Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തച്ചങ്കരിയെ മാറ്റാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ അസ്വാഭാവികതയില്ലെന്ന് ഗതാഗതമന്ത്രി; മാറ്റം തിരഞ്ഞെടുപ്പിന് മുൻപുള്ള ക്രമീകരണം മാത്രം; താൻ വന്നതിന് ശേഷം നാല് എംഡിമാരെ മാറ്റിയിട്ടുണ്ടെന്നും എകെ ശശീന്ദ്രൻ; ഹൈക്കോടതിയുടെ വിമർശനത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും മന്ത്രി

തച്ചങ്കരിയെ മാറ്റാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ അസ്വാഭാവികതയില്ലെന്ന് ഗതാഗതമന്ത്രി; മാറ്റം തിരഞ്ഞെടുപ്പിന് മുൻപുള്ള ക്രമീകരണം മാത്രം; താൻ വന്നതിന് ശേഷം നാല് എംഡിമാരെ മാറ്റിയിട്ടുണ്ടെന്നും എകെ ശശീന്ദ്രൻ; ഹൈക്കോടതിയുടെ വിമർശനത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും മന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കെഎസ്ആർടിസി സിഎംഡി സ്ഥാനത്തു നിന്നു ടോമിൻ തച്ചങ്കരിയെ മാറ്റാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ അസ്വാഭാവികതയില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. ഇപ്പോഴത്തേത് തിരഞ്ഞെടുപ്പിനു മുമ്പുള്ള പുനക്രമീകരണം മാത്രമാണെന്ന് മന്ത്രി പറഞ്ഞു. ഞാൻ വന്നതിന് ശേഷം നാല് തവണ മാറ്റമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈക്കോടതിയുടെ വിമർശനത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും അതിനെപ്പറ്റി പിന്നീട് പ്രതികരിക്കാമെന്നും ശശീന്ദ്രൻ പറഞ്ഞു. 

കെഎസ്ആർടിസിയെ ലാഭത്തിലേക്കു നയിക്കാൻ ടോമിൻ തച്ചങ്കരി നടത്തിയ ശ്രമങ്ങളെ തൊഴിലാളി യൂണിയനുകൾ ഒന്നടങ്കം എതിർത്തിരുന്നു. എതിർപ്പു വകവയ്ക്കാതെ അദ്ദേഹം കൈക്കൊണ്ട തീരുമാനങ്ങൾ വിവാദത്തിനും ഇടയാക്കി. തച്ചങ്കരിയുടെ കാലത്തു നടപ്പാക്കിയ ഡ്യൂട്ടി പരിഷ്‌കരണം അടക്കമുള്ളവയെ തൊഴിലാളി സംഘടനകൾ എതിർത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചു സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകൾ കെഎസ്ആർടിസി പണിമുടക്കു പ്രഖ്യാപിച്ചെങ്കിലും ഹൈക്കോടതി ഇടപെടലിനെ തുടർന്നു സമരം മാറ്റി വയ്‌ക്കേണ്ടിവന്നു.

ഡിജിപി പദവിയിലുള്ള ടോമിൻ തച്ചങ്കരി നിലവിൽ പൊലീസിന്റെ സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ തലവനാണ്. കെഎസ്ആർടിസിസിഎംഡിയുടെ അധിക ചുമതലയാണ് അദ്ദേഹം വഹിച്ചിരുന്നത്. കെഎസ്ആർടിസിയുടെ പുതിയ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എംപി. ദിനേശിനെ നിയമിച്ചിട്ടുണ്ട്. പൊലീസിൽ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് എംപി. ദിനേശ്.

രാഷ്ട്രീയവിവാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് തച്ചങ്കരിയെ കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് മാറ്റുന്നത്. ഗതാഗതമന്ത്രിയും ദേവസ്വംമന്ത്രിയും അടക്കമുള്ളവരുമായും തച്ചങ്കരി നല്ല ബന്ധത്തിലായിരുന്നില്ല. ഏറെ രാഷ്ട്രീയവിവാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് തച്ചങ്കരിയെ സ്ഥാനത്തു നിന്ന് മാറ്റുന്നത്. ഹൈക്കോടതി ഉത്തരവ് മൂലം എം പാനൽ ജീവനക്കാരെ മുഴുവൻ പിരിച്ചുവിടേണ്ടി വന്നതും തച്ചങ്കരിയുടെ കാലത്താണ്. വേണ്ടത്ര ജീവനക്കാരില്ലാത്ത പശ്ചാത്തലത്തിൽ അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കിയതിന്റെ പേരിൽ ഹൈക്കോടതിയിൽ നിന്നും തൊഴിലാളി യൂണിയനുകളുടെ ഭാഗത്തു നിന്നും തച്ചങ്കരിക്ക് വിമർശനം കേൾക്കേണ്ടി വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP