Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചുമതലയേറ്റത് കഴുത്തറ്റം കടത്തിൽ നിന്നപ്പോൾ; ശത്രുത പ്രഖ്യാപിച്ച് തൊഴുത്തിൽക്കുത്തികളായി നിന്നത് യൂണിയൻ നേതാക്കൾ; ജീവനക്കാരെ ഒപ്പം നിർത്തി പോരാട്ടം നയിച്ച് മറുപടി നൽകി; ആവശ്യമില്ലാത്ത സർവ്വീസുകൾ വെട്ടിച്ചുരുക്കിയും പണിയെടുക്കാത്തവരെ തെറിപ്പിച്ചും ആനവണ്ടിക്ക് നൽകിയത് ഉയർത്തെഴുന്നേൽപ്പ്; കരകയറ്റത്തിനൊപ്പം ആധുനികവത്കരണത്തിന്റെ പുത്തൻ മുഖവും നൽകി; എല്ലാം ശരിയാക്കി മുന്നേറവെ അപ്രതീക്ഷിത സ്ഥാനമാറ്റം; തച്ചങ്കരി ആനവണ്ടിയിലെ യാത്ര അവസാനിപ്പിക്കുന്നത് തല ഉയർത്തി തന്നെ

ചുമതലയേറ്റത് കഴുത്തറ്റം കടത്തിൽ നിന്നപ്പോൾ; ശത്രുത പ്രഖ്യാപിച്ച് തൊഴുത്തിൽക്കുത്തികളായി നിന്നത് യൂണിയൻ നേതാക്കൾ; ജീവനക്കാരെ ഒപ്പം നിർത്തി പോരാട്ടം നയിച്ച് മറുപടി നൽകി; ആവശ്യമില്ലാത്ത സർവ്വീസുകൾ വെട്ടിച്ചുരുക്കിയും പണിയെടുക്കാത്തവരെ തെറിപ്പിച്ചും ആനവണ്ടിക്ക് നൽകിയത് ഉയർത്തെഴുന്നേൽപ്പ്; കരകയറ്റത്തിനൊപ്പം ആധുനികവത്കരണത്തിന്റെ പുത്തൻ മുഖവും നൽകി; എല്ലാം ശരിയാക്കി മുന്നേറവെ അപ്രതീക്ഷിത സ്ഥാനമാറ്റം; തച്ചങ്കരി ആനവണ്ടിയിലെ യാത്ര അവസാനിപ്പിക്കുന്നത് തല ഉയർത്തി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 2018 ഏപ്രിൽ മാസത്തിൽ കെഎസ്ആർടിസി സിഎംഡിയായി ചുമതലയേറ്റെടുക്കുമ്പോൾ കഴുത്തറ്റം മുങ്ങിയ അവസ്ഥയിലായിരുന്നു കെഎസ്ആർടിസി. കുത്തഴിഞ്ഞ സംവിധാനമായി ഈ പ്രസ്ഥാനം മുന്നോട്ട് പോകുമ്പോൾ ഏത് വിതേനയും ന്നാക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാർ ഒടുവിൽ കെഎസ്ആർടിസിയെ ശരിയാക്കാനായി തച്ചങ്കരിയെ ഏൽപ്പിക്കുകയായിരുന്നു.നന്നാക്കാൻ ശ്രമിച്ചു എന്ന് മാത്രമല്ല അത് നന്നായി തന്നെ ചെയ്തു എന്നതാണ് തച്ചങ്കരി ചെയ്ത കുറ്റം. ഒൻപത് മാസങ്ങൾക്ക് ഇപ്പുറം പടിയിറങ്ങുമ്പോൾ തലയുയർത്തി തന്നെയാണ് ആനവണ്ടിയിലെ യാത്ര തച്ചങ്കരി താൽക്കാലികമായിട്ടെങ്കിലും അവസാനിപ്പിക്കുന്നത്.

ജീവനക്കാർക്കും വലിയ രീതിയിലുള്ള സന്തുഷടിയാണ് തച്ചങ്കരിയുടെ പരിഷ്‌കരണങ്ങളിൽ. മലയാളിക്ക് ആനവണ്ടിയോടുള്ള സ്‌നേഹവും വാത്സല്യവും മനസ്സിലാക്കി തന്നെയാണ് തച്ചങ്കരി മുന്നോട്ട് പോയത്.യൂണിയനുകളുടെ സമ്മർദ്ദത്തെ അതിജീവിച്ചാണ് അദ്ദേഹം മുന്നോട്ട് പോയത്. യൂണിയനുകൾ ഒറ്റക്കെട്ടായി തന്നെ തച്ചങ്കരിക്കെതിരെ നിലയുറപ്പിച്ചു. ഇതിലൊന്നും പതറാതെ മുന്നോട്ട് പോയ അദ്ദേഹം ഒടുവിൽ പടിയിറങ്ങുമ്പോൾ നഷ്ടം കെഎസ്ആർടിസിക്ക് മാത്രം ആണ്.

നഷ്ടമുണ്ടാക്കിയവരും പണിയെടുക്കാത്തവരും പുറത്ത്

കെഎസ്ആർടിസി നന്നാകണമെങ്കിൽ ജീവനക്കാർ ന്നാകണം. നിങ്ങൾ നന്നായാൽ ഈ ്‌രസ്ഥാനം നിങ്ങൾക്ക് വാരിക്കോരി തരും എന്ന നിലപാടാണ് തച്ചങ്കരി കൈക്കൊണ്ടത്. ഇതിനെ ഭൂരിഭാഗം ജീവനക്കാരും അംഗീകരിച്ചെങ്കിലും തൊഴിലാളി നേതാക്കൾ ഉടക്കിലായിരുന്നു. യൂണിയൻ പ്രവർത്തനം എന്ന് പറഞ്ഞ് പണിയെടുക്കാതെ കറങ്ങി നടന്നവർക്ക് എതിരെയാണ് അദ്ദേഹം ആദ്യം വടിയെടുത്തത്. ഇത് വലിയ രീതിയിലുള്ള ഒച്ചപ്പാടുകളുണ്ടാക്കിയെങ്കിലും പൊതുജനങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞു. എന്നാൽ അവിടെ തുടങ്ങിയതാണ് പണിയെടുക്കാതെ നേതാവ് കളിച്ച് നടക്കുന്നവരും തച്ചങ്കരിയും തമ്മിലുള്ള പ്രശ്‌നം

ജോലിയെടുക്കാതെ വകുപ്പിന് നഷ്ടമുണ്ടാക്കുന്ന ജീവനക്കാരെ കെഎസ്ആർടിസി പിരിച്ചുവിട്ടു. വർഷം 120 ഡ്യൂട്ടി ചെയ്യാതെ സ്ഥിരനിയമനം നേടിയവരെയാണ് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആദ്യം പിരിച്ചുവിട്ടത്. താൽക്കാലിക ജീവനക്കാരായി കയറുകയും കഴിഞ്ഞ സർക്കാരിന്റെ കാലത്തു സ്ഥിര നിയമനം ലഭിക്കുകയും ചെയ്തവർക്കെതിരെയാണ് നടപടി.ഡ്രൈവർ, കണ്ടക്ടർ തസ്തികകൾക്കു പുറമെ മെക്കാനിക്കൽ ജീവനക്കാരും ഇക്കൂട്ടത്തിലുണ്ട്. 10 വർഷത്തെ പ്രവൃത്തി പരിചയവും വർഷം 120 ഡ്യൂട്ടിയുമാണു സ്ഥിര നിയമനത്തിനു മാനദണ്ഡം വച്ചിരുന്നത്. എന്നാൽ നിയമനം ലഭിച്ച 3500 ഓളം പേരിൽ 141 പേർ 120 ഡ്യൂട്ടി ഇല്ലാത്തവരായിരുന്നു

യൂണിയനുകൾ എതിർത്തപ്പോഴും ജീവനക്കാർ തച്ചങ്കരിക്ക് ഒപ്പം

ഭൂരിഭാഗം വരുന്ന ജീവനക്കാരുടെ പിന്തുണ ഉറപ്പാക്കിയായിരുന്നു മുന്നോട്ട് പോയത്. കോർപറേഷനിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്ക് പെൻഷനും പെൻഷൻ ആനുകൂല്യങ്ങളും അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും തച്ചങ്കരി ഉത്തരവിടുകയുണ്ടായി. വിരമിക്കുന്ന ജീവനക്കാരുടെ സർവീസ് ബുക്കുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ വൈകുന്നതിനാൽ ആനുകൂല്യങ്ങൾ വൈകുന്ന പശ്ചാത്തലത്തിൽ നിരവധി തവണ കോടതിയുടെ പ്രതികൂല പരാമർശങ്ങളുണ്ടായിട്ടുണ്ട്. കെഎസ്ആർടിസി വളർന്നാലെ തൊഴിലാളിക്ക് വളർച്ചയുള്ളു എന്ന നിലപാട് കൈക്കൊണ്ട് ജീവനക്കാരെ കൂടുതൽ പ്രതിബദ്ധതയുള്ളവരാക്കി മാറ്റാനും അദ്ദേഹത്തിന് കഴിഞ്ഞു.

കണ്ടക്ടറായും സ്റ്റേഷൻ മാസ്റ്ററായും തച്ചങ്കരി

സിഎംഡിയായി ഒരു മുറിയിൽ ഒതുങ്ങിയിരിക്കാതെ ജീവനക്കാരുടേയും കോർപ്പറേഷന്റെയും പ്രശ്‌നങ്ങൾ പഠിച്ചാണ് അദ്ദേഹം മുന്നോട്ട് പോയത്. ഇതിന് വേണ്ടി കണ്ടക്ടർ കുപ്പായത്തലും സ്റ്റേഷൻ മാസ്റ്റർ വേഷത്തിലും എത്തി ജീവനക്കാരുമായി ജനസമ്പർക്ക മാതൃകയിൽ പരിപാടികൾ സംഘടിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇത് എംഡി തങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും ഒപ്പം സഹകരിക്കുന്നുവെന്നും തൊളോടുതോൾ നിൽക്കുന്നുവെന്നും മനസ്സിലാക്കാൻ ജീവനക്കാർക്ക് കഴിഞ്#ു. ഇതും അദ്ദേഹത്തിന്റെ സ്വീകാര്യത വർധിപ്പിച്ചു.

ആധുനിക വൽക്കരണം

നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് പോയ്‌ക്കൊണ്ടിരുന്നതിനെ രക്ഷപ്പെടുത്തുന്നതിന് ഒപ്പം തന്നെ ആധുനിക വൽക്കരണം പോലെയുള്ള കാര്യങ്ങളിലും തച്ചങ്കരി ശ്രദ്ധിച്ചു. ഇതിന്റെ ഭാഗമായി ചിൽ ബസുകളും, ഇലക്ട്രിക് ബസുകളും നിരത്തിലിറക്കി. സ്വന്തമായി ബസ് വാങ്ങി കടം ൂട്ടുന്നതിന് പകരം അദ്ദേഹം ചെയ്തത് വാടകയ്ക്ക് എടുത്ത് ഓടിക്കുക എന്ന നിലപാടണ്. ഒരു പൈസ പോലും നഷ്ടമ വരാത്ത രീതിയിൽ കാര്യങ്ങൾ പഠിച്ച് പുത്തൻ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു. കൂടുതൽ ജനങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ വണ്ടി ഓടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ഒരു വശത്ത് മുന്നേറ്റവും മറുവശത്ത് ശുദ്ധികലശവും

ഒരു വശത്ത് പുത്തൻ പരിഷ്‌കരണങ്ങളിലൂടെ കൈസ്ആർടിസിയെ നന്നാക്കുന്നതിന് വിദേശ രാജ്യങ്ങളെ പോലും ലാഭകരമായി മുന്നോട്ട് കൊണ്ട് പോകുന്ന രീതികൾ പരീക്ഷിച്ചപ്പോഴും പ്രസ്ഥാനത്തോട് ആത്മാർതഥ ഇല്ലാത്തവരെ വെച്ച് പൊറുപ്പിക്കാൻ തയ്യാറായില്ല. പണിമുടക്ക് പ്രഖ്യാപിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും വഴിയിലാാക്കുകയും ചെയ്യാൻ ശ്രമിച്ചവർക്കെതിരെ നിയമ പോരാട്ടം നയിക്കാൻ അദ്ദേഹം മുന്നോട്ട് വന്നു

നൂറ്റാണ്ടിലാദ്യമായി സ്വന്തം പോക്കറ്റിൽ നിന്ന് ശമ്പളം

കാൽ നൂറ്റാണ്ടിനിടെ ഇതാദ്യമായി കെഎസ്ആർടിസി സർക്കാരിന്റെ സാമ്പത്തികപിന്തുണയില്ലാതെ ജീവനക്കാർക്കു ശമ്പളം നൽകി സർക്കാരിൽ നിന്ന് 20 മുതൽ 50 കോടി വരെ സഹായം വാങ്ങിയാണ് എല്ലാ മാസവും കെഎസ്ആർടിസി ശമ്പളം നൽകിയിരുന്നത്. നിലയ്ക്കൽപമ്പ സർവീസ് വഴി 45.2 കോടി രൂപയാണ് കെഎസ്ആർടിസിക്കു ലഭിച്ചത്.ഇതിനു പുറമെ കോർപറേഷനിൽ നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങളിലൂടെ ചെലവു കുറയ്ക്കുകയും വരുമാനം വർധിപ്പിക്കുകയും ചെയ്തതും തുണയായെന്ന് എംഡി ടോമിൻ തച്ചങ്കരി പറഞ്ഞു. ഡബിൾ ഡ്യൂട്ടി നിർത്തി സിംഗിൾ ഡ്യൂട്ടി ആക്കിയതോടെ പ്രതിദിനം 646 പേരുടെ ജോലി ലാഭിക്കാനായി. പ്രതിവർഷം 89 കോടി രൂപയുടെ ചെലവു കുറയ്ക്കാൻ കഴിയും.പരസ്യവരുമാനത്തിൽ നിന്നുള്ള തുക വർധിപ്പിക്കാനായതും ഐഒസിയുമായി ചർച്ച നടത്തി ഇന്ധനവില കുറയ്ക്കാൻ കഴിഞ്ഞതും സാമ്പത്തികബാധ്യത കുറയ്ക്കുകയും ചെയ്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP