Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

65കാരനായ ഡോക്ടർക്ക് ഹൃദയാഘാതമുണ്ടായപ്പോൾ രക്ഷകനായത് വളർത്തു നായ; രണ്ടു വർഷം മുൻപ് കിഡ്‌നിരോഗം വന്ന ബ്രൗണിയെ പരിചരിക്കുന്നതിനുള്ള നന്ദി യജമാനനോട് കാട്ടിയ കഥ കണ്ണു നിറയ്ക്കുന്നത്; പൂണെയിൽ നിന്നും പുറത്ത് വരുന്നത് മിണ്ടാപ്രാണിയുടെ സ്‌നേഹത്തിന്റെ സന്ദേശം

65കാരനായ ഡോക്ടർക്ക് ഹൃദയാഘാതമുണ്ടായപ്പോൾ രക്ഷകനായത് വളർത്തു നായ; രണ്ടു വർഷം മുൻപ് കിഡ്‌നിരോഗം വന്ന ബ്രൗണിയെ പരിചരിക്കുന്നതിനുള്ള നന്ദി യജമാനനോട് കാട്ടിയ കഥ കണ്ണു നിറയ്ക്കുന്നത്; പൂണെയിൽ നിന്നും പുറത്ത് വരുന്നത് മിണ്ടാപ്രാണിയുടെ സ്‌നേഹത്തിന്റെ സന്ദേശം

മറുനാടൻ ഡെസ്‌ക്‌

പൂണെ : മിണ്ടാപ്രാണികൾക്കാണ് മനുഷ്യരേക്കാൾ നന്ദിയും സ്‌നേഹവുമുള്ളത്. പ്രത്യേകിച്ച് നായ്ക്കൾക്ക്. ഭോപ്പാലിൽ ബലാത്സംഗ ശ്രമത്തിൽ നിന്നും യുവതിയെ തെരുവ് നായ് രക്ഷപെടുത്തിയെന്ന വാർത്തയ്ക്ക് പിന്നാലെയാണ് പുനേയിൽ ഡോക്ടറെ മരണത്തിൽ നിന്നും ബ്രൗണി എന്ന വളർത്തു നായ് രക്ഷിച്ച കഥ പുറംലോകമറിയുന്നത്. ഡോക്ടർ രമേഷ് സാൻചേതി എന്നയാളുടെ ജീവൻ രക്ഷിച്ച ബ്രൗണിയാണ് ഇപ്പോഴത്തെ താരം. 65കാരനായ രമേഷ് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണപ്പോഴാണ് രക്ഷനായി ബ്രൗണി മാറിയത്. ഇക്കഴിഞ്ഞ ബുധനാഴ്‌ച്ചയായിരുന്നു സംഭവം. വീട്ടിലാരും ഇല്ലാത്ത സമയത്തായിരുന്നു സാൻചേതി കിടപ്പ് മുറിയിൽ കുഴഞ്ഞ് വീണത്.

സാൻചേതിയുടെ ഭാര്യ മുംബൈയിലും മകൻ പൂണെയ്ക്ക് സമീപമുള്ള ബവ്ധനിലുമായിരുന്നു. മകൾ അമേരിക്കയിലുമായിരുന്നു. ഡോക്ടറായ രമേഷ് സാൻചേതിയും അയൽക്കാരനായ അമിത് ഷായും പതിനാറ് വർഷങ്ങൾക്ക് മുൻപാണ് ബ്രൗണിയെ സ്വന്തമാക്കിയത്. തുടർന്ന് ഇരുവരും കൂടി തങ്ങളുടെ അപ്പാർട്ട്മെന്റിൽ ബ്രൗണിയെ വളർത്തുകയായിരുന്നു. എന്നാൽ ബ്രൗണിക്ക് രണ്ട് വർഷം മുൻപ് കിഡ്നിക്ക് പ്രശ്നം വന്നതോടെ സാൻചേതിയുടെ പ്രത്യേക നിയന്ത്രണത്തിലായിരുന്നു ബ്രൗണി.

ബ്രൗണിക്ക് ഉച്ച ഭക്ഷണം അമിത് ഷാ നൽകിയെങ്കിലും അത് നിരസിച്ച് സാൻചേതിയുടെ കിടപ്പുമുറിയുടെ ജനാലയ്ക്ക് സമീപത്തൂടെ ബ്രൗണി നടക്കുകയായിരുന്നെന്ന് അമിത് ഷാ പറയുന്നു. തുടർന്ന് ജനലിലേക്ക് രണ്ട് കാലുകളും പൊക്കി വച്ച ബ്രൗണി ഉള്ളിലേക്ക് നോക്കാനും ശ്രമിച്ചു. പന്തികേട് തോന്നിയതോടെ ജനലിലൂടെ നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്.

ഉടനടി സാൻചേതിയെ ആശുപത്രിയിൽ എത്തിച്ചതു കൊണ്ട് ജീവൻ രക്ഷിക്കാനായെന്നും അമിത് ഷാ പറയുന്നു.രണ്ട് വർഷം മുൻപ് ബ്രൗണിയുടെ കിഡ്നിക്ക് തകരാർ സംഭവിച്ചപ്പോൾ സംരക്ഷിച്ച സാൻചേതിയുടെ ജീവൻ രക്ഷിക്കാൻ കൃത്യമായി ഇടപെട്ട് ബ്രൗണി തന്റെ നന്ദി കാണിച്ചതായും അമിത് ഷാ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP