Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൻകിട കമ്പനികൾക്ക് എല്ലാം കെഎസ്ഇബി വെറുതെ കണക്ഷൻ നൽകണോ? കുടിശ്ശികയിനത്തിൽ പിരിഞ്ഞ് കിട്ടാനുള്ളത് 300 കോടി; പിശുക്ക് കാണിച്ച 1320 കമ്പനികളിൽ മാധ്യമങ്ങൾ ഉൾപ്പടെ വൻ തോക്കുകൾ; മാതൃഭൂമിയും മനോരമയും മംഗളവും മാത്രം നൽകാനുള്ളത് കോടികൾ; ശമ്പളം നൽകാത്ത നികേഷ് കുമാറിനും കറന്റ് ബില്ലടയ്ക്കാനും മടി; എണ്ണിയാൽ തീരാത്ത ലിസ്റ്റിൽ മഹാലക്ഷ്മി സിൽക്‌സും എയർടെല്ലും ഐഡിയയും ഉൾപ്പെടയുള്ള ശതകോടീശ്വരന്മാരും; സാധാരണക്കാരന്റെ ഫ്യൂസൂരുന്ന വൈദ്യുതി വകുപ്പിന് വമ്പന്മാരെ തൊടാൻ പേടി

വൻകിട കമ്പനികൾക്ക് എല്ലാം കെഎസ്ഇബി വെറുതെ കണക്ഷൻ നൽകണോ? കുടിശ്ശികയിനത്തിൽ പിരിഞ്ഞ് കിട്ടാനുള്ളത് 300 കോടി; പിശുക്ക് കാണിച്ച 1320 കമ്പനികളിൽ മാധ്യമങ്ങൾ ഉൾപ്പടെ വൻ തോക്കുകൾ; മാതൃഭൂമിയും മനോരമയും മംഗളവും മാത്രം നൽകാനുള്ളത് കോടികൾ; ശമ്പളം നൽകാത്ത നികേഷ് കുമാറിനും കറന്റ് ബില്ലടയ്ക്കാനും മടി; എണ്ണിയാൽ തീരാത്ത ലിസ്റ്റിൽ മഹാലക്ഷ്മി സിൽക്‌സും എയർടെല്ലും ഐഡിയയും ഉൾപ്പെടയുള്ള ശതകോടീശ്വരന്മാരും; സാധാരണക്കാരന്റെ ഫ്യൂസൂരുന്ന വൈദ്യുതി വകുപ്പിന് വമ്പന്മാരെ തൊടാൻ പേടി

എം മനോജ് കുമാർ

തിരുവനന്തപുരം: വിജിലൻസ് സ്‌ക്വാഡുകളുടെ പ്രവർത്തനം മന്ദീഭവിക്കുന്നത് കെഎസ്ഇബിക്ക് തിരിച്ചടിയാകുന്നു. നിലവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം പ്രമുഖ കമ്പനികളും ടെക്‌സ്‌റ്റൈൽ സ്ഥാപനങ്ങളും പത്രങ്ങളുമെല്ലാം കോടികൾ ആണ് വൈദ്യുതി കുടിശിക ഇനത്തിൽ കെഎസ്ഇബിക്ക് നൽകാനുള്ളത്. ബിൽ തുക കുടിശിക വന്നാൽ ഉപഭോക്താക്കളുടെ കണക്ഷൻ അതേ ദിവസം വിഛേദിക്കുന്ന കെഎസ്ഇബി വൻകിടക്കാരെ തൊടാൻ മടിക്കുകയാണ്. സംസ്ഥാനത്തെ 1320 വൻകിട സ്വകാര്യ കമ്പനികളെല്ലാം കൂടി വൈദ്യുതി വകുപ്പിന് നൽകാനുള്ളത് 237.16 കോടി രൂപയാണ്

ഇവർ കേസ് നൽകി തടഞ്ഞു വച്ചിരിക്കുന്ന തുക കൂടി പരിഗണിച്ചാൽ കുടിശിക തുക 450.71 കോടി വരുമെന്നാണ് സൂചനകൾ. വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയിലാണ് ഈ വിവരങ്ങൾ വെളിയിൽ വന്നത്. ഋഷിരാജ് സിംഗിനെ പോലുള്ള ഐപിഎസുകാർ കെഎസ്ഇബി വിജിലൻസ് ഓഫീസർ തസ്തികയിൽ ഇരുന്നപ്പോൾ പക്ഷെ സ്ഥിതിഗതികൾ വ്യത്യസ്തമായിരുന്നു. മിന്നൽ റെയിഡുകൾ വഴി കോടികൾ ആണ് കെഎസ്ഇബിക്ക് പിരിച്ചു നൽകിയത്. ഈ റെയ്ഡുകൾ പലപ്പോഴും വിവാദങ്ങൾ ക്ഷണിച്ചു വരുത്തുകയും ചെയ്തിരുന്നു. പക്ഷെ പല വൈദ്യുത തട്ടിപ്പുകളും പുറത്തു വന്നു. പെൻഡിങ് തുകകൾ ആ ഘട്ടത്തിൽ വൻ കമ്പനികൾ അടയ്ക്കുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോൾ സ്ഥിതി മാറുകയാണ്.

കെഎസ്ഇബി ബിൽ തുകയുടെ പേരിൽ വൻ ക്രമക്കേടിന്റെ കഥകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വൻകിട കമ്പനികൾ പലതും കോടികൾ തന്നെ വൈദ്യത വകുപ്പിന് കുടിശിക നൽകാനുള്ളവരാണ്. കോട്ടയം മഹാലക്ഷ്മി സിൽക്സ് കെഎസ്ഇബിയിൽ അടയ്ക്കാനുള്ള കുടിശിക ഇപ്പോൾ ഒരു കോടി പതിനേഴ് ലക്ഷം രൂപ കവിഞ്ഞിരിക്കുകയാണ്. അഗ്‌നി സ്റ്റീൽസ് നൽകാനുള്ളത് ഏഴു കോടിക്ക് മുകളിലാണ്. മംഗളം ദിനപത്രം നൽകാനുള്ളത് ഒരു കോടിനൽകാനുള്ളപ്പോൾ ഇതേപട്ടികയിൽ മാതൃഭൂമിയും മനോരമയും കടന്നുകൂടിയിട്ടുമുണ്ട്. മാതൃഭൂമി കൊച്ചി ഓഫിസ് 74.75 ലക്ഷം രൂപയുടെ വൈദ്യുതി ബിൽ കുടിശികയുണ്ട്. കോട്ടയത്തെ മംഗളം ദിനപത്രത്തിന്റെ വൈദ്യുതി കുടിശിക ഒരു കോടി മൂന്നു ലക്ഷം രൂപയാണ് തിരുവനന്തപുരം മംഗളവും ബിൽ തുക കുടിശികയാക്കിയിട്ടുണ്ട്. മനോരമ പാലക്കാട് യൂണിറ്റിനും വൈദ്യുതി കുടിശികയുണ്ട്. 8311 രൂപയാണ് ഈ തുക.

നികേഷ് കുമാറിന്റെ റിപ്പോർട്ടർ ചാനൽ കെഎസ്ഇബിക്ക് നൽകാനുള്ളത് 48.36 ലക്ഷം രൂപയാണ്. ഇതിൽ അഗ്‌നി സ്റ്റീൽസ് 7.88 കോടി രൂപ കുടിശികയാക്കിയപ്പോൾ ഒരു നടപടിയും കെഎസ്ഇബിയുടെ ഭാഗത്ത് നിന്ന് വന്നില്ല എന്നത് സംശയാസ്പദമായി നിലനിൽക്കുകയാണ്. മൊബൈൽ കമ്പനിയായ എയർടെൽ 43 ലക്ഷം രൂപയും, ഐഡിയ 33,426 രൂപയും, വാഗമണ്ണിലെ എം.എം.ജെ പ്ലാന്റേഷൻ 37.13 ലക്ഷം രൂപയും കുടിശികയാണ്. കോട്ടമല എസ്റ്റേറ്റ് 27.67 ലക്ഷം രൂപ നൽകാനുള്ളപ്പോൾ, മുത്തൂറ്റ് സ്‌കൈചെഫ് 27.30 ലക്ഷം രൂപ കുടിശികയാണ്. മണപ്പുറം ഫിനാൻസിന്റെ വലപ്പാട് ശാഖ 26.29 ലക്ഷം രൂപ കുടിശികയുണ്ട്.

കോട്ടയം ഡിസി ബുക്ക്സ് 21.69 ലക്ഷവും, റിലയൻസ് റീട്ടെയിൽസ് 21.66 ലക്ഷം രൂപയും അടയ്ക്കാനുണ്ട്. തിരുവല്ല രാജൻ ജുവലേഴ്സിന്റെ വൈദ്യുതി കുടിശിക 10.60 ലക്ഷം രൂപയാണ്. കിഴക്കമ്പലം കിറ്റക്സ് ഗ്രൂപ്പ് കെ.എസ്.ഇബിക്ക് കൊടുക്കാനുണ്ട് 10.49 ലക്ഷം രൂപ. കോട്ടയം കരിക്കിനേത്ത് സിൽക്ക്സ് നൽകാനുള്ളത് 9.31 ലക്ഷം രൂപയാണ്. കോട്ടയ്ക്കൽ സീമാസ് വെഡിങ് കളക്ഷൻസ് 9.20 ലക്ഷവും, കോഴിക്കോട് പി.വി എസ് ഫിലിം സിറ്റി 9.11 ലക്ഷവും , പാലാ ഐശ്വര്യ ടെക്സ്‌റ്റൈൽസ് 8.81 ലക്ഷവും നൽകാനുണ്ട്.. കോട്ടയത്തെ ഹോട്ടൽ ഐഡ വൈദ്യുതി കുടിശിക ഇനത്തിൽ നൽകാനുള്ളത് 94,144 രൂപയാണ്. അമൃതാനന്ദമയിയുടെ അമൃത ആയുർവേദ മെഡിക്കൽ കോളേജിനു 6.06 ലക്ഷം രൂപയുടെ വൈദ്യുതി കുടിശികയുണ്ട്. ഈ കാര്യത്തിൽ കേസുമുണ്ട്. . കോട്ടയം മാൾ ഓഫ് ജോയിയും 42,601 രൂപ .കെഎസ്ഇബിയിൽ അടയ്ക്കാനുണ്ട്.

പല കമ്പനികളും കോടികൾ കെഎസ്ഇബിക്ക് കുടിശിക അടയ്ക്കാനുള്ളതായി കെഎസ്ഇബി അധികൃതർ മറുനാടനോട് സമ്മതിച്ചു. നിലവിലെ പട്ടിക ശരിയാണെന്നും വിവരാവകാശ നിയമപ്രകാരം നൽകിയതാണെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു. . ഇതിൽ മഹാലക്ഷ്മി സില്കിസിനെ കെഎസ്ഇബി അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട്. കണക്ഷൻ വിഛേദിക്കരുതെന്നും 1.17 ലക്ഷം രൂപ തവണകൾ ആയി അടയ്ക്കാമെന്നും മഹാലക്ഷ്മി സിൽക്സ് അറിയിച്ചിട്ടുണ്ട്. കുടിശിക ഉള്ളവർ എത്ര ഉന്നത കമ്പനികൾ ആണെങ്കിലും ബിൽ തുക പിരിച്ചെടുക്കാൻ കെഎസ്ഇബി തീരുമാനിച്ചിട്ടുണ്ടെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP