Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രക്തദാനത്തിനിടയിലെ അപകടസാധ്യതകൾ; ഫിറോസ് കുന്നംപറമ്പിലിന് മറപടിയുമായി പ്രവാസി യുഎൻഎയുടെ അധ്യക്ഷൻ ജിതിൻ ലോഹി; രക്തം സ്വീകരിച്ചതുവഴി പകരുന്ന എച്ച്ഐവി ബാധയ്ക്ക് നഴ്സുമാരല്ല കാരണം; ഫിറോസ് തെറ്റുതിരുത്തണമെന്ന് കാര്യ കാരണ സഹിതം വിശദീകരിച്ച് ജിതിന്റെ ഫേസ്‌ബുക്ക് ലൈവ്

രക്തദാനത്തിനിടയിലെ അപകടസാധ്യതകൾ; ഫിറോസ് കുന്നംപറമ്പിലിന് മറപടിയുമായി പ്രവാസി യുഎൻഎയുടെ അധ്യക്ഷൻ ജിതിൻ ലോഹി; രക്തം സ്വീകരിച്ചതുവഴി പകരുന്ന എച്ച്ഐവി ബാധയ്ക്ക് നഴ്സുമാരല്ല കാരണം; ഫിറോസ് തെറ്റുതിരുത്തണമെന്ന് കാര്യ കാരണ സഹിതം വിശദീകരിച്ച് ജിതിന്റെ ഫേസ്‌ബുക്ക് ലൈവ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ പോസ്റ്റ് ചെയ്ത രക്തദാനത്തിനിടയിലെ അപകടസാധ്യതകൾ വിവരിക്കുന്ന ഫേസ്‌ബുക്ക് ലൈവിന് മറുപടിയുമായി നഴ്സിങ് സംഘടനയായ യുഎൻഎയുടെ മുൻജനറൽ സെക്രട്ടറിയും പ്രവാസി യുഎൻഎയുടെ അധ്യക്ഷനുമായ ജിതിൻ ലോഹി രംഗത്ത്.

ആശുപത്രിയിലെ ജീവനക്കാരുടെ അശ്രദ്ധകാരണം എച്ച്ഐവി ബാധിച്ച യുവതിയുടെയും കുടുംബത്തിന്റെയും ദാരുണ അവസ്ഥ വിവരിക്കുന്ന ഫേസ്‌ബുക്ക് ലൈവിൽ നഴ്സുമാരുടെ അനാസ്ഥയാണ് എച്ച്ഐവി ബാധിക്കാൻ പലപ്പോഴും കാരണമാകുന്നതെന്ന് ഫിറോസ് ആരോപിച്ചിരുന്നു. ഡോക്ടർമാർ കോടികൾ സമ്പാദിക്കുന്ന തിരക്കിനിടയിൽ വിട്ടു പോകുന്നതാകാം രോഗിയുടെ സുരക്ഷയെന്നും വീഡിയോയിൽ ഫിറോസ് പറഞ്ഞിരുന്നു. ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ചതുവഴി എയ്ഡ്സ് ബാധിച്ച രണ്ട് സ്ത്രീകളുടെ അവസ്ഥയാണ് ഫിറോസ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്.

ഗർഭിണിയായിരിക്കെ രക്തം സ്വീകരിച്ചതുവഴി ആ യുവതിക്കും രണ്ടു കുഞ്ഞുങ്ങൾക്കും ഭർത്താവിനും എച്ച്ഐവി ബാധിച്ചെന്നും സമൂഹം പോലും ഒറ്റപ്പെടുത്തുകയും ചികിത്സയ്ക്കും ഭക്ഷണത്തിനും മറ്റുവഴികളില്ലാതെ തന്നെ കാണാൻ ആ കുടുംബം വന്നിരുന്നെന്ന് വിവരിക്കുകയായിരുന്നു ഫിറോസ്. ഈ വീഡിയോയിൽ രക്തദാതാവിൽ നിന്നും രക്തമെടുക്കുന്ന നഴ്സുമാരുടെയും രോഗിക്ക് രക്തം കുത്തിവെയ്ക്കുന്ന നഴ്സുമാരുടെയും അശ്രദ്ധയാണ് ഈ ദാരുണഅവസ്ഥയ്ക്ക് കാരണമാകുന്നതെന്നും കുറച്ചുകൂടി കരുതൽ നഴ്സുമാർ കാണിക്കണമെന്നും ഫിറോസ് അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ, ഈ വാദങ്ങളെ തള്ളിയ പ്രവാസി നഴ്സായ ജിതിൻ ലോഹി രക്തം സ്വീകരിച്ചതുവഴി പകരുന്ന എച്ച്ഐവി ബാധയ്ക്ക് നഴ്സുമാരല്ല കാരണക്കാരെന്ന് വിശദീകരിക്കുന്നു. ബ്ലഡ് ബാങ്കിൽ രക്തം സ്വീകരിക്കുന്ന സമയത്താണ് പരിശോധനകൾ നടത്താറുള്ളതെന്നും, ഇവിടെ സ്വീകരിക്കപ്പെടുന്ന രക്തം പിന്നീട് ആശുപത്രിയിലെത്തുമ്പോൾ ഗ്രൂപ്പ് പരിശോധിച്ച് രോഗിക്ക് ചേരുന്ന രക്തമാണോ എന്ന് വിലയിരുത്തൽ മാത്രമാണ് ഒരു നഴ്സിന്റെ ഡ്യൂട്ടിയെന്നും വ്യക്തമാക്കുന്നു.

ബ്ലഡ് ബാങ്കിൽ നിന്നും എത്തുന്ന രക്തത്തിൽ പിന്നീട് ഗ്രൂപ്പ് പരിശോധനയല്ലാതെ ഒന്നും നടത്താറില്ല. രക്തം സ്വീകരിച്ചതുവഴി എച്ച്ഐവി ബാധിക്കുന്ന സംഭവം അപൂർവ്വമാണ്. അഥവാ ഇത്തരത്തിൽ സംഭവിക്കുകയാണെങ്കിൽ തന്നെ അത് വിൻഡോ പിരീഡിൽ സ്വീകരിക്കപ്പെടുന്ന രക്തം വഴിയാണെന്നും ജിതിൻ പറയുന്നു. അണുബാധയുണ്ടായി കുറച്ചു നാളുകൾക്ക് ശേഷമാണ് രക്തപരിശോധനയിൽ എച്ച്ഐവി ബാധ കണ്ടെത്താനാവുക. ഈ കാലയളവാണ് വിൻഡോ പിരീഡ്. ഈ സമയത്ത് അണുബാധ ഒരു പരിശോധനയിലും വെളിപ്പെടില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇത്തരത്തിൽ അണുബാധ വളരെ അപൂർവ്വമായേ സംഭവിക്കാറുള്ളൂ.

വിൻഡോ പിരീഡിൽ എച്ച്ഐവി ബാധ കണ്ടെത്താൻ ബ്ലോട്ട് ടെസ്റ്റ് പോലുള്ള അതിനൂതന പരിശോധനകൾ ആവശ്യമാണ്. അതെല്ലാവർക്കും ചെയ്യുക എന്നത് അപ്രായോഗികമാണ്. ഇന്ത്യയിൽ തന്നെ ഈ പരിശോധനകൾ പതിവില്ലാത്തതുമാണ്. അതിനാൽ നഴ്സുമാരെ ഈ വിഷയത്തിൽ കുറ്റപ്പെടുത്തിയ ഫിറോസ് തെറ്റുതിരുത്തണമെന്നും സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുന്ന തെറ്റിധാരണജനകമായ പോസ്റ്റ് രക്തദാതാക്കളെ പോലും പിന്നോട്ടടിക്കുന്ന തരത്തിൽ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ജിതിൻ ഫേസ്‌ബുക്ക് ലൈവിൽ വിവരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP