Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആളില്ലാത്ത തക്കം നോക്കി വീട്ടിലെത്തി കണ്ണിൽ മുളക്‌പൊടി വിതറി മാല പൊട്ടിക്കും; യുവാവ് രക്ഷപ്പെട്ടത് ബംഗ്ലൂരിലേക്ക്; ഒടുവിൽ ഹൊസൂരിൽ നിന്ന് പ്രതിയെ പൊക്കി പൊലീസ്

ആളില്ലാത്ത തക്കം നോക്കി വീട്ടിലെത്തി കണ്ണിൽ മുളക്‌പൊടി വിതറി മാല പൊട്ടിക്കും; യുവാവ് രക്ഷപ്പെട്ടത് ബംഗ്ലൂരിലേക്ക്; ഒടുവിൽ ഹൊസൂരിൽ നിന്ന് പ്രതിയെ പൊക്കി പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

പാലാ: വീട്ടിൽ ഒറ്റയ്ക്കുള്ള തക്കം നോക്കി അടുക്കളയിൽ അതിക്രമിച്ച് കയറി വീട്ടമ്മയുടെ കണ്ണിൽ മുളക് പൊടി വിതറി സ്വർണ്ണമാല പൊട്ടിച്ച് ബൈക്കിൽ രക്ഷപെട്ട യുവാവിനെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു.വള്ളിച്ചിറ മണലേൽ ഭാഗത്തുകൊടൂർ വീട്ടിൽ സുരേഷിന്റ മകൻ ഗിരീഷ് (22) ആണ് ഒളിവിൽ താമസിച്ചിരുന്ന ബാംഗ്ലൂരിലെ ഹോസൂരിൽ നിന്ന് പാലാ സ്‌ക്വാഡ് അംഗങ്ങളുടെ പിടിയിലായത്. ചെറുകര ഭാഗത്ത് നിന്ന് മുളക് പൊടി വാങ്ങി രാവിലെ കണ്ടു വെച്ച വള്ളിച്ചിറ നിരപ്പേൽ രാജീവിന്റെ വീട്ടിലേക്ക് മിലട്ടറി ഗ്രേ കളർ FC ബൈക്ക് പ്രതി ഓടിച്ചു വന്നത്, പെരിങ്ങളം പള്ളിയുടെ CCTV ദൃശ്യത്തിൽ നിന്നും കണ്ടെത്തിയ ബൈക്കിനെയും, ഓടിച്ചയാളു ടെ രൂപസാദൃശ്യത്തെയും ചുറ്റിപ്പറ്റി നടത്തിയ പാലാ DySP യുടെയും സ്‌ക്വാഡിന്റെയും അന്വേക്ഷണമാണ് ബാംഗ്ലൂരിലെത്തി ഗിരീഷിന്റെ അറസ്റ്റിൽ അവസാനിച്ചത്.

ഹൈദ്രാബാദിലേക്ക് മുങ്ങുവാൻ ശ്രമിക്കുന്നതിന് തൊട്ട് മുൻപ് പാലാ സ്‌ക്വാഡ് വിരിച്ച വലയിൽ കുടുങ്ങുകയായിരുന്നു. പിടിവലിക്കിടയിൽ വീട്ടമ്മ ഇടതു കൈയിൽ കടിച്ചതിൽ വെച്ചുണ്ടായ മുറിവ് ചരട് കെട്ടി മറച്ചതും, പിടിയിലായ സമയം കൈയിലുണ്ടായിരുന്ന ബാഗിനുള്ളിലെ പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച, പറിച്ചെടുത്ത മാലയുടെ മുക്കാൽ ഭാഗത്തോളവും കണ്ടെത്തിയതിൽ ഗിരീഷിന് പിടിച്ചു നിൽക്കാനായില്ല.. ഹൈദ്രാബാദിൽ ജോലി ലഭിക്കുന്നതിന് പണം കണ്ടെത്തുന്നതിനാണ് വള്ളിച്ചിറ നിരപ്പേൽ രാജീവിന്റെ ഭാര്യ വിനീതയുടെ രണ്ടരപ്പവന്റെ മാല പറിച്ചെടുക്കുവാൻ പ്ലാൻ ചെയ്തതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.പെരിങ്ങളം പള്ളി സിമിത്തേരിയുടെ ഭാഗത്ത് ബൈക്ക് വെച്ച ശേഷം പുറകിലെ വയലിലൂടെ നടന്ന് ചെന്ന്,മുഖം ടൗവ്വലിന് മറച്ച് ആണ് വീട്ടിൽ കയറിയത്. പാലാ DySp ഷാജിമോൻ ജോസഫ്, Ci രാജൻ, si ബിനോദ് കുമാർ, സ്‌ക്വാഡ് അംഗങ്ങളായ Asi അനിൽ കുമാർ, സിനോയ് തോമസ്, സുനിൽ കുമാർ,
ഷെറിൻ, രാജേഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP