Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രാദേശിക കൂട്ടായ്മകളുടെ പ്രവർത്തനം മാതൃക പരം : കെ സി അബൂബക്കർ

പ്രാദേശിക കൂട്ടായ്മകളുടെ പ്രവർത്തനം മാതൃക പരം : കെ സി അബൂബക്കർ

ദുബൈ : നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന പ്രാദേശിക കൂട്ടായ്മകൾ മാതൃകപരവും സമൂഹ നന്മ ലക്ഷ്യം വെച്ച് വിവേചനരഹിതമായ നല്ല പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു എന്നത് സ്വാഗതാർഹവും പ്രോത്സാഹനാജനകവുമാണെന്നു കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് ജനറൽ സെക്‌റട്ടറിയും കൂട്ടായ്മയുടേ മുഖ്യ രക്ഷാധികാരി യുമായ കെ സി അബൂബക്കർ പറഞ്ഞു.

മറ്റു സമൂഹ്യ സാംസ്‌കാരിക മത സംഘടനകളെ അപേക്ഷിച്ചു പരിമിതികൾ ഇല്ലാതെ തുറന്ന പ്രവർത്തനങ്ങൾക്കു പ്രാദേശിക കൂട്ടായ്മകൾക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം ചക്കൂണ്ടിക്കാട്ടി.തലക്കശ്ശേരി യിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന പ്രമുഖ കൂട്ടായ്മ യായ തലക്കശ്ശേരി ഹയാത്തുൽ ഇസ്ലാം മദ്രസ്സ പൂർവ്വ വിദ്യാർത്ഥി വാർഷിക കുടുംബസംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീട് നിർമ്മാണം, കുടിവെള്ള വിതരണം, ചികിത്സ സഹായം, നിരാശ്രയർക്കും വിധവകൾക്കും നൽകുന്ന മാസാന്ത സഹായം തുടങ്ങി നിരവധി നിരവധി ആനുകരണീയമായ സൽ പ്രവർത്തനങ്ങളുടെ ട്രാക്ക് റെക്കോർഡ് മായാണ് കൂട്ടായ്മ മുന്നോട്ടു പോകുന്നത്. പ്രസിഡന്റ് ശംസുദ്ധീൻ സി പി, ജനറൽ സെക്രട്ടറി അലിമോൻ അച്ചാരത്തു ട്രഷറർ എം കെ ഉമ്മർ , രക്ഷാധികാരി സിപി അബൂബക്കർ, മുൻ പ്രസിഡന്റ് എം കെ അബൂബക്കർ, സി പി മുഹമ്മദ് ഷാഫി, സി പി, ബഷീർ , മുഹമ്മദ് ഷെരീഫ് കെ സി, , സൈതു ബുഖാരി , കരീം കോട്ടയിൽ, അമീർ ടി, സി പി ജലീൽ , സി പി അക്‌ബർ എം കെ നാസർ തുടങ്ങിയവർ പ്രസംഗിച്ചു. മുഹമ്മദ് ഹാഷിം ക്ലാസ് എടുത്തു. സ്ത്രീകളും കുട്ടികളും അടക്കം ധാരാളം പേർ പരിപാടിയിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP