Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഞ്ഞക്കരു പുറത്തും വെള്ളക്കരു അകത്തുമായി മുട്ട പുഴുങ്ങാൻ ആഗ്രഹമുണ്ടോ; ഈ അത്ഭുതവിദ്യയവതരിപ്പിച്ച് യാഥാർത്ഥ്യമാക്കിയ ജപ്പാൻ ഷെഫിന്റെ വീഡിയോ വൈറലാകുന്നു

മഞ്ഞക്കരു പുറത്തും വെള്ളക്കരു അകത്തുമായി മുട്ട പുഴുങ്ങാൻ ആഗ്രഹമുണ്ടോ; ഈ അത്ഭുതവിദ്യയവതരിപ്പിച്ച് യാഥാർത്ഥ്യമാക്കിയ ജപ്പാൻ ഷെഫിന്റെ വീഡിയോ വൈറലാകുന്നു

പുഴുങ്ങിയ മുട്ട കഴിക്കാൻ മിക്കവർക്കും ഇഷ്ടമാണ്. ആദ്യം വെള്ളക്കരു അടർത്തിത്തിന്ന് അതിനുള്ളിലെ മഞ്ഞക്കരു തിന്നുമ്പോൾ ഇതിന് ഒരു മാറ്റം വേണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അതായത് മഞ്ഞക്കരു പുറത്തും അതിനുള്ളിൽ വെള്ളക്കരുവുമായുള്ള പുഴുങ്ങിയ മുട്ട കഴിക്കാൻ മോഹമുണ്ടോയെന്നാണ് ചോദ്യം. ഇതെന്താ ഈ ഭ്രാന്ത് പറയുന്നതെന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചോദിക്കുന്ന മറു ചോദ്യം. അല്ലേ? എന്നാൽ ഈ മുട്ട പുഴുങ്ങുമ്പോൾ ഈ അത്ഭുതം യാഥാർത്ഥ്യമാക്കാൻ സാധിക്കുമെന്നാണ് ജപ്പാനിലെ ഒരു പ്രമുഖ ഷെഫായ യമാ ചാഹാൻ തെളിയിച്ചിരിക്കുന്നത്. ഈ കുക്ക് പറഞ്ഞ സ്റ്റെപ്പുകൾ അനുവർത്തിച്ച് കൊണ്ട് മുട്ട പുഴുങ്ങിയാൽ മഞ്ഞക്കരു പുറത്തും വെള്ളക്കരു അകത്തുമായി പുഴുങ്ങിയ മുട്ട ലഭിക്കുമത്രെ...!!.

യൂ ട്യൂബിൽ ഈ അത്ഭുത പ്രതിഭാസം ചിത്രീകരിക്കുന്ന വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. ഈ വിസ്മയം സാധ്യമാക്കാൻ ചെലവേറിയ ഉപകരണങ്ങളോ സാങ്കേതികസംവിധാനങ്ങളോ വേണ്ടെന്നതാണ് മറ്റൊരു അത്ഭുതം. അതായത് അടുക്കളയിലും വീട്ടിലും അനായാസം ലഭ്യമാകുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് ഇത് യാഥാർത്ഥ്യമാക്കാവുന്നതേയുള്ളൂ. ഒരു ടോർച്ച്, ടേപ്പ്, ഇറുകിയ കാലുറകൾ, സാധാരണ മുട്ട പുഴുങ്ങാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ എന്നിവയിലൂടെ ഈ അത്ഭുതം പ്രാവർത്തികമാക്കാം. ഇതിനായി എട്ട് സ്റ്റെപ്പുകളാണ് അനുവർത്തിക്കേണ്ടത്. അവ താഴെപ്പറയുന്നവയാണ്.

സ്‌റ്റെപ്പുകൾ

1. മുട്ടയുടെ നിറം ഒരു ടോർച്ചടിച്ച് പരിശോധിക്കുക

2. മുട്ടയുടെ പുറന്തോടിലുടനീളം ഒരു ടേപ്പ് ചുറ്റുക

3. ഇറുകിയ കാലുറകൾക്കിടയിൽ മുട്ട വച്ച് ചുരുട്ടുക

4. പരമാവധി ടൈറ്റാകുന്നത് വരെ ഈ കാലുറകൾ ചുഴറ്റുക

5. തുടർന്ന് മുട്ട വീണ്ടും ടോർച്ചടിച്ച് പരിശോധിക്കുക. ഇപ്പോൾ അതിന്റെ നിറം ഇരുണ്ടിരിക്കുന്നതായി കാണാം.

6. തുടർന്ന് മുട്ട കാലുറകളിൽ നിന്ന് പുറത്തെടുത്ത് പുറത്ത് ചുറ്റിയ ടേപ്പ് സഹിതം പുഴുങ്ങുക.

7. ഒരു പ്രാവശ്യം തിളപ്പിച്ചതിന് ശേഷം മുട്ട വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് ഐസ് നിറച്ച ഒരു ബൗളിന് മുകളിൽ ഒരു മിനുറ്റ് വയ്ക്കുക.

8. അവസാനം മുട്ടയുടെ തൊലി അടർത്തുക. ഇപ്പോൽ മുട്ടയുടെ മഞ്ഞക്കരു തൊലിയെന്ന വിധം പുറത്ത് ആവരണം ചെയ്തിരിക്കുന്നതായി കാണാം. വെള്ളക്കരു അന്തർഭാഗത്ത് നിലകൊള്ളുന്നതായും കാണാം. അഥവാ മുഴുവൻ മഞ്ഞയായിട്ടാണ് കാണുന്നതെങ്കിൽ ഇത് ഒന്നു കൂടി പരീക്ഷിക്കുക. പക്ഷേ ഇപ്രാവശ്യം കൂടുതൽ പ്രാവശ്യം മുട്ട ചുഴറ്റണമെന്ന് പ്രത്യേകം ഓർക്കുക.

ശാസ്ത്രീയ വശം

മുട്ടയുടെ മഞ്ഞക്കരു വെള്ളക്കരുവിനേക്കാൾ സാന്ദ്രമാണെന്നതാണ് ഇതിന് പുറകിലെ അടിസ്ഥാന ശാസ്ത്രീയ വശം. നാം വേഗത്തിൽ ചുഴറ്റുമ്പോൾ മുട്ടയിലെ മഞ്ഞക്കരു അപകേന്ദ്ര ബലത്തിന്റെ(cetnrifugal force) ഫലമായി അറ്റത്തേക്ക് വരുകയാണ് ചെയ്യുന്നത്. ഇതേ സമയം വെള്ളക്കരു അഥവാ ആൽബുമിൻ മുട്ടയുടെ കേന്ദ്രഭാഗത്തെത്തുകയും ചെയ്യുന്നു. നാം കുറേ നേരം ചുഴറ്റുമ്പോൾ വെള്ളക്കരുവും മഞ്ഞക്കരുവും വേർതിരിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ വേർതിരിക്കപ്പെടാൻ വേണ്ടത്ര സമയം നാം ചുഴറ്റുന്നില്ലെങ്കിൽ ഇവ രണ്ടും ഒന്നിച്ചാണ് കാണപ്പെടുന്നത്. ഇത്രയും മനസ്സിലായല്ലോ എന്നാൽ ഇതൊന്നു പരീക്ഷിച്ചു നോക്കുകയല്ലേ...?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP