Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നവോത്ഥാനത്തിനും സ്ത്രീ ശാക്തീകരണത്തിനും പരിധിയുണ്ട്; മുറത്തിൽ കയറി കൊത്താമെന്ന് ആരും കരുതരുത്; സൂചനയാണിത്, സൂചന മാത്രം. സൂചന കണ്ടു പഠിച്ചില്ലെങ്കിൽ ഡോ. ജേക്കബ് തോമസിന്റെ അനുഭവം ചൈത്രയുടെ മുന്നിലുണ്ട്; ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടിയെടുത്ത സർക്കാരിനെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ

നവോത്ഥാനത്തിനും സ്ത്രീ ശാക്തീകരണത്തിനും പരിധിയുണ്ട്; മുറത്തിൽ കയറി കൊത്താമെന്ന് ആരും കരുതരുത്; സൂചനയാണിത്, സൂചന മാത്രം. സൂചന കണ്ടു പഠിച്ചില്ലെങ്കിൽ ഡോ. ജേക്കബ് തോമസിന്റെ അനുഭവം ചൈത്രയുടെ മുന്നിലുണ്ട്; ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടിയെടുത്ത സർക്കാരിനെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ ചൈത്ര തെരേസ ജോണിനെ വനിത സെല്ലിലേക്ക് മാറ്റിയ സർക്കാർ നിലപാടിനെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ. നവോത്ഥാനത്തിനും സ്ത്രീ ശാക്തീകരണത്തിനുമൊക്കെ പരിധിയുണ്ട്. മുറത്തിൽ കയറി കൊത്താമെന്ന് ആരും കരുതരുത് എന്നും സൂചന കണ്ടു പഠിച്ചില്ലെങ്കിൽ ഡോ. ജേക്കബ് തോമസിന്റെ അനുഭവം ചൈത്രയുടെ മുന്നിലുണ്ട് എന്നും പോസ്റ്റിൽ പറയുന്നു

അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

നവോത്ഥാനത്തിനും സ്ത്രീ ശാക്തീകരണത്തിനുമൊക്കെ പരിധിയുണ്ട്. മുറത്തിൽ കയറി കൊത്താമെന്ന് ആരും കരുതരുത്. ചൈത്ര തെരേസ ജോൺ ചെറുപ്പമാണ്. ചോരത്തിളപ്പുണ്ട്. കുട്ടിക്കാലത്ത് സുരേഷ് ഗോപി അഭിനയിച്ച സിനിമകൾ കണ്ട ഓർമകളും ഉണ്ട്.എന്നു കരുതി സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ കയറി പ്രതികളെ തിരയാമെന്ന് ഒരുത്തിയും കരുതണ്ട. ആക്ടിവിസ്റ്റുകളും പൊലീസുകാരും കയറി നിരങ്ങാൻ ഇത് ശബരിമല സന്നിധാനമല്ല. സൂചനയാണിത്, സൂചന മാത്രം. സൂചന കണ്ടു പഠിച്ചില്ലെങ്കിൽ ഡോ. ജേക്കബ് തോമസിന്റെ അനുഭവം ചൈത്രയുടെ മുന്നിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP