Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂസിലാന്റിലും വെല്ലുവിളിയില്ല, ഓസിസ് വൻകര കീഴടക്കി ടീം ഇന്ത്യ; മൂന്നാം മത്സരത്തിൽ ഏഴ് വിക്കറ്റ് വിജയവും പരമ്പരയും; കോലിക്കും രോഹിതിനും അർധശതകം; മുഹമ്മദ് ഷാമി കളിയിലെ താരം

ന്യൂസിലാന്റിലും വെല്ലുവിളിയില്ല, ഓസിസ് വൻകര കീഴടക്കി ടീം ഇന്ത്യ; മൂന്നാം മത്സരത്തിൽ ഏഴ് വിക്കറ്റ് വിജയവും പരമ്പരയും; കോലിക്കും രോഹിതിനും അർധശതകം; മുഹമ്മദ് ഷാമി കളിയിലെ താരം

മറുനാടൻ ഡെസ്‌ക്‌

മൗണ്ട് മൗൻഗനൂയി; ന്യുസിലാന്റിനും വെല്ലുവിളി ഉയർത്താനായില്ല. ഓസിസ് വൻകര കീഴടക്കി ന്യൂസിലാന്റിലും ഇന്ത്യ പരമ്പര സ്വന്തമാക്കി. 2 കളികൾ ബാക്കിയുള്ളപ്പോഴാണ് വ്യക്തമായ ആധിപത്യം പുലർത്തി ഇന്ത്യ സ്വന്തമാക്കിയത്. ന്യൂസീലൻഡ് ഉയർത്തിയ 244 റൺസ് വിജയലക്ഷ്യം ഇന്ത്യ 43 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി നേടുകയായിരുന്നു. കളിയുടെ ഒരു മേഖലയിലും ഇന്ത്യയെ വെല്ലുവിളിക്കാൻ അവർക്കായില്ല എന്നതാണ് യാഥാർത്ഥ്യം. 

അർദ്ധ സെഞ്ചുറികൾ നേടിയ രോഹിത് ശർമ്മയുടെയും വിരാട് കോലിയുടെയും ഇന്നിങ്‌സാണ് ഇന്ത്യക്ക് നിർണായകമായത്. റായുഡുവും കാർത്തിക്കും അനായാസം മത്സരം ഫിനിഷ് ചെയ്തു. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ട് മത്സരവും ഇന്ത്യ വിജയിച്ചിരുന്നു.

മറുപടി ബാറ്റിംഗിൽ തുടക്കത്തിലെ ധവാനെ(28) ഇന്ത്യക്ക് നഷ്ടമായിരുന്നു. ഒമ്പതാം ഓവറിൽ ബോൾട്ടിന്റെ പന്തിൽ സ്ലിപ്പിൽ ടെയ്ലർ പിടിച്ചാണ് ധവാൻ പുറത്തായത്. എന്നാൽ രണ്ടാം വിക്കറ്റിൽ രോഹിത്- കോലി സഖ്യം 113 റൺസ് കൂട്ടിച്ചേർത്തപ്പോൾ ഇന്ത്യ ജീവൻ വീണ്ടെടുത്തു. രോഹിതിനെ 29-ാം ഓവറിൽ 62ൽ നിൽക്കേ സാന്റ്‌നർ ലഥാമിന്റെ കൈകളിൽ എത്തിച്ചപ്പോൾ കോലിയെ(60), 32ാം ഓവറിൽ ബോൾട്ട് പുറത്താക്കി. ഇതോടെ ഇന്ത്യ മൂന്നിന് 168.

അനായാസമെന്ന് തോന്നുന്ന വിജയത്തിലേക്ക് വളരെ പക്വതയോടെയാണ് അമ്പാട്ടി റായുഡുവും ദിനേശ് കാർത്തിക്കും ബാറ്റ് വീശിയത്. കാർത്തിക് 38 റൺസുമായും റായുഡു 40 റൺസുമെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ 42 പന്തുകൾ ബാക്കിനിൽക്കേ നീലപ്പട ജയത്തിലെത്തി. കിവികൾക്കായി ബോൾട്ട് രണ്ടും സാന്റ്നർ ഒരു വിക്കറ്റും വീഴ്‌ത്തി. അതേസമയം സസ്‌പെൻഷൻ കഴിഞ്ഞെത്തിയ ഹാർദിക് പാണ്ഡ്യ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മികച്ച രീതിയിൽ ബാറ്റ് വീശിയിരുന്ന വില്യംസണെ അത്യുഗ്രൻ ക്യാച്ചിലൂടെ പുറത്താക്കുകയും രണ്ടു വിക്കറ്റ് നേടി ടീമിന് നിർണായക സംഭാവന നൽകുകയും ചെയ്തു.

ടോസ് നേടിയ കിവീസ് നായകൻ കെയ്ൻ വില്യംസൺ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അച്ചടക്കത്തോടെ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ കീവികൾക്ക് തുടക്കം മുതൽ തന്നെ കഴിഞ്ഞില്ല. മൂന്ന് വിക്കറ്റിന് 59 എന്ന നിലയിൽ തകർച്ചയെ നേരിട്ട കീവികളെ അർധ സെഞ്ച്വറികൾ നേടിയ റോസ് ടെയ്ലർ (93) ടോം ലതാം(51) എന്നിവർ ചേർന്ന് കരകയറ്റുകയായിരുന്നു. എന്നാൽ പിന്നീട് വന്നവർക്ക് ആർക്കും ഇന്ത്യൻ ബൗളർമാർക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് 49 ഓവറിൽ 243 റൺസിന് ന്യൂസിലാൻഡ് പുറത്താവുകയായിരുന്നു

64 പന്തിൽ 51 റൺസടിച്ച ലാഥമിനെ പുറത്താക്കി ചാഹൽ ഈ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. ന്യൂസീലൻഡിന് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ കോളിൻ മൺറോയുടെ വിക്കറ്റ് നഷ്ടമായി. ഒമ്പത് പന്തിൽ ഏഴ് റൺസടിച്ച മൺറോയെ മുഹമ്മദ് ഷമി രോഹിത് ശർമ്മയുടെ കൈയിലെത്തിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP