Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലങ്കൻ ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാർ തമ്മുള്ള ഫേസ്‌ബുക്ക് പോര് അയയുന്നില്ല; സംഗതി പൂർവ്വാധികം ശക്തിയായതോടെ പ്രശ്‌ന പരിഹാരത്തിനായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സമീപിച്ച് തിസാര പരേര; ടീമിൽ സ്ഥാനം നിലനിർത്താൻ കായിക മന്ത്രിയുമായി ഒരു താരം കൂടിക്കാഴ്‌ച്ച നടത്തിയെന്ന് മലിംഗയുടെ ഭാര്യ പോസ്റ്റിട്ടതിന് പിന്നാലെ ചൂടൻ വിവാദം

ലങ്കൻ ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാർ തമ്മുള്ള ഫേസ്‌ബുക്ക് പോര് അയയുന്നില്ല; സംഗതി പൂർവ്വാധികം ശക്തിയായതോടെ പ്രശ്‌ന പരിഹാരത്തിനായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സമീപിച്ച് തിസാര പരേര; ടീമിൽ സ്ഥാനം നിലനിർത്താൻ കായിക മന്ത്രിയുമായി ഒരു താരം കൂടിക്കാഴ്‌ച്ച നടത്തിയെന്ന് മലിംഗയുടെ ഭാര്യ പോസ്റ്റിട്ടതിന് പിന്നാലെ ചൂടൻ വിവാദം

മറുനാടൻ ഡെസ്‌ക്‌

കൊളംബോ: താരങ്ങളുടെ ഭാര്യമാർ തമ്മിൽ ഫേസ്‌ബുക്കിൽ പോരാട്ടം ശക്തമായപ്പോൾ ശ്രീലങ്കൻ ക്രിക്കറ്റ് ലോകം ആശങ്കയിൽ. ഇതോടെ പ്രശ്‌ന പരിഹാരത്തിനായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് കത്തെഴുതുകയാണ് തിസാര പരേര. ശ്രീലങ്കൻ ടീമിന്റെ തുടർച്ചയായ തോൽവിക്ക് പിന്നാലെയാണ് താരപത്‌നിമാരുടെ വഴക്കും കായിക ലോകത്തിന് നാണക്കേടുണ്ടാക്കുന്നത്. ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങളായ ലസിത് മലിംഗയുടേയും തിസാര പെരേരയുടേയും ഭാര്യമാർ തമ്മിലുള്ള ഫേസ്‌ബുക്ക് പോരാണ് ക്രിക്കറ്റ് ലോകത്ത് ചൂടൻ വിവാദമായി മാറിയത്.

ഇതു പോലെയുള്ള പ്രശ്നങ്ങൾ രാജ്യത്തിനും ആരാധകർക്കും മുന്നിൽ തങ്ങൾ വെറും പരിഹാസ കഥാപാത്രങ്ങളായി മാറുന്നുവെന്ന് പെരേര ക്രിക്കറ്റ് ബോർഡിന് മുൻപാകെ സമർപ്പിച്ച കത്തിൽ വ്യക്തമാക്കുന്നു. ഏകദിന ടീമിന്റെ ക്യാപ്റ്റനായ ലസിത് മലിംഗയും മുൻ ക്യാപ്റ്റനായ തിസാര പെരേരയും തമ്മിലുള്ള ഈഗോയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ടീമിൽ സ്ഥാനം നിലനിർത്താനും ക്യാപ്റ്റൻ സ്ഥാനം തിരിച്ചു പിടിക്കാനും ലങ്കൻ ടീമിലെ ഒരംഗം ശ്രീലങ്കൻ കായികമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ടാനിയയുടെ പോസ്റ്റ്.

ഈ പോസ്റ്റിൽ ടാനിയ ആരുടെയും പേര് പരാമർശിച്ചിരുന്നില്ല. എന്നാൽ ഇതിനൊപ്പം ഒരു പാണ്ടയുടെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ഓസ്ട്രേലിയയിൽ പെരേര അറിയപ്പെടുന്നത് പാണ്ട എന്ന പേരിലായതിനാൽ ഇത് പെരേരയ്ക്കെതിരെ ആണെന്ന് വാദം ഉയർന്നതോടെ മറുപടി നൽകി പെരേരയുടെ ഭാര്യയും രംഗത്തെത്തി. ടാനിയയുടെ ആരോപണങ്ങൾ തള്ളിയ ഷെരാമി, സിംഹത്തിന്റെ വസ്ത്രമണിഞ്ഞന്നു കരുതി ചെന്നായ സിംഹമാകില്ലെന്ന് പരിഹസിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP