Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംഐ ഷാനവാസ് കോൺഗ്രസിലെ പകരക്കാരനില്ലാത്ത നേതാവ്; കെട്ടിയിറക്ക് സ്ഥാനാർത്ഥികളെ ഇനിയും വേണ്ട; പാർട്ടി പ്രവർത്തനത്തിലേക്ക് മകൾ വരുന്നത് സ്വാഗതാർഹം; ലോക്സഭ സീറ്റൊക്കെ മിനിമം പാർട്ടിയിൽ ചേർന്ന ശേഷം പോരെ എന്ന് കെഎസ്‌യു നേതാവിന്റെ പരിഹാസം

എംഐ ഷാനവാസ് കോൺഗ്രസിലെ പകരക്കാരനില്ലാത്ത നേതാവ്; കെട്ടിയിറക്ക് സ്ഥാനാർത്ഥികളെ ഇനിയും വേണ്ട; പാർട്ടി പ്രവർത്തനത്തിലേക്ക് മകൾ വരുന്നത് സ്വാഗതാർഹം; ലോക്സഭ സീറ്റൊക്കെ മിനിമം പാർട്ടിയിൽ ചേർന്ന ശേഷം പോരെ എന്ന് കെഎസ്‌യു നേതാവിന്റെ പരിഹാസം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അന്തരിച്ച വയനാട് എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം.ഐ ഷാനവാസിന്റെ മകൾ അമീനയെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കണമെന്ന ചർച്ച നടക്കുന്നതിനിടെ എതിർപ്പുമായി കെ.എസ്.യു. കെട്ടിയിറക്ക് സ്ഥാനാർതികളേയും മക്കൾ രാഷ്ട്രീയത്തിന്റെ വക്താക്കളെ ഇനിയും ആവശ്യമില്ലെന്നുാണ് കെഎസ്‌യു അഭിപ്രായപ്പെടുന്നത്.

പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ കൂടി ഇല്ലാത്ത അമീനയെ ആദ്യം പാർട്ടിയിലേക്കാണ് സ്വാഗതം ചെയ്യേണ്ടതെന്നും അല്ലാതെ സ്ഥാനാർത്ഥിത്വത്തിലേക്കല്ലെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ചൂണ്ടിക്കാട്ടി. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് കെ.എസ്.യുവിന്റെ എതിർപ്പ് അഭിജിത്ത് അറിയിച്ചത്.

തിരുത്തൽ വാദത്തിന് നേതൃത്വംകൊടുത്ത എം.ഐ ഷാനവാസിന്റെ മകൾ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലേക്ക് വരുന്നതിനെ ഇരു കൈകളും നീട്ടി സ്വാഗതം ചെയ്യുന്നു. പക്ഷേ വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വയനാട് പോലെ നൂറ് ശതമാനം വിജയസാധ്യതയുള്ള മണ്ഡലത്തിൽ പാർട്ടി പ്രവർത്തകരുടെ, ജനങ്ങളുടെ വികാരം ഉൾകൊള്ളാതെ ഒരു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ പാടില്ല. ഇക്കാര്യം കൃത്യമായി പാർട്ടി നേതൃത്വത്തെ അറിയിക്കുമെന്നും അഭിജിത്ത് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം കൊച്ചിയിൽ കോൺഗ്രസ് നേതൃസംഗമത്തിനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഷാനവാസിന്റെ വീട് സന്ദർശിച്ചിരുന്നു. തുടർന്ന് പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന തരത്തിലുള്ള പ്രസ്താവന ഷാനാവാസിന്റെ മകളുടെ ഭാഗത്ത് നിന്നും വന്നിരുന്നു. തുടർന്നാണ് എതിർപ്പുമായി കെ.എസ്.യു രംഗത്തെത്തിയത്. രാഹുൽ ഗാന്ധി വീട്ടിലെത്തിയപ്പോൾ രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും അവർ പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP