Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനധികൃത പ്രവേശനം തടയാൻ ഏതുസമയവും അടച്ചുപൂട്ടിയ നിലയിൽ പ്രവേശന കവാടം; ചൂറ്റും രണ്ടാൾ പൊക്കത്തിൽ മതിൽ; രണ്ടര ഹെക്ടറോളം വരുന്ന സംരക്ഷിത മേഖല നിരീക്ഷിക്കാൻ സ്ഥാപിച്ചിട്ടുള്ളത് 12 സി സി ടി വി കാമറകൾ; മറയൂരിൽ ചന്ദന ഡിപ്പോയ്ക്ക് കനത്ത സുരക്ഷ

അനധികൃത പ്രവേശനം തടയാൻ ഏതുസമയവും അടച്ചുപൂട്ടിയ നിലയിൽ പ്രവേശന കവാടം; ചൂറ്റും രണ്ടാൾ പൊക്കത്തിൽ മതിൽ; രണ്ടര ഹെക്ടറോളം വരുന്ന സംരക്ഷിത മേഖല നിരീക്ഷിക്കാൻ സ്ഥാപിച്ചിട്ടുള്ളത് 12 സി സി ടി വി കാമറകൾ; മറയൂരിൽ ചന്ദന ഡിപ്പോയ്ക്ക് കനത്ത സുരക്ഷ

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: അനധികൃത പ്രവേശനം തടയാൻ ഏതുസമയവും അടച്ചുപൂട്ടിയ നിലയിൽ പ്രവേശന കവാടം. ചൂറ്റും രണ്ടാൾ പൊക്കത്തിൽ മതിൽ. രണ്ടര ഹെക്ടറോളം വരുന്ന സംരക്ഷിത മേഖല നിരീക്ഷിക്കാൻ സ്ഥാപിച്ചിട്ടുള്ളത് 12 സി സി ടി വി കാമറകൾ.24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം.ദൃശ്യങ്ങൾ തൽസമയം അധികൃതരുടെ മൊബൈലിലും ലഭ്യം.കൂടാതെ രാപകലന്യേ നീളുന്ന കാവലും.

മാവോയിസ്റ്റ് ഭീഷിണിയെ അതിജീവിക്കാൻ മയൂർ ചന്ദന ഡിപ്പോയ്ക്ക് വനംവകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത് ഇല അനങ്ങിയാലും അറിയാൻ കഴിയുന്ന സുരക്ഷാക്രമീകരണം. കേന്ദ്ര ഇന്റിലിജൻസ് വിഭാഗത്തിന്റെ മുന്നറിപ്പിന്റെ പശ്ചാത്തലത്തിലാണ് വനം വകുപ്പ് ഡിപ്പോയുടെ സുരക്ഷക്രമീകരണം ശക്തമാക്കിയിട്ടുള്ളത്. 2016-ലാണ് മറയൂരിലെ ചന്ദന ഡിപ്പോയ്ക്ക് മാവോയിസ്റ്റ് ഭീണിഷിണിയുണ്ടെന്ന് കേന്ദ്രആഭ്യന്ത മന്ത്രാലയം സംസ്ഥാന പൊലീസിന് വിവരം നൽകിയത്്.തുടർന്ന് സംസ്ഥാന പൊലീസ് ഇന്റിലിജൻസ് വിഭാഗം ഇക്കാര്യം സംസ്ഥാന വനംവകുപ്പിന് കീഴിലെ ചന്ദന ഡിവിഷന് കൈമാറി.

തുടർന്നാണ് ഡിപ്പോയ്ക്ക് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി വനം വകുപ്പ് കർമ്മപദ്ധതി ആവിഷ്‌കരിച്ചത്. സിസി ടിവി ദൃശ്യങ്ങൾ നിരീക്ഷിക്കാൻ 24 മണിക്കൂറും കൺട്രോൾ പ്രവർത്തിക്കുന്നുണ്ട്.ഇവിടെ നിന്നുള്ള ദൃശ്യങ്ങൾ ഉന്നത അധികൃതരുടെ സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നതിനുള്ള ഇന്റർനെറ്റ് സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ഡിപ്പോയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള സരക്ഷ ക്രമീകരണങ്ങളെക്കുറിച്ച് അറിയക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ സംസ്ഥാന പൊലീസ് ഇന്റിലിജൻസ് വിഭാഗം ചന്ദന ഡിപ്പോ അധികൃതർക്ക് കത്ത് കൈമാറിയിരുന്നു.

സംസ്ഥാന ആഭ്യന്തര വകുപ്പ് ഈ വിഷയം ഇപ്പോഴും ഗൗരവമായി കാണുന്നുണ്ടെന്നാണ് ഇതിൽ നിന്നും വ്യക്തമായിട്ടുള്ളത്.മറയൂരും സമീപ പ്രദേശങ്ങളിലുമായി നിരവധി ആദിവാസി ഊരുകളുണ്ട്.ആദിവാസി ഊരുകൾ കേന്ദ്രീകരിച്ചാണ് സംസ്ഥാനത്ത് മാവോയിസ്റ്റ് ഗ്രൂപ്പുകളുടെ പ്രവർത്തനം ശക്തമായിട്ടുള്ളതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഏദേശം 200 ടൺ ചന്ദനം ഈ ഡിപ്പോയിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. ഇതിന് 200 കോടിയോളം രൂപ വിലവരും.സുരക്ഷ വലയം ഭേതിച്ച് ഡിപ്പോയ്ക്കുള്ളിൽക്കയറി ചന്ദനം അപഹരിച്ചാലും ഇത് കടത്തിക്കൊണ്ട് പോകുക അസാദ്ധ്യമാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

സമീപപ്രദേശങ്ങളിൽ വനം-പൊലീസ് വകുപ്പുകളുടെ നിരവധി ചെക്ക് പോസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്.ഈ ചെക്കുപോസ്റ്റുകളിൽ കർശന പരിശോധനയ്ക്ക് ശേഷമാണ് വാഹനങ്ങൾ കടത്തി വിടുന്നത്. ചന്ദനം കടത്തിക്കൊണ്ട് പോകുന്നതിന് കഴിയാത്ത സാഹചര്യം നേരിടുമ്പോൾ അക്രമികൾ ഡിപ്പോ നശിപ്പിക്കുന്നതിന് നീക്കം നടത്തുമോ എന്ന ആശങ്ക അധികൃതർക്കുണ്ട്.ഇത്തരമൊരു സാഹചര്യത്തെ എങ്ങിനെ അതീജിവിക്കാൻ കഴിയുമെന്ന ചിന്ത ഉന്നത അധികൃതർക്കിടയിലും സജീവമായിട്ടുണ്ടെന്നാണ് അറിയുന്നത്. ചന്ദനം കടത്താൻ കഴിയാത്ത സാഹചര്യത്തിൽ അക്രമികൾ ഡിപ്പോ തീയിട്ടുനശിപ്പിക്കുമോ എന്നാണ് ആധികൃതരുടെ ഇപ്പോഴത്തെ ഭയപ്പാട്.ഡിപ്പോയിൽ സൂക്ഷിച്ചിട്ടുള്ള ചന്ദന മരം പൂർണ്ണമായും ഉണങ്ങിയ അവസ്ഥയിലുള്ളതാണ്.തീപ്പൊരി പടന്നാൽ നിമിഷങ്ങൾക്കുള്ളിൽ ഡിപ്പോ അഗ്‌നിഗോളമായി മാറുമെന്നാണ് നിലവിലെ അവസ്ഥ.

മറയൂരിലെ ചന്ദന റിസർവ്വിൽ നിന്നും വെട്ടിമാറ്റുന്നതും പ്രകൃതി ക്ഷോഭം മൂലം ഒടിഞ്ഞുവീഴുന്നതുമായ ചന്ദനമരത്തിന്റെ ഭാഗങ്ങളാണ് ഡിപ്പോയിൽ സൂക്ഷിച്ചിട്ടുള്ളത്. ഇത് ചെത്തിമിനുക്കി ഇവിടെ നിന്നും േലലത്തിൽ വിൽപ്പന നടത്തുന്നുണ്ട്.സാധാരണ വർഷത്തിൽ രണ്ട് തവണയാണ് ചന്ദന ലേലം നടക്കുക.ചന്ദനം ചെത്തി മിനുക്കുന്നതിനായി ഇവിടെ 45 -ളം ദിവസവേതന ജീവനക്കാരുണ്ട്.സമീപത്തെ ആദിവാസി കോളനികളിൽ നിന്നുള്ളവരാണ് ഇവർ.വർഷത്തിൽ അവധി ദിനങ്ങളിലൊഴികെ മുഴുവൻ ദിവസങ്ങളിലും ഇവർ ജോലിക്കെത്തുന്നുണ്ട്. പരമ്പരാഗതി രീതിയിൽ വാക്കത്തി,കോടാലി,വിവധ രൂപത്തിലുള്ള കത്തികൾ എന്നിവ ഉപയോഗിച്ചാണ് മരക്കഷണങ്ങൾ ചെത്തിമിനുക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP