Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗഡ്കരി ഉദ്ദേശിച്ചത് കോൺഗ്രസിനെയാണ്; കേന്ദ്ര മന്ത്രി തന്നെ മന്ത്രിസഭയ്ക്ക് എതിരെ വന്നു എന്ന് പ്രചരിപ്പിക്കുന്നത് കോൺഗ്രസ് തന്ത്രം; ഗഡ്കരിയുടെ പ്രസ്താവന വളച്ചൊടിച്ചതിനെതിരെ വിശദീകരണവുമായി ബിജെപി രംഗത്ത്

ഗഡ്കരി ഉദ്ദേശിച്ചത് കോൺഗ്രസിനെയാണ്; കേന്ദ്ര മന്ത്രി തന്നെ മന്ത്രിസഭയ്ക്ക് എതിരെ വന്നു എന്ന് പ്രചരിപ്പിക്കുന്നത് കോൺഗ്രസ് തന്ത്രം; ഗഡ്കരിയുടെ പ്രസ്താവന വളച്ചൊടിച്ചതിനെതിരെ വിശദീകരണവുമായി ബിജെപി രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: നിധിൻ ഗഡ്കരിയുടെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും ബിജെപിയെ ആണ് വിമർശിച്ചത് എന്ന് പറയുന്നത് ശരിയല്ലെന്നും വാദിച്ച് ബിജെപി നേതൃത്വം. കഴിഞ്ഞ ദിവസം റിപബ്ലിക്ക് ദിന പരേഡിൽ രാഹുൽ ഗാന്ധിക്കൊപ്പം നിധിൻ ഗഡ്കരി അടുപ്പത്തിൽ സംസാരിച്ചതും വിവാദമാക്കി മാറ്റുകയും അതിന് പുറമെ ഗഡ്കരി കോൺഗ്രസിലേക്ക് പോകും എന്ന് പോലും പ്രചരണം സജീവമായിരുന്നു.

തിരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കാത്ത രാഷ്ട്രീയനേതാക്കൾ ജനങ്ങളിൽനിന്ന് തിരിച്ചടി നേരിടേണ്ടി വരുമെന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവന വിവാദമായതോടെയാണ് വിശദീകരണവുമായി ബിജെപി രംഗത്ത് വന്നിരിക്കുന്നത്. ഗഡ്കരിയുടെ പ്രസ്താവന കോൺഗ്രസിനെ ഉദ്ദേശിച്ചുള്ളതാണെന്ന് ബിജെപി വക്താവ് ജി വി എൽ നരസിംഹറാവു പറഞ്ഞു. ഗഡ്കരിയുടെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'സ്വപ്നം കാണിക്കുന്ന രാഷ്ട്രീയക്കാരെ ജനങ്ങൾക്ക് ഇഷ്ടമാണ്. എന്നാൽ ആ സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയില്ലെങ്കിൽ നേതാക്കൾക്ക് നല്ല രാഷ്ട്രീയ അടി കിട്ടുകയും ചെയ്യും. അതുകൊണ്ട് പൂർത്തിയാക്കാൻ സാധിക്കുന്ന സ്വപ്നങ്ങൾ മാത്രം അവർക്ക് നൽകുക- എന്നായിരുന്നു ഗഡ്കരിയുടെ വാക്കുകൾ.നിതിൻ ഗഡ്കരിയുടെ വാക്കുകൾ വളച്ചൊടിക്കപ്പെടുകയും അതിൽനിന്ന് രാഷ്ട്രീയലാഭമുണ്ടാക്കുകയും ചെയ്യുകയാണ്. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഉയർത്തുകയും എന്നാൽ ദാരിദ്ര്യനിർമ്മാർജനത്തിന് യാതൊന്നും ചെയ്യാതിരിക്കുകയും ചെയ്ത കോൺഗ്രസിനെയാണ് അദ്ദേഹം ഉദ്ദേശിച്ചത്. വ്യാജവാഗ്ദാനങ്ങൾ നൽകുന്ന രാഹുൽ ഗാന്ധിയെയാണ് ഗഡ്കരി ഉദ്ദേശിച്ചതെന്നും നരസിംഹ റാവു കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി വീണ്ടും കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി. സർക്കാരിനു നടപ്പിലാക്കാൻ സാധിക്കുന്ന വാഗ്ദാനങ്ങൾ മാത്രമേ നൽകാവു എന്നും, ഇല്ലെങ്കിൽ ജനങ്ങൾ പ്രതികരിക്കുമെന്നും നിധിൻ ഗഡ്കരി പറഞു.2014 ൽ വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് ബിജെപി അധികാരത്തിലെത്തിയതെന്ന പ്രസ്താവനയ്ക്ക് ശേഷമാണ് കേന്ദ്ര സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി വീണ്ടും രംഗത്തെത്തുന്നത്. സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന നേതാക്കളെ ജനങ്ങൾക്കിഷ്ടമാണ്, എന്നാൽ നടപ്പിലാക്കാൻ സാധിക്കുന്ന വാഗ്ദാനങ്ങൾ മാത്രമേ രാഷ്ട്രീയ പാർട്ടികൾ നൽകാവു, ഇല്ലെങ്കിൽ ജനങ്ങൾ പ്രതികരിക്കുമെന്നാണ് നിധിൻ ഗഡ്കരി പറഞു. വെറും വാഗ്ദാനങ്ങൾ മാത്രം നൽകുന്ന നേതാവല്ല താനെന്നും അദ്ദേഹം കൂട്ടിചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP