Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർണാടകയെ തകർത്ത് സൗരാഷ്ട്ര രഞ്ജി ഫൈനലിൽ; സെഞ്ചുറി നേടി കരുത്ത് കാട്ടി ചെതേശ്വർ പുജാര; കർണാടകയെ തകർത്തത് അഞ്ച് വിക്കറ്റിന്; ഫൈനലിൽ എതിരാളികൾ വിദർഭ

കർണാടകയെ തകർത്ത് സൗരാഷ്ട്ര രഞ്ജി ഫൈനലിൽ; സെഞ്ചുറി നേടി കരുത്ത് കാട്ടി ചെതേശ്വർ പുജാര; കർണാടകയെ തകർത്തത് അഞ്ച് വിക്കറ്റിന്; ഫൈനലിൽ എതിരാളികൾ വിദർഭ

സ്പോർട്സ് ഡെസ്‌ക്

ബെംഗളൂരു: 2018-2019 രഞ്ജി ഫൈനലിൽ വിദർഭയും സൗരാഷ്ട്രയും ഏറ്റുമുട്ടും. രണ്ടാം സെമിയിൽ കർണാടകയെ അഞ്ച് വിക്കറ്റിന് തകർത്താണ് സൗരാഷ്ട്ര ഫൈനലിന് യോഗ്യത നേടിയത്. 279 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്ര അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. രണ്ടാം ഇന്നിങ്‌സിൽ മൂന്നുവിക്കറ്റിന് 23 എന്ന നിലയിൽ തകർന്ന സൗരാഷ്ട്രയെ പുറത്താകാതെ 131 റൺസ് നേടിയ ചേതേശ്വർ പൂജാരയും സെഞ്ചുറിയടിച്ച ഷെൽഡൻ ജാക്ക്സണും ചേർന്നാണ് വിജയിപ്പിച്ചത്. നാലാം വിക്കറ്റിൽ 214 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പുജാര ജാക്‌സൺ കൂട്ടുകെട്ട് പിരിഞ്ഞത്.

മൂന്ന് വിക്കറ്റിന് 224 എന്ന നിലയിൽ അവസാന ദിവസം ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്രക്ക് വിജയിക്കാൻ 55 റൺസ് മതിയായിരുന്നു. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സൗരാഷ്ട്ര ലക്ഷ്യത്തിലെത്തി. കർണാടകയ്ക്കായി അഭിമന്യു മിഥുൻ മൂന്ന് വിക്കറ്റെടുത്തു. ആദ്യ ഇന്നിങ്‌സിൽ പുറത്തായിട്ടും അമ്പയറുടെ തെറ്റായ തീരുമാനത്തെ തുടർന്ന് ക്രീസിൽ തുടരുകയായിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. സ്‌കോർ: കർണാടക 275, 239. സൗരാഷ്ട്ര 236, അഞ്ചിന് 282. നേരത്തെ കേരളത്തെ ഇന്നിങ്സിനും 11 റൺസിനും തോൽപ്പിച്ചാണ് വിദർഭ ഫൈനലിലെത്തിയത്. രഞ്ജി ട്രോഫിയിൽ നിലവിലെ ചാമ്പ്യന്മാരാണ് വിദർഭ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP