Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇവിടെ നിന്ന് ഒരാൾ പോയാൽ അവിടെ നിന്ന് പത്ത് പേർ ഇങ്ങോട്ട് വരും; യെദ്യൂരപ്പയും സംഘവും നടത്തുന്നത് 2008ലേതിന് സമാനമായ കളിയെന്ന് മല്ലികാർജുൻ ഖാർഗെ; കർണാടകയിൽ ഓപ്പറേഷൻ താമര തുടർന്ന് ബിജെപി; എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്തുവെന്ന് കുമാരസ്വാമി

ഇവിടെ നിന്ന് ഒരാൾ പോയാൽ അവിടെ നിന്ന് പത്ത് പേർ ഇങ്ങോട്ട് വരും; യെദ്യൂരപ്പയും സംഘവും നടത്തുന്നത് 2008ലേതിന് സമാനമായ കളിയെന്ന് മല്ലികാർജുൻ ഖാർഗെ; കർണാടകയിൽ ഓപ്പറേഷൻ താമര തുടർന്ന് ബിജെപി; എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്തുവെന്ന് കുമാരസ്വാമി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി കർണാടകത്തിലെ സർക്കാരിനെ താഴെയിറക്കാൻ ഓപ്പറേഷൻ താമരയുമായി നടക്കുന്ന ബിജെപിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. എംഎൽഎമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ നിന്ന് ഒരാൾ പോയാൽ അവിടെ നിന്ന് പത്ത് പേരെ പകരം ഇങ്ങോട്ട് കൊണ്ട് വരും എന്നാണ് ഖാർഗെയുടെ വെല്ലുവിളി

'സർക്കാരിനെ അസ്ഥിരപ്പെടുത്താൻ അവർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ പക്ഷത്തുനിന്ന് ഒരു എംഎൽഎയെ കൊണ്ടുപോയാൽ വേറെ പത്തു പേർ അവരുടെ പക്ഷത്തുനിന്ന് ഇവിടേയ്ക്കു വരും'- അദ്ദേഹം പറഞ്ഞു. ചിലരെ പ്രലോഭിപ്പിച്ചും മറ്റുചിലർക്ക് പണംകൊടുത്തും ചിലരെ അധികാരം ഉപയോഗിച്ചും മറ്റുചിലരെ ഭീഷണിപ്പെടുത്തിയുമാണ് തങ്ങൾക്കൊപ്പം കൊണ്ടുവരാൻ ബിജെപി ശ്രമിക്കുന്നത്. ഇത് ബിജെപിയുടെ പതിവു രീതിയാണ്. ബിജെപി നേതാവ് ബിഎസ് യദ്യൂരപ്പയാണ് ഇതിനു ചുക്കാൻപിടിക്കുന്നതെന്നും ഖാർഗെ ആരോപിച്ചു.

കർണാടകയിലെ രാഷ്ട്രീയനാടകങ്ങളും കരുനീക്കങ്ങളും തുടരുന്നതിനിടെ ബിജെപി.ക്കെതിരേ ആരോപണവുമായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ബിജെപി.യുടെ ഓപ്പറേഷൻ താമര ഇപ്പോഴും തുടരുകയാണെന്നും കഴിഞ്ഞദിവസം ഒരു കോൺഗ്രസ് എംഎ‍ൽഎയ്ക്ക് ബിജെപി. 'സമ്മാനം' വാഗ്ദാനം ചെയ്തെന്നും കുമാരസ്വാമി ആരോപിച്ചു.

കഴിഞ്ഞദിവസം രാത്രിയാണ് കോൺഗ്രസ് എംഎ‍ൽഎയ്ക്ക് ഫോൺ സന്ദേശം ലഭിച്ചത്. എവിടേക്കാണ് സമ്മാനം കൊടുത്തയക്കേണ്ടതെന്നായിരുന്നു ഫോണിലൂടെ ചോദിച്ചത്. ബിജെപി. സംസ്ഥാന നേതൃത്വവും ബി.എസ്. യെദ്യൂരപ്പയുമാണ് ഈ നീക്കങ്ങൾക്കുപിന്നിൽ- കുമാരസ്വാമി പറഞ്ഞു.

സമ്മാനം നിരസിച്ച കോൺഗ്രസ് എംഎ‍ൽഎ. ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയെന്നും 2008-ലേതിന് സമാനമായി എംഎ‍ൽഎമാരെ വിലക്കെടുക്കാനാണ് യെദ്യൂരപ്പയുടെ നീക്കമെന്നും കർണാടക മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാൽ എന്ത് സമ്മാനമാണ് ബിജെപി. വാഗ്ദാനം ചെയ്തതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP