Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പത്മഭൂഷനും നൽകി ആദരിച്ചു; ഇനി മത്സരിക്കാൻ ആവശ്യപ്പെട്ടാൽ മോഹൻലാലിന് നിരസിക്കാൻ പറ്റുമോ? എങ്ങനെയും തിരുവനന്തപുരത്തിന്റെ എംപി ബിജെപി ആകണം എന്നാഗ്രഹിക്കുന്ന സംഘപരിവാർ മോഹൻലാലിനെ ഊരാക്കുടുക്കിൽ ചാടിക്കുമെന്ന് സൂചിപ്പിച്ചു പുരസ്‌ക്കാര പ്രഖ്യാപനം; സ്ഥാനാർത്ഥി ഇല്ലാതെ അലയുന്ന ഇടതുമുന്നണി നമ്പി നാരായണനിൽ കണ്ണു വെച്ചപ്പോൾ പത്മ നൽകി അതിന് തടയിട്ടു; പത്മപുരസ്‌ക്കാര പ്രഖ്യാപനം വഴിമരുന്നിടുന്നത് പതിവില്ലാത്ത രാഷ്ട്രീയ ചർച്ചകൾക്ക്

പത്മഭൂഷനും നൽകി ആദരിച്ചു; ഇനി മത്സരിക്കാൻ ആവശ്യപ്പെട്ടാൽ മോഹൻലാലിന് നിരസിക്കാൻ പറ്റുമോ? എങ്ങനെയും തിരുവനന്തപുരത്തിന്റെ എംപി ബിജെപി ആകണം എന്നാഗ്രഹിക്കുന്ന സംഘപരിവാർ മോഹൻലാലിനെ ഊരാക്കുടുക്കിൽ ചാടിക്കുമെന്ന് സൂചിപ്പിച്ചു പുരസ്‌ക്കാര പ്രഖ്യാപനം; സ്ഥാനാർത്ഥി ഇല്ലാതെ അലയുന്ന ഇടതുമുന്നണി നമ്പി നാരായണനിൽ കണ്ണു വെച്ചപ്പോൾ പത്മ നൽകി അതിന് തടയിട്ടു; പത്മപുരസ്‌ക്കാര പ്രഖ്യാപനം വഴിമരുന്നിടുന്നത് പതിവില്ലാത്ത രാഷ്ട്രീയ ചർച്ചകൾക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇത്തവണത്തെ പത്മപുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചത് ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കവേയാണ്. അതുകൊണ്ട് തന്നെ ഇത്തവണ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അതിൽ രാഷ്ട്രീയം കണ്ടവർ ഏറെയാണ്. ഭാരതീയ ജനസംഘം നേതാവ് നാനാജി ദേശ്മുഖിനും മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്കും ഭാരതരത്‌ന നൽകിയതിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. ബംഗാളിൽ നിന്നും കൂടുതൽ ലോക്‌സഭാ സീറ്റുകൾ നേടണമെന്ന ആഗ്രഹം കൊണ്ടു കൂടിയാണ് പ്രണബ് മുഖർജിക്ക് രാഷ്ട്രത്തിന്റെ പരമോന്നത പുരസ്‌ക്കാരം നൽകിയതിലൂടെ പ്രതിഫലിക്കുന്നത്. ഇതു കൂടാതെ മറ്റ് പുരസ്‌ക്കാരങ്ങൾക്ക് പിന്നിലും ബിജെപിയുടെ രാഷ്ട്രീയം ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന ആക്ഷേപം ഉയരുന്നുണ്ട്.

മലയാളത്തിൽ നിന്നും പുരസ്‌ക്കാരങ്ങൾ ലഭിച്ച മോഹൻലാലിന്റെയും നമ്പി നാരായണന്റെയും കാര്യത്തിലാണ് ഈ ചർച്ചകൾ നടക്കുന്നത്. മോഹൻലാൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയാകുമെന്ന പ്രചരണം ശക്തമാണ്. എന്നാൽ, താൻ മത്സരിക്കാനില്ലെന്ന് അദ്ദേഹം പലതവണ നിലപാട് അറിയിക്കുകയും ചെയ്തു. എന്നിട്ടും അദ്ദേഹത്തിന്റെ പേര് സജീവമായി നിൽക്കുന്ന വേളയിലാണ് പത്മഭൂഷൻ പുരസ്‌ക്കാരവും തേടിയെത്തുന്നത്. ഇതോടെ ഇനി മോദി ആവശ്യപ്പെട്ടാൽ ലാൽ എങ്ങനെ സ്ഥാനാർത്ഥിത്വം നിരസിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മോഹൻലാലിനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന അഭിപ്രായം ബിജെപിയിൽ ശക്തമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ബിജെപിക്ക് വിജയപ്രതീക്ഷയുള്ള സീറ്റാണ് തിരുവനന്തപുരം.

ഇവിടെ സ്ഥാനാർത്ഥിയില്ലെന്നതാണ് ആകെയുള്ള പ്രശ്‌നം. അതുകൊണ്ടാണ് ലാലിനെ പരിഗണിക്കുന്നത്. ആർഎസ്എസ് നിലപാടും മോഹൻലാലിനൊപ്പമാണ്. എന്നാൽ ബിജെപി. സ്ഥാനാർത്ഥിയാകാൻ മോഹൻലാൽ ഇതുവരെ സമ്മതംമൂളിയിരുന്നില്ല. പ്രധാനമന്ത്രി മോജിയെ കൊണ്ട് ലാലിൽ സമ്മർദ്ദം ചെലുത്താനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ശ്രമ നടക്കുന്നത്. എൻ എസ് എസിനും മോഹൻലാലിനോടുള്ള താൽപ്പര്യമാണ്. ഇതോടെയാണ് പുരസ്‌ക്കാരം ലഭിച്ച താരത്തെ സ്ഥാനാർത്ഥിയാക്കാനുള്ള സമ്മർദ്ദം നടക്കുമോ എന്ന ആശങ്കയും ഉയരുന്നത്. തന്റെ മേഖള സിനിമ ആണെന്ന് അദ്ദേഹം നേരത്തെയും വ്യക്തമാക്കിയതാണ്. എന്നാൽ, ഇപ്പോഴത്തെ നിലയില് അദ്ദേഹത്തെ ഊരാക്കുടുക്കിലേക്ക് ആക്കുന്ന വിധത്തിൽ കാര്യങ്ങൾ എത്തുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

അതിനിടെ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള നീക്കവും സജീവമാണ്. ലാലോ കുമ്മനമോ അല്ലെങ്കിൽ എൻ എസ് എസ് നോമിനിയെ തിരുവനന്തപുരത്ത് സ്ഥ്ാനാർത്ഥിയാക്കേണ്ടി വരുമെന്ന ആശങ്ക ബിജെപിക്കുണ്ട്. പ്രയാർ ഗോപാലകൃഷ്ണന് വേണ്ടിയാണ് എൻ എസ് എസ് നിലപാട് എടുക്കുന്നത്. മോഹൻലാൽ ബിജെപി.യിലേക്കെന്ന, തുടക്കത്തിലേ പ്രചരിച്ച അഭ്യൂഹം അദ്ദേഹത്തിന്റെ പേര് സ്ഥാനാർത്ഥിപ്പട്ടികയിലേക്ക് എത്തിക്കുകയായിരുന്നു. മാസങ്ങൾക്കുമുമ്പ് അച്ഛന്റെയും അമ്മയുടെയും പേരിലുള്ള ട്രസ്റ്റിന്റെ ആവശ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതുമുതലാണ് ലാൽ ബിജെപി.യുമായി അടുക്കുന്നെന്ന പ്രചാരണമുയർന്നത്.

തിരുവനന്തപുരത്ത് മോഹൻലാൽ മത്സരിച്ചാൽ വിജയിക്കുമെന്നാണ് ബിജെപി.യുടെ വിലയിരുത്തലെങ്കിലും കുഞ്ഞാലി മരയ്ക്കാർ ഉൾപ്പെടെയുള്ള സിനിമകളുടെ തിരക്കിലാണ് അദ്ദേഹം. മത്സരത്തിനുള്ള വിസമ്മതം നേരിട്ടല്ലാതെ പാർട്ടിയെ അദ്ദേഹം അറിയിച്ചതായാണ് വിവരം. പ്രിയദർശനാണ് കുഞ്ഞാലിമരയ്ക്കാറിന്റെ സംവിധായകൻ. ആർഎസ്എസ് ചാനലായ ജനംടിവിയുടെ ചെയർമാനാണ് പ്രിയൻ. ലാലിന്റെ അടുത്ത കൂട്ടുകാരനായ പ്രിയനെ കൊണ്ടും പരിവാറുകാർ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

പ്രിയനോടും രാഷ്ട്രീയ താത്പര്യങ്ങൾ ഇല്ലെന്നു നേരത്തേതന്നെ ലാൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അവസാനശ്രമമെന്ന നിലയിൽ പ്രധാനമന്ത്രി മുഖേന സമ്മർദം ചെലുത്തി മത്സരത്തിനിറക്കാനും നീക്കമുണ്ട്. സ്ഥാനാർത്ഥിയാകില്ലെങ്കിൽ രാജ്യസഭാംഗമാക്കണമെന്ന് പാർട്ടിയിലുയർന്ന ആവശ്യത്തോടും അദ്ദേഹം പ്രതികരിച്ചിട്ടില്ല. സിനിമാ മേഖലയിൽ നിന്ന് മോഹൻലാലിനെപ്പോലെ തിരുവനന്തപുരത്ത് സുരേഷ്‌ഗോപിയുടെ പേരും ചർച്ചയാകുന്നുണ്ട്. പലർക്കൊപ്പം തന്റെ പേരും പ്രചരിക്കുന്നു എന്നല്ലാതെ തനിക്കൊന്നും അറിയില്ലെന്നു സുരേഷ് ഗോപി പറഞ്ഞു. കൊല്ലത്തും സുരേഷ് ഗോപി സജീവ ചർച്ചയാണ്. എന്നാൽ തിരുവനന്തപുരത്തേക്ക് മോഹൻലാൽ കഴിഞ്ഞാൽ പരിവാറുകാർക്ക് താൽപ്പര്യം കുമ്മനത്തേയാണ്. കുമ്മനം നിലപാട് എടുത്തിട്ടുമില്ല. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന് എല്ലാം വിട്ടിരിക്കുകയാണ് കുമ്മനം. ശബരിമല വിഷയം വോട്ടാക്കി മാറ്റാൻ ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥി കുമ്മനമാണെന്നാണ് പൊതു വിലയിരുത്തൽ.

അതേസമയം പത്മപുരസ്‌ക്കാരം കിട്ടിയ നമ്പി നാരായണനെ തിരുവനന്തപുരത്ത് സിപിഐ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു എന്ന വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോൾ പുരസ്‌ക്കാരം നൽകിയതോടെ ഇടതുസ്ഥാനാർത്ഥി പ്രതീക്ഷകളെ കൂടിയാണ് മോദി കടയ്ക്കൽ വെട്ടിയത്. എന്തായാലും തിരുവനന്തപുരം മണ്ഡലത്തെ ചുറ്റിപ്പറ്റിയാണ് ഇരുവരുടെയും സ്ഥാനാർത്ഥി ചർച്ചകൾ നടക്കുന്നത്. മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡൽഹിയിൽ സന്ദർശിച്ചത് മുതൽ തുടങ്ങിയതാണ് ബിജെപി ടിക്കറ്ററിൽ അദ്ദേഹം സ്ഥാനാർത്ഥിയാകുമെന്ന രീതിയിൽ ഉള്ള ഊഹാപോഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്. ബിജെപി ടിക്കറ്റിൽ നടൻ മത്സരിക്കുമെന്ന് ദേശീയ മാധ്യമങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തത്. ഇതോടെ സോഷ്യൽ മീഡിയയും മാധ്യമങ്ങളും വിഷയം ചൂടുള്ള ചർച്ചയാക്കി. വാർത്ത വന്ന പിന്നാലെ മോഹൻലാലിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രിയും ട്വീറ്റ് പങ്കുവെച്ചതോടെ ലാലിന്റെ രാഷ്ട്രീയ പ്രവേശനം യാഥാർത്ഥ്യമാകുന്നെന്നും അഭ്യൂഹങ്ങൾ പരന്നു.

ജന്മാഷ്ടമി ദിനത്തിലായിരുന്നു പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വസതിയിലെത്തി മോഹൻലാൽ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയെ കുറിച്ചും മോദിയുമൊത്തുള്ള ചിത്രവും മോഹൻലാൽ തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 15 മിനിറ്റ് നീണ്ട് നിന്ന് ചർച്ചയിൽ മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനുമായുള്ള കാര്യങ്ങളാണ് ചർച്ചയായതെന്നും താരം വ്യക്തമാക്കി.വിശ്വാശാന്തി ഫൊണ്ടേഷന്റെ കീഴിൽ ഒരു കാൻസർ സെന്റർ തുടങ്ങാൻ പോകുന്നുണ്ടെന്നുംഅതിന് മോദി എല്ലാവിധ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചു.

ഇതോടെയാണ് മോഹൻലാൽ ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ പോകുകയാണെന്ന വാർത്തകൾക്ക് ചൂട് പിടിച്ചത്. ദേശീയ മാധ്യമമായ ഡെക്കാൻ ഹെരാൾഡ് ആയിരുന്നു വാർത്ത ആദ്യം പുറത്തുവിട്ടത്. ഇതോടെ സോഷ്യൽ മീഡിയ വാർത്ത ഏറ്റെടുത്തു. നേരത്തേ തന്നെ സംഘപരിവാർ നിലപാട് പുലർത്തിയ താരം ഒടുവിൽ ബിജെപി കാമ്പിൽ എത്തി എന്ന രീതിയിലായിരുന്നു വാർത്തകൾ പരന്നത്. ബിജെപി ടിക്കറ്റിൽ ശശി തരൂരിനെതിരായി തിരുവനന്തപുരത്ത് നിന്ന് ലാൽ മത്സരിക്കുമെന്ന് ആർഎസ്എസ് നേതാവ് വെളിപ്പെടുത്തിയെന്നായിരുന്നു ഡെക്കാൻ ഹെരാൾഡ് വാർത്ത. ഇതിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മാധ്യമത്തോട് നേതാവ് വ്യക്തമാക്കി. ഇതോടെയാണ് ലാലിന്റെ പേര് തിരുവനന്തപുരത്തെ ബിജെപി ടിക്കറ്റിലേക്ക് പറഞ്ഞു കേട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP