Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ദയവ് ചെയ്ത് അന്യ പുരുഷന്മാർ മയ്യത്ത് കാണാൻ ശ്രമിക്കരുത്'; 95 കിലോമീറ്ററിലധികം യാത്ര ചെയ്ത് മരണവീട്ടിലെത്തിയപ്പോൾ വീടിന്റെ ചുമരിലും മുൻവാതിലിലും മുന്നറിയിപ്പ് ബോർഡ് ! വെള്ള വസ്ത്രമണിഞ്ഞ മതപുരോഹിതന്മാർ മരിച്ചയാളുടെ ബന്ധുക്കളായ പുരുഷന്മാരെ തടഞ്ഞു; മതാന്ധത ഇന്നും മാഞ്ഞിട്ടില്ലെന്നോർമ്മിപ്പിച്ച് ഫേസ്‌ബുക്ക് കുറിപ്പ്

'ദയവ് ചെയ്ത് അന്യ പുരുഷന്മാർ മയ്യത്ത് കാണാൻ ശ്രമിക്കരുത്'; 95 കിലോമീറ്ററിലധികം യാത്ര ചെയ്ത് മരണവീട്ടിലെത്തിയപ്പോൾ വീടിന്റെ ചുമരിലും മുൻവാതിലിലും മുന്നറിയിപ്പ് ബോർഡ് ! വെള്ള വസ്ത്രമണിഞ്ഞ മതപുരോഹിതന്മാർ മരിച്ചയാളുടെ ബന്ധുക്കളായ പുരുഷന്മാരെ തടഞ്ഞു; മതാന്ധത ഇന്നും മാഞ്ഞിട്ടില്ലെന്നോർമ്മിപ്പിച്ച് ഫേസ്‌ബുക്ക് കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

മതം മനുഷ്യനെ ഒരുമിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ് അല്ലതെ പിരിക്കാനുള്ളതല്ല. എന്നാൽ മതാന്ധത ബാധിച്ച സമൂഹത്തിൽ ഇന്ന് അതൊട്ടുമില്ല. അതിനുള്ള ഉത്തമ ഉദാഹരണമാണ് മരണവീട്ടിലെ അനുഭവം വിളിച്ചു പറയുന്ന ഫേസ്‌ബുക്ക് കുറിപ്പ്.

95 കിലോ മീറ്ററിലധികം യാത്ര ചെയ്ത് മരിച്ച വീട്ടിൽ എത്തിയപ്പോൾ അന്യ പുരുഷന്മാർ മയ്യത്ത് കാണരുതെന്ന ബോർഡാണ് കാണാൻ സാധിച്ചത്. അക്‌ബർ സ്‌നേഹക്കൂട് എന്ന പേരിലാണ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് പ്രചരിക്കുന്നത്.

കുറിപ്പ് വായിക്കാം:

ഒരു ബന്ധുവിന്റെ(സ്ത്രീയുടെ)മരണം അറിഞ്, തൊണ്ണൂറ്റയഞ്ചു കിലോമീറ്റർ യാത്രചെയ്ത് മരണവീട്ടിൽ എത്തി,''ദയവുചെയ്ത് അന്യ പുരുഷന്മാർ മയ്യത്ത് കാണാൻ ശ്രമിക്കരുത്''എന്ന മുന്നറിയിപ്പ്(ഫോട്ടോ താഴെ കൊടുത്തിട്ടുണ്ട്)വീടിന്റെ ചുമരിലും മുൻവാതിലിലും എഴുതിയൊട്ടിച്ചിരുന്നു. മരിച്ചസ്ത്രീയുടെ ബന്ധുക്കളായ, എന്റെ കൂടെ വന്ന പുരുഷന്മാർ(60വയസ്സിനു മുകളിലുള്ളവർ) സാധാരണ ചെയ്തുവരാറുള്ളതുപോലെ മയ്യത്ത് കാണാനായി വീട്ടിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ വെള്ളവസ്ത്രമണിഞ പുരോഹിതന്മാർ അവരെ തടഞു നിർത്തി കാണരുതെന്ന് കല്പിച്ചു.മുന്നറിയിപ്പ് വായിച്ച ഞാൻ അതിന്ന് ശ്രമിക്കാതെ പുറത്തു തന്നെയിരുന്നു.മതപുരോഹിതന്മാർ മതത്തിന്റെ പേരിൽ പഴയ വാറോലകൾ പലതും പുനരവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

മനുഷ്യത്വം അല്ല മതത്വമാണ് ഇന്ന് മനുഷ്യബന്ധങ്ങളെ നിർണ്ണയിക്കുന്നതും നിയന്ത്രിക്കുന്നതും.

ഹൃദയവേദനയും ദുഃഖവും തോന്നുന്നു ഇതെല്ലാം കാണുമ്പോൾ.

മതാന്ധത ബാധിച്ച പുരോഹിതപ്പരിഷകൾ മനുഷ്യരെ തരംതിരിച്ച് അന്യരാക്കിക്കൊണ്ടിരിക്കുന്നു.

മൗനം വിദ്വാനു ഭൂഷണം.കിരാതന്മാരായ പുരോഹിതന്മാർ മതാന്ധത ബാധിച്ച കഴുതക്കൂട്ടങ്ങളെ നിയന്ത്രിക്കുന്ന കലികാലത്തിലാണ് നാം ജീവിക്കുന്നത്.

മരിച്ചത് സ്ത്രീയായാലും പുരുഷനായാലും കേവലം മയ്യത്താണ് അഥവാ ശവശരീരമാണ്(സ്ത്രീലിംഗമോ പുല്ലിംഗമോ അല്ലാത്ത വാക്കാണതെന്ന് ഞാൻ കരുതുന്നു,ശവം എന്ന വാക്കും അങ്ങിനെതന്നെയാണല്ലോ).ആൾക്കൂട്ടത്തിന്റെ നടുവിൽ വെള്ളത്തുണി പുതപ്പിച്ച് കിടത്തിയ ഒരു ശവശരീരത്തോട് ഒരു സ്ത്രീക്കായാലും പുരുഷനായാലും തോന്നുന്ന വികാരം സഹതാപമാണ്, ലൈംഗികതയല്ല.ലൈംഗീതയാണെന്നു കരുതുന്നവരുടെ ഹൃദയങ്ങൾക്ക് ബാധിച്ചിരിക്കുന്ന രോഗത്തിന് മരുന്നില്ല.അവരെ മനുഷ്യത്വം പഠിപ്പിക്കുക എന്നത് മാത്രമാണ് പരിഹാരം.

മതം മനുഷ്യനുവേണ്ടിയാണോ?അതോ മനുഷ്യൻ മതത്തിനു വേണ്ടിയാണോ?

യേശുക്രിസ്തു തന്റെ കാലഘട്ടത്തിലെ പുരോഹിതപ്പരിഷകളോട്,''ശാബ്ബത്ത്(മതനിയമം)മനുഷ്യനുവേണ്ടിയാണോ,അതോ മനുഷ്യൻ ശാബ്ബത്തിന് വേണ്ടിയാണോ''എന്ന് ചോദിച്ചു. ഫലം എന്തായിരുന്നുവെന്ന് നമുക്കെല്ലാം നന്നായി അറിയാം,അത് ചരിത്രമാണ്.അദ്ദേഹത്തിന് കുരിശുമരണമാണ് അവർ വിധിച്ചത്.

പിന്നെയല്ലെ നിസ്സാരനായ ഈ ഞാൻ!.

ചിലതൊക്കെ കാണുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയുന്നില്ല.

മനുഷ്യത്വം ജയിക്കട്ടെ.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP