Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പി.സി.ജോർജിന്റെ സദാചാരം നിയമസഭയ്ക്ക് തീരെ പിടിക്കുന്നില്ല; ഗൗരിയമ്മയെ അധിക്ഷേപിച്ച് തുടങ്ങിയ ജോർജ് അവസാനം അപമാനിച്ചത് ബിഷപ്പിന്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ; സ്ത്രീകളെ അധിക്ഷേപിച്ച് പേരെടുക്കുന്ന പൂഞ്ഞാർ എംഎൽഎയെ സദാചാര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി സ്പീക്കർ; പരിസ്ഥിതി തകർത്ത് ഫാന്റസി പാർക്കുണ്ടാക്കിയ പി.വി.അൻവർ പരിസ്ഥിതി കമ്മിറ്റിയിൽ തുടരും

പി.സി.ജോർജിന്റെ സദാചാരം നിയമസഭയ്ക്ക് തീരെ പിടിക്കുന്നില്ല; ഗൗരിയമ്മയെ അധിക്ഷേപിച്ച് തുടങ്ങിയ ജോർജ് അവസാനം അപമാനിച്ചത് ബിഷപ്പിന്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ; സ്ത്രീകളെ അധിക്ഷേപിച്ച് പേരെടുക്കുന്ന പൂഞ്ഞാർ എംഎൽഎയെ സദാചാര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി സ്പീക്കർ; പരിസ്ഥിതി തകർത്ത് ഫാന്റസി പാർക്കുണ്ടാക്കിയ പി.വി.അൻവർ പരിസ്ഥിതി കമ്മിറ്റിയിൽ തുടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'ഫ്രാങ്കോ ബിഷപ്പിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം'എന്ന് പറഞ്ഞത് മറ്റാരുമല്ല പി.സി.ജോർജ്. തുടർച്ചയായി സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്ന പിസിക്കെതിരെ ദേശീയ വനിതാ കമ്മീഷനും വാളെടുത്തിരുന്നു. ഇപ്പോൾ കന്യാസ്ത്രീയെ അടക്കം അവഹേളിച്ചെന്ന പരാതികളുയർന്ന സാഹചര്യത്തിൽ നിയമസഭയുടെ സദാചാര സമിതിയിൽനിന്ന് പി.സി. ജോർജിനെ ഒഴിവാക്കി. എന്നാൽ, ഭൂമി കൈയേറ്റവും പരിസ്ഥിതി ചട്ടലംഘനവും സംബന്ധിച്ച പരാതികൾ ഉയർന്നെങ്കിലും പി.വി. അൻവറിനെ പരിസ്ഥിതി സമിതിയിൽ നിലനിർത്തി.

രണ്ടരവർഷം കൂടുമ്പോഴാണ് നിയമസഭാസമിതികൾ പുനഃസംഘടിപ്പിക്കുന്നത്. ഈ സഭ രണ്ടരവർഷം തികച്ചതിനെത്തുടർന്നാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എല്ലാ സമിതികളും പുനഃസംഘടിപ്പിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡനപരാതി നൽകിയ കന്യാസ്ത്രീയെ അവഹേളിച്ച സംഭവത്തിൽ ജോർജിനെതിരായ പരാതി സദാചാര സമിതിയുടെ പരിഗണനയിലാണ്. ഈ സമിതിയിൽ ജോർജ് തുടരുന്നതിൽ വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റിയിൽനിന്ന് ജോർജിനെ ഒഴിവാക്കിയത്. പകരം അനൂപ് ജേക്കബിനെ ഉൾപ്പെടുത്തി. എ. പ്രദീപ്കുമാറാണ് അധ്യക്ഷൻ.കന്യാസ്ത്രീയെ അവഹേളിച്ചതിൽ സമിതി ജോർജിൽനിന്ന് തെളിവെടുത്തിരുന്നു. എന്ത് നടപടി സ്വീകരിക്കണമെന്ന റിപ്പോർട്ട് സമിതി വൈകാതെ നൽകുമെന്നറിയുന്നു.

സഭയ്ക്കുപുറത്ത് കെ.ആർ. ഗൗരിയമ്മയെ കുറിച്ച് മോശം പരാമർശം നടത്തിയതിന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജോർജിനെ ശാസിച്ചിരുന്നു. കേരള നിയമസഭയുടെ ചരിത്രത്തിൽ നിയമസഭാസമിതിയുടെ ശാസന ഏറ്റുവാങ്ങിയ ഏക അംഗവും ജോർജാണ്. ഈ സർക്കാർ അധികാരത്തിലെത്തിയപ്പോൾ സദാചാര സമിതിയിൽ അംഗമാകണമെന്ന് ജോർജ് തന്നെ ആവശ്യപ്പെടുകയായിരുന്നു. സ്പീക്കർ അദ്ദേഹത്തെ ഉൾപ്പെടുത്തുകയും ചെയ്തു. തനിക്കെതിരേയുള്ള പരാതി പരിഗണിച്ച സമിതിയോഗങ്ങളിൽ ചട്ടമനുസരിച്ച് ജോർജ് പങ്കെടുത്തിരുന്നില്ല.
പരിസ്ഥിതിലംഘനം സംബന്ധിച്ച് അൻവറിനെതിരേയും സ്പീക്കർക്ക് പരാതികൾ ലഭിച്ചിരുന്നു. അവ സർക്കാരിലേക്ക് അയച്ചു. എന്നാൽ ചട്ടലംഘനം സംബന്ധിച്ച് അൻവറിനെതിരേ കേസൊന്നും നിലവിലില്ലെന്നാണ് പരിസ്ഥിതിവകുപ്പ് സഭയെ അറിയിച്ചത്.

സ്ത്രീവിരുദ്ധപരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ പി സി ജോർജിനെതിരെ നവമാധ്യമങ്ങളിൽ പ്രതിഷേധവും, ഹാഷ് ടാഗ് കാമ്പയിനും നടന്നിരുന്നു. പി.സി ജോർജ്ജിന്റെ വായ മൂടാൻ സെല്ലോടേപ്പുകൾ അയച്ചു കൊടുത്തുകൊണ്ടായിരുന്നു ക്യാമ്പയിൻ. എൻവലപ്പിനു മുകളിൽ ഹാഷ്ടാഗ് വായ മൂടെടാ പിസി എന്നെഴുതിയാണ് സെല്ലോടാപ്പുകൾ അയച്ചത്. കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട സമയത്തും പി സി ജോർജ് സമാനമായ പ്രസ്താവന നടത്തിയിരുന്നെങ്കിലും ഒരു തരത്തിലുള്ള നടപടികളും നേരിട്ടിരുന്നില്ല. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കിൽ ആദ്യ പീഡനം നടന്നപ്പോൾ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നൽകിയത് എന്തുകൊണ്ടാണെന്നായിരുന്നു തുടങ്ങി ഇരയെ തീർത്തും അവഹേളിക്കുന്ന പ്രസ്താവനകൾ ആണ് പി സി ജോർജ് നടത്തിയത്.

കേരളാ പൊലീസിന് വേറെ പണിയില്ലാത്തതുകൊണ്ടാണ് ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നത്. പുരുഷന്മാരെ കുടുക്കാൻ സ്ത്രീകൾ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ജോർജ് പറഞ്ഞിരുന്നു. ജാർജിനെതിരെ കർശന നടപടി സ്വീകരിക്കാൻ കേരളാ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ നിർദ്ദേശം നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP