Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെഎസ്ആർടിസി തലപ്പത്ത് നിന്നും തച്ചങ്കരിയെ നീക്കിയതിനോടൊപ്പം വിവിധ വകുപ്പുകളിലും അഴിച്ചുപണി; പി.എച്ച് കുര്യൻ വിരമിക്കുന്നതിന് പിന്നാലെ റവന്യു, ദുരന്തനിവാരണം പ്രിൻസിപ്പൽ സെക്രട്ടറിയായി ഡോ.വി വേണുവിനെ നിയമിക്കും; ഹയർസെക്കണ്ടറി വിദ്യാഭ്യാസ ഡയറക്ടർ ബി.എസ് തിരുമേനി പൊതുവിദ്യാഭ്യാസ ഡയറക്ടറാകും; മറ്റ് വകുപ്പുകളിലെ മാറ്റങ്ങളിങ്ങനെ

കെഎസ്ആർടിസി തലപ്പത്ത് നിന്നും തച്ചങ്കരിയെ നീക്കിയതിനോടൊപ്പം വിവിധ വകുപ്പുകളിലും അഴിച്ചുപണി; പി.എച്ച് കുര്യൻ വിരമിക്കുന്നതിന് പിന്നാലെ റവന്യു, ദുരന്തനിവാരണം പ്രിൻസിപ്പൽ സെക്രട്ടറിയായി ഡോ.വി വേണുവിനെ നിയമിക്കും; ഹയർസെക്കണ്ടറി വിദ്യാഭ്യാസ ഡയറക്ടർ ബി.എസ് തിരുമേനി പൊതുവിദ്യാഭ്യാസ ഡയറക്ടറാകും; മറ്റ് വകുപ്പുകളിലെ മാറ്റങ്ങളിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കെഎസ്ആർടിസി തലപ്പത്ത് നിന്നും ടോമിൻ തച്ചങ്കരിയെ മാറ്റിയതിന് പിന്നാലെ വിവിധ വകുപ്പുകളിലും അഴിച്ചു പണി നടത്തി സംസ്ഥാന സർക്കാർ. റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി. എച്ച് കുര്യൻ വിരമിക്കുന്നതിനാൽ റവന്യു, ദുരന്തനിവാരണം വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി വേണുവിനെ നിയമിക്കും. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനയാണ്

മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവിനെ റവന്യൂ, ദുരന്തനിവാരണം വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ജനുവരി 31-ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. വനം, വന്യജീവി വകുപ്പ് ഒഴികെയുള്ള അധിക ചുമതലകൾ തുടർന്നും വി. വേണു നിർവഹിക്കും.

ആസൂത്രണ-സാമ്പത്തിക കാര്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലകിന് നിലവിലുള്ള ചുമതലകൾക്ക് പുറമെ വനം, വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയും നൽകും. പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിഹ്നയ്ക്ക് നിലവിലുള്ള ചുമതലകൾക്ക് പുറമെ പൊതുഭരണവകുപ്പിന്റെ അധിക ചുമതല നൽകും.

ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിന് ഊർജം, പരിസ്ഥിതി വകുപ്പുകളുടെ അധിക ചുമതലകൾ നൽകാൻ തീരുമാനിച്ചു.

മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എക്സ്. അനിൽ വിരമിക്കുന്ന മുറയ്ക്ക് അദ്ദേഹം വഹിച്ചിരുന്ന എല്ലാ വകുപ്പുകളും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ സിങ്ങിന് അധിക ചുമതലകളായി നൽകും.

ഹയർസെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ ബി.എസ് തിരുമേനിയെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെ പൊതുഭരണം (എ.ഐ.എസ്) വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കും. ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല ഇദ്ദേഹം വഹിക്കും.

സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ജാഫർ മാലികിന് ആസൂത്രണ സാമ്പത്തിക കാര്യ ഡെപ്യൂട്ടി സെക്രട്ടറി, സിപിഎം.യു ഡയറക്ടർ എന്നീ വകുപ്പുകളുടെ അധിക ചുമതലകൾ നൽകാൻ തീരുമാനിച്ചു.

പത്തനംതിട്ട എ.ഡി.എം വി.ആർ. പ്രേംകുമാറിനെ ഹയർസെക്കൻഡറി ഡയറക്ടറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. അസാപ് സിഇഒയുടെ അധിക ചുമതല തുടർന്നും അദ്ദേഹം വഹിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP