Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആരാണ് രക്തസാക്ഷി.? മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിയെ വെടിവച്ച ഹിന്ദു മഹാസഭ നേതാവ് ഗോഡ്സെയ്ക്ക് ഹാരാർപ്പണം നടത്തി; പൂജ ശകുന്റെ നടപടി വിവാദമാകുന്നു; ജനുവരി30നെ ഹിന്ദുമഹാസഭ ആചരിക്കുന്നത് ശൗര്യ ദിവസ് എന്ന പേരിൽ; ചടങ്ങിൽ സംഘടനയുടെ വക മധുര വിതരണവും; ഇത് ഇന്ത്യയ്ക്ക് നാണക്കേട്

ആരാണ് രക്തസാക്ഷി.? മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിയെ വെടിവച്ച ഹിന്ദു മഹാസഭ നേതാവ് ഗോഡ്സെയ്ക്ക് ഹാരാർപ്പണം നടത്തി; പൂജ ശകുന്റെ നടപടി വിവാദമാകുന്നു; ജനുവരി30നെ ഹിന്ദുമഹാസഭ ആചരിക്കുന്നത് ശൗര്യ ദിവസ് എന്ന പേരിൽ; ചടങ്ങിൽ സംഘടനയുടെ വക മധുര വിതരണവും; ഇത് ഇന്ത്യയ്ക്ക് നാണക്കേട്

മറുനാടൻ ഡെസ്‌ക്‌

മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിയെ തന്നെ വീണ്ടും വെടിവച്ച് ഹിന്ദു മഹാസഭ നേതാവ്. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെയാണ് അലിഗഡിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രതീകാത്മകമായി വെടിയുതിർക്കുകയായിരുന്നു അവർ. ഇവരുടെ നടപടി ദേശീയ മാധ്യമങ്ങളിൽ അടക്കം വലിയ വിവാദമായിട്ടുണ്ട്.

ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിർക്കുകയും വെടിയേറ്റ് കോലത്തിൽ നിന്ന് ചോര ഒഴുകുന്നതായും ചടങ്ങിൽ പ്രദർശിപ്പിച്ചിരുന്നു. ഇതൂകൂടാതെ വെടിയുതിർക്കുന്നതായി അഭിനയിച്ച ശേഷം ഹിന്ദു മഹാസഭ നേതാവ് ഗോഡ്‌സെയുടെ പ്രതിമയിൽ ഹാരാർപ്പണവും നടത്തി. രാജ്യമൊട്ടാകെ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നതിനിടെയാണ് ഹിന്ദുമഹാസഭ പ്രകോപനപരമായ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിന്റെ ദൃശ്യങ്ങൾ ടൈംസ് നൗ ചാനലാണ് പുറത്ത് വിട്ടത്.

മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട ജനുവരി 30 നെ നേരത്തെ ശൗര്യ ദിവസ് എന്ന പേരിലായിരുന്നു ഹിന്ദുമഹാ സഭ ആചരിച്ചിരുന്നത്. ഇതിന്റെ ഭാഗമായി മധുരവിതരണവും നാഥൂറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയിൽ ഹാരാർപ്പണവും നേരത്തെ സംഘടന നടത്തിവന്നിരുന്നു.

ഇതിന് പിറകെയാണ് ഇത്തവണ ഗാന്ധിജിയുടെ കോലത്തെ വെടിവയ്ക്കുന്നതുൾപ്പെടെയുള്ള പരിപാടികളുമായി സംഘടന രംഗത്തെത്തിയത്. ഇന്ത്യാ വിഭജനത്തിന്റെ കാരണക്കാരനായാണ് ഗാന്ധിജിയെ ഹിന്ദു മഹാസഭ കണക്കാക്കുന്നത്. അതേസമയം ഈ നടപടിയ്‌ക്കെതിരെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

ഗോഡ്‌സെ ഉൾപ്പടെ എട്ട് പേരെയാണ് ഗാന്ധിവധ കേസിൽ വിചാരണ നേരിട്ടത്. ഇതിൽ അഞ്ച് പേരെ കുറ്റക്കാരെന്ന് കണ്ടെത്തി. ഗോപാൽ ഗോഡ്‌സെ, മദൻലാൻ പാവ, വിഷ്ണു രാമകൃഷ്ണ എന്നിവർക്ക് ജീവപര്യന്തം തടവും നാഥുറാം ഗോഡ്‌സെ, നാരായൺ ആപ്‌തേ എന്നിവർക്ക് വധശിക്ഷയും കോടതി വിധിച്ചു. 1949 നവംബർ 15ന് അംബാല ജയിൽവച്ചാണ് ഗോഡ്‌സെയെ തൂക്കിലേറ്റിയത്

കൂടാതെ ഗോഡ്സെയുടെ പ്രതിമ സംഘടനയുടെ ഓഫീസിൽ  ഹിന്ദുമഹാസഭ സ്ഥാപിച്ചിരുന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള ദൗളത്ഗഞ്ചിലെ ഓഫീസിലാണ് ഗോഡ്സെയുടെ 32 ഇഞ്ച് ഉയരമുള്ള പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 2014 ഡിസംബറിലാണ് ഹിന്ദുമഹാസഭ മീററ്റിലെ ഷർദ റോഡിലെ ഓഫീസിൽ നാഥൂറാം വിനായക് ഗോഡ്സെയ്ക്ക് സ്മാരകം നിർമ്മിക്കാനാരംഭിച്ചത്. 2015 ജനുവരി മാസത്തിൽ നിർമ്മാണം പൊലീസ് തടഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് നിലവിൽ ഹൈക്കോടതിയെ ഹിന്ദുമഹാസഭ സമീപിച്ചിരിന്നു.

എന്തെങ്കിലും രാജ്യവിരുദ്ധമായി തങ്ങൾ ചെയ്തിട്ടില്ലെന്ന് ഹിന്ദുമഹാസഭയുടെ ദേശീയ ഉപാധ്യക്ഷൻ അശോക് ശർമ്മ പറഞ്ഞു. ഗോഡ്സെ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് തെളിയിക്കാനാകുമെന്നും, സർക്കാരിന്റെ നീക്കത്തെ കോടതിയിൽ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ റിപ്പബ്ലിക് ദിനവും കരിദിനമായി ആചരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ബി ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടനയിൽ, 1976ൽ മതേതരമെന്ന വാക്ക് കോൺഗ്രസ് കൂട്ടിച്ചേർത്തതിനോടുള്ള പ്രതികരണമായാണിത്.

ജനുവരി 30, ഗാന്ധി ഘാതകനെ പ്രകീർത്തിച്ച് ചെണ്ട കൊട്ടിയുൾപ്പെടെയാണ് ഹിന്ദുമഹാസഭ ആഘോഷിക്കുന്നത്. കേന്ദ്രസർക്കാർ തീരുമാനം, ഗോഡ്‌സെയുടെ സ്മരണ കൂടുതൽ ശക്തമാക്കാനാകും സഹായിക്കുകയെന്നും ശർമ്മ പറഞ്ഞിരുന്നു. അലഹബാദ് ഹൈക്കോടതിയിൽ പോയി ഉടൻ നിർമ്മാണം തുടരാനുള്ള അനുമതി വാങ്ങും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തങ്ങളുടെ നേതാവായ ഗോഡ്സെയെ ആരാധിക്കുന്നതിൽ നിന്ന് തടയാനാകില്ലെന്നും ശർമ്മ നേരത്തെ പറഞ്ഞിരുന്നു.

രാഷ്ട്രപിതാവിന്റെ വധം ആഘോഷിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതൊക്കെ കാറ്റിൽ പറത്തിയാണ് ഇവർ രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനം ആഷേിക്കുന്നത്. ഇതിനെതിരെ കേന്ദ്ര സർക്കാർ ഒരു നടപടിയും സ്വീകരിക്കാൻ മുതിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP