വേദം പ്രസ്തുത കാര്യത്തിൽ അവലംബിച്ചി'ുള്ള ചികിത്സാരീതികളെയും കുറിച്ചുള്ള വിശദമായ പ്രഭാഷണങ്ങളും ചർച്ചകളും സെമിനാറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

കേരളത്തിലെ ഗവൺമന്റ് ആയുർവ്വേദ മെഡിക്കൽ ഓഫീസർ ഡോ എം എ അസ്മാബി, ഉഡുപ്പിയിലെ എസ് ഡി എം ആയുർവ്വേദ കോളേജിലെ സൂപ്രണ്ട് ഡോ മമത കെ വി, കൊച്ചിയിലെ അമൃത മെഡിക്കൽ സ്‌കൂളിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ ജ്യോതി ആർ പിള്ള തുടങ്ങിയവർ വന്ധ്യതാകാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും ഇക്കാര്യത്തിൽ ആയുർവ്വേദത്തിന്റെ പുരോഗതിയും പഠന സിദ്ധാന്തങ്ങളും സമഗ്രമായി സദസ്യരോടു പങ്കു വെയ്ക്കും. ഒന്നാം ദിവസം വൈകിട്ട്, വന്ധ്യതാനിവാരണവും ആയുർവേദവും എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ഡോ സുന്ദരൻ ഡീൻ പി ജി സ്റ്റഡീസ് പങ്കജകസ്തൂരി ആയുർവേദ കോളേജ്, ഡോ ശ്യാമള ബി പ്രൊഫസർ വൈദ്യരത്‌നം ആയുർവേദ കോളേജ്, ഡോ വിജയകുമാർ റിട്ട' പ്രൊഫസർ ഗവൺമന്റ് ആയുർവേദ കോളേജ് തിരുവനന്തപുരം, ഡോ ഗായത്രി ഭട്ട പ്രൊഫസർ എസ് ഡി എം ആയുർവേദ കോളേജ് ഹാസ്സൻ കർണാടക, ഡോ എം ആർ വി നമ്പൂതിരി പ്രിൻസിപ്പാൾ അമൃത ആയുർവേദ കോളേജ് എിവർ സദസ്യരുമായി സംവദിച്ച് സംശയനിവാരണം നടത്തും.

സെമിനാറിന്റെ രണ്ടാം ദിനത്തിൽ ആയുർവേദ അമൃത സ്‌കൂളിന്റെ പ്രിൻസിപ്പാൾ ഡോ എം ആർ വി നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് കർണാടകയിലെ ബെൽഗാമിലെ ബി എം കെ ആയുർവേദ കോളേജ് പ്രിൻസിപ്പാൾ ഡോ ബി എസ് പ്രസാദ് പുരുഷവന്ധ്യതയെക്കുറിച്ചുള്ള ആയുർവേദ കാഴ്ചപ്പാട് വിശദീകരിക്കും. പുരുഷവന്ധ്യതയുടെ വിവിധ വശങ്ങൾ ഉൾക്കൊള്ളിച്ചി'ുള്ള പ്രഭാഷണങ്ങൾ ഉണ്ടായിരിക്കും. കോട്ടയ്ക്കലിലെ വി പി എസ് വി ആയുർവേദ കോളേജിലെ കായചികിത്സാവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ പ്രകാശ് മംഗലശ്ശേരി, കൊച്ചിയിലെ പ്രമോദൂസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ പ്രമോദു കെ, കോട്ടിയം മിതേര ഹോസ്പിറ്റൽ ഡയറക്ടർ ഡോ രാജു ആർ നായർ തുടങ്ങിയവർ സംസാരിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP