Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചത് കേരളത്തിലെ ഏഴ് ഉദ്യോഗസ്ഥർക്ക്; ഫയർ, ജയിൽ വകുപ്പുകളിലെ മെഡൽ ലഭിച്ചത് അഞ്ച് പേർക്ക്; മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡലിന് അഗ്‌നിരക്ഷാ സേനയിൽ നിന്നു പത്തു പേരും, ജയിൽ സേവന മെഡൽ അഞ്ച് പേർക്കും ലഭിച്ചു: ജേതാക്കളുടെ പൂർണ ലിസ്റ്റ് വായിക്കാം

സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചത് കേരളത്തിലെ ഏഴ് ഉദ്യോഗസ്ഥർക്ക്; ഫയർ, ജയിൽ വകുപ്പുകളിലെ മെഡൽ ലഭിച്ചത് അഞ്ച് പേർക്ക്; മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡലിന് അഗ്‌നിരക്ഷാ സേനയിൽ നിന്നു പത്തു പേരും, ജയിൽ സേവന മെഡൽ അഞ്ച് പേർക്കും ലഭിച്ചു: ജേതാക്കളുടെ പൂർണ ലിസ്റ്റ് വായിക്കാം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരള പൊലീസിലെ 7 പേർക്കു സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചു. ജോസഫ് റസൽ ഡിക്രൂസ് (അസി. കമൻഡാന്റ്, കെഎപി 1 ബറ്റാലിയൻ), ആർ.ബാലൻ (അസിസ്റ്റന്റ് കമൻഡാന്റ്, ഡിഎച്ച്ക്യു, ആലപ്പുഴ), പി.കെ. രാജു (എസിപി, ട്രാഫിക്, നോർത്ത് കോഴിക്കോട്), ജെ. പ്രസാദ് (ഡിവൈഎസ്‌പി, വിജിലൻസ്), നസറുദ്ദീൻ മുഹമ്മദ് ജമാൽ (എഎസ്‌ഐ, ഡിസിആർബി, റെയിൽവേ), യശോധരൻ ശാന്തമ്മ കൃഷ്ണൻ നായർ (എഎസ്‌ഐ, കമ്മിഷണർ ഓഫിസ്, തിരുവനന്തപുരം), എസ്.കെ. സാബു (ഡ്രൈവർ, എഎസ്‌ഐ, വിജിലൻസ്, തിരുവനന്തപുരം) എന്നിവരാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് അർഹരായത്.

മറ്റു സേനകളിലെ വിവിധ മലയാളി ഉദ്യോഗസ്ഥരും പുരസ്‌കാരങ്ങൾക്ക് അർഹരായിട്ടുണ്ട്. ഗിരീഷ് കുമാർ (ഡിഐജി, സിആർപിഎഫ്, ജോധ്പുർ), രാജേന്ദ്ര ദാസ് (അസി. ഡയറക്ടർ, ആഭ്യന്തര മന്ത്രാലയം ഓഫിസ്, ഗുവാഹത്തി), നന്ദകുമാർ അച്യുതൻ (ഡിസിഐഒ, ആഭ്യന്തരമന്ത്രാലയം, ചെന്നൈ ഓഫിസ്) എന്നിവർ ഇതരസേനാ വിഭാഗങ്ങളിൽ നിന്നു വിശിഷ്ട സേവനത്തിനു മെഡൽലഭിച്ചവരുടെ പട്ടികയിലുണ്ട്.

മറ്റു സേനാവിഭാഗങ്ങളിൽ നിന്നു സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചവരിൽ ആർ. മുരളീധരൻ നായർ (എഎസ്‌ഐ, സിഐഎസ്എഫ്, കൊച്ചി വിമാനത്താവളം), കെ. രാധാകൃഷ്ണൻ നായർ (എഎസ്‌ഐ, സിഐഎസ്എഫ്, കൊച്ചി ബിപിസിഎൽ), ദാമോദർ വിശാലം രാജാറാം (അസി. കമൻഡാന്റ്, സിഐഎസ്എഫ്, ആലുവ), എം. ശ്രീധരൻ പിള്ള (എഎസ്‌ഐ, സിഐഎസ്എഫ്, മഹേന്ദ്രപുരി), കെ.കെ. ശശിധരൻ (എഎസ്‌ഐ, സിഐഎസ്എഫ്, കൊച്ചി), ആർ. സിദ്ധാർഥൻ (എഎസ്‌ഐ, സിഐഎസ്എഫ്, നെയ്വേലി), സുജിത് ശ്രീധരൻ പിള്ള (എസിഐഒ, ആഭ്യന്തരമന്ത്രാലയം ഓഫിസ്, തിരുവനന്തപുരം), എസ്. സുരേഷ് (കമൻഡാന്റ്, സിആർപിഎഫ്, കശ്മീർ), ബി. ജയകൃഷ്ണൻ (കമൻഡാന്റ്, സിആർപിഎഫ്, കോയമ്പത്തൂർ), സുരേഷ് കുമാർ (ഇൻസ്‌പെക്ടർ, ബിഎസ്എഫ് ഡൽഹി), എസ്. ആനന്ദൻ (എഎസ്‌ഐ, സിഐഎസ്എഫ്, ആർക്കോണം), സി.വിക്രമൻ (എഎസ്‌ഐ, സിഐഎസ്എഫ്, മഹേന്ദ്രഗിരി), എസ്.അനന്തനാരായണൻ (ജെഡിഡി, ആഭ്യന്തരമന്ത്രാലയം ഓഫിസ്, ഡൽഹി), ഫ്രാൻസിസ് ജോസഫ് (ഡിസിഐഒ, ആഭ്യന്തരമന്ത്രാലയം ഓഫിസ്, ചെന്നൈ), കെ.സി. ബെനഡിക്ട് (കോൺസ്റ്റബിൾ, സിബിഐ, ഡൽഹി), മുഹമ്മദ് ഇബ്രാഹിം അബ്ദുൽ ഖാനി (ഡെപ്യൂട്ടി കമൻഡാന്റ്, എൻഡിആർഎഫ്, ആർക്കോണം), ടി.എ. രാമചന്ദ്രൻ (അസി.സെക്യൂരിറ്റി കമ്മിഷണർ, റെയിൽവേ, നവി മുംബൈ), കൃഷ്ണ മുരളി തോട്ട (അസി. സെക്യൂരിറ്റി കമ്മിഷണർ, റെയിൽവേ, സെക്കന്ദരാബാദ്) എന്നിവരടക്കം 632 പേരുണ്ട്. ധീരതയ്ക്കും വിശിഷ്ട സേവനത്തിനും അടക്കം 855 പേരാണ് ഇക്കുറി പൊലീസ് മെഡലിന് അർഹരായത്.

ജയിലുകളിൽ പ്രവർത്തിക്കുന്നവർക്കുള്ള രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലിന് (കറക്ഷനൽ സർവീസ്) പൂജപ്പുര സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് എം. ബാബുരാജ്, ആലത്തൂർ സബ് ജയിൽ സൂപ്രണ്ട് എം.കെ. ബാലകൃഷ്ണൻ എന്നിവർ അർഹരായി. അഗ്‌നിശമന സേനാവിഭാഗങ്ങൾക്കുള്ള രാഷ്ട്രപതിയുടെ മെഡലിനു സംസ്ഥാന ഫയർഫോഴ്‌സിലെ കെ.പി. സോമൻ (സ്റ്റേഷൻ ഓഫിസർ), വി. പ്രദീപ് കുമാർ (അസി. സ്റ്റേഷൻ ഓഫിസർ), കെ.ബി. ഷാജിമോൻ (ഡ്രൈവർ മെക്കാനിക്ക്) എന്നിവർ അർഹരായി.

മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡൽ 10 പേർക്ക്

സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡലിന് അഗ്‌നിരക്ഷാ സേനയിൽ നിന്നു 10 പേർ തിരഞ്ഞെടുക്കപ്പെട്ടു. പി.അജിത് കുമാർ (സ്റ്റേഷൻ ഓഫിസർ, കോഴിക്കോട് ബീച്ച്), എൻ.പി.ശ്രീധരൻ (അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ, പാനൂർ), ടി.ജെ. ജയേഷ് (ഫയർമാൻ, പത്തനാപുരം), എസ്. അനിൽകുമാർ (ലീഡിങ് ഫയർമാൻ, നെടുമങ്ങാട്), പി.എം. റഷീദ്, സിദ്ദീഖ് ഇസ്മായിൽ (ഇരുവരും ഫയർമാൻ, കോതമംഗലം), വി എം. മനോജ് (ഫയർമാൻ, ശാസ്താംകോട്ട), ഇ. ഡൊമിനിക് (ഡ്രൈവർ മെക്കാനിക്, കൊല്ലം), ബിജു പി. തോമസ് (ലീഡിങ് ഫയർമാൻ, അടിമാലി), എ.കുഞ്ഞിക്കണ്ണൻ (ലീഡിങ് ഫയർമാൻ, തളിപ്പറമ്പ്) എന്നിവരാണ് അവാർഡിന് അർഹരായത്.

ജയിൽ സേവന മെഡൽ 5 പേർക്ക്

അതേസമയം ജയിൽ വകുപ്പിലെ ഉദ്യോഗസ്ഥർക്കുള്ള മുഖ്യമന്ത്രിയുടെ ജയിൽ സേവന മെഡലുകളും പ്രഖ്യാപിച്ചു. മെഡൽ ലഭിച്ചവർ: ഡി.സി. ഷീല (അസി.സൂപ്രണ്ട് ഗ്രേഡ്1, വനിതാ ജയിൽ ആൻഡ് കറക്ഷനൽ ഹോം, തിരുവനന്തപുരം), ബി. പ്രദീപ്കുമാർ (ഡപ്യൂട്ടി പ്രിസൺ ഓഫിസർ, ജില്ലാ ജയിൽ, തിരുവനന്തപുരം), കെ. വൈജു (അസി.സൂപ്രണ്ട് ഗ്രേഡ്1, ജില്ലാ ജയിൽ, കോട്ടയം), ടി.കെ. ജനാർദനൻ നമ്പ്യാർ (അസി.സൂപ്രണ്ട് ഗ്രേഡ്1, ജില്ലാ ജയിൽ, കണ്ണൂർ), ഒ.കെ. രാജീവൻ (ഡപ്യൂട്ടി പ്രിസൺ ഓഫിസർ, സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷനൽ ഹോം, കണ്ണൂർ). 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP