Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൂസ്റ്റണിൽ വെടിവെയ്പ്: 2 പേർ കൊല്ലപ്പെട്ടു, 5 പൊലീസുകാർക്ക് പരിക്ക് -

ഹൂസ്റ്റണിൽ വെടിവെയ്പ്: 2 പേർ കൊല്ലപ്പെട്ടു, 5 പൊലീസുകാർക്ക് പരിക്ക് -

പി.പി. ചെറിയാൻ

ഹൂസ്റ്റൺ: മയക്കു മരുന്ന് കച്ചവടം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് എത്തിച്ചേർന്ന ഒരു ഡസനിലധികം നർകോട്ടിക്സ് ഉദ്യോഗസ്ഥർക്കെതിരെ വീടിനകത്ത് ഒളിച്ചിരുന്ന പ്രതികൾ നടത്തിയ വെടിവെയ്പിൽ അഞ്ചു പൊലീസ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. വെടിയേറ്റ നാലു പൊലീസ് ഓഫിസർമാരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് ഒടുവിൽ കിട്ടിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നാലു പേരേയും ഹൂസ്റ്റണിലെ മെമോറിയൽ ഹെർമൻ ആൻഡ് ബൻ ടൗബ് ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്. രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ ശസ്ത്രക്രിയക്ക് വിധേയമാക്കി.പൊലീസ് തിരിച്ചു വെടിവച്ചതിൽ വീടിനകത്തുണ്ടായിരുന്ന രണ്ടു പേർ കൊല്ലപ്പെട്ടു. ആരുടേയും പേരു വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.ജനുവരി 28 തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ഹർഡിങ്ങ് സ്ട്രീറ്റ് 7800 ബ്ലോക്കിലായിരുന്നു സംഭവം.

സെമി ഓട്ടോമാറ്റിക് തോക്കുപയോഗിച്ചാണ് പ്രതികൾ വെടിവെച്ചതെന്ന് പൊലീസ് ചീഫ് ആർട്ട് അസിവെഡൊ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പൊലീസുകാരുടെ മുഖത്തും കഴുത്തിലുമാണ് വെടിയേറ്റത്. അഞ്ചാമത്തെ പൊലീസുകാരന് മുട്ടിലാണ് പരിക്കേറ്റിട്ടുള്ളത്. ഇതു വെടിയേറ്റ പരുക്കല്ലെന്നു ചീഫ് പറഞ്ഞു.

ഹൂസ്റ്റണിൽ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ നടന്ന വെടിവയ്പിനെ ഗവർണർ ഗ്രോഗ് ഏബട്ട് ഭയാനകമെന്നാണു വിശേഷിപ്പിച്ചത്. പരുക്കേറ്റവർക്കും കുടുംബാംഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമെന്നും ഗവർണർ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP