Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫൈനലിൽ മികച്ച ഫോമിനിടയിൽ കോർട്ടിൽ വെച്ച് പരിക്കേറ്റു; വേദന അസഹ്യമായതോടെ കാരോലിന മാരിൻ പിന്മാറി; ഇൻഡൊനേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റൺ കിരീടം സൈന നേഹ്‌വാളിന

ഫൈനലിൽ മികച്ച ഫോമിനിടയിൽ കോർട്ടിൽ വെച്ച് പരിക്കേറ്റു; വേദന അസഹ്യമായതോടെ കാരോലിന മാരിൻ പിന്മാറി; ഇൻഡൊനേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റൺ കിരീടം സൈന നേഹ്‌വാളിന

സ്പോർട്സ് ഡെസ്‌ക്

ജക്കാർത്ത: ഇൻഡൊനീഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റൺ കിരീടം ഇന്ത്യൻ താരം സൈന നേവാളിന്. ഫൈനലിനിടെ സ്പാനിഷ് താരം കരോളിനാ മാരിൻ പിന്മാറിയതിനെ തുടർന്നാണ് സൈന വിജയിയായത്. കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് വേദന സഹിക്കാനാകാതെ അഞ്ചാം സീഡായ സ്പാനിഷ് താരം കോർട്ട് വിടുകയായിരുന്നു.

ആകെ 10 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടുനിന്നത്. പരിക്കേറ്റ് പിന്മാറുമ്പോൾ ആദ്യ ഗെയിമിൽ 10-4ന് മുന്നിലായിരുന്നു മാരിൻ. പോയിന്റ് 9-2ന് നിൽക്കെയാണ് മാരിന്റെ വലതു മുട്ടിന് പരിക്കേറ്റത്. ഉയർന്നുചാടി ഒരു ഫോർഹാൻഡ് ഷോട്ടിന് ശ്രമിക്കുമ്പോഴായിരുന്നു ഇത്. പിന്നീട് കളി തുടർന്നെങ്കിലും വേദന കൂടിയതോടെ പിന്മാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP