Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹസമയത്ത് സ്വന്തം അച്ഛൻ തന്ന 20 സെന്റും സ്വർണവും മക്കൾ കൈക്കലാക്കി; നൊന്തുപെറ്റ മക്കൾ മരുമക്കളുമായി ചേർന്ന് തല്ലിയും ചവിട്ടിയും വീടുകളിൽ നിന്ന് പുറത്താക്കി; ചുമയുള്ളതിനാൽ പേരക്കുട്ടികളെ അടുത്തേക്ക് വരാൻപോലും വിടില്ല; പരാതി നൽകിയെങ്കിലും തൃശൂർ കളക്ടർപോലും സഹായിച്ചില്ല: നെടുമ്പാശ്ശേരിയിൽ ലോട്ടറിവിറ്റ് ആലത്തൂരിൽ മകളുടെ വീട്ടിൽ അന്തിയുറങ്ങി കഴിയുന്ന ശാന്തയുടെ ദുർഗതി ഒരമ്മയ്ക്കും വരാതിരുന്നെങ്കിൽ

വിവാഹസമയത്ത് സ്വന്തം അച്ഛൻ തന്ന 20 സെന്റും സ്വർണവും മക്കൾ കൈക്കലാക്കി; നൊന്തുപെറ്റ മക്കൾ മരുമക്കളുമായി ചേർന്ന് തല്ലിയും ചവിട്ടിയും വീടുകളിൽ നിന്ന് പുറത്താക്കി; ചുമയുള്ളതിനാൽ പേരക്കുട്ടികളെ അടുത്തേക്ക് വരാൻപോലും വിടില്ല; പരാതി നൽകിയെങ്കിലും തൃശൂർ കളക്ടർപോലും സഹായിച്ചില്ല: നെടുമ്പാശ്ശേരിയിൽ ലോട്ടറിവിറ്റ് ആലത്തൂരിൽ മകളുടെ വീട്ടിൽ അന്തിയുറങ്ങി കഴിയുന്ന ശാന്തയുടെ ദുർഗതി ഒരമ്മയ്ക്കും വരാതിരുന്നെങ്കിൽ

ആർ പീയൂഷ്

കൊച്ചി: എനിക്കൊരു കിടപ്പാടം വേണം മോനെ. ഒന്ന് തലചായ്ക്കാൻ. അല്ലെങ്കിൽ എന്നെ ഏതേലും ഒരു അനാഥ മന്ദിരത്തിലെങ്കിലും കൊണ്ടുപോയി ആക്കാമോ..? ശാന്തയുടെ ഈ വാക്കുകൾ കേട്ടാൽ നെഞ്ചൊന്നു വിങ്ങും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ലോട്ടറി വിറ്റുകൊണ്ടിരിക്കെ ശാന്ത പറഞ്ഞ ജീവിത കഥ ആരുടെയും കരളലിയിക്കും. ഒരമ്മയ്ക്കും ഇത്തരമൊരു ദുർഗതി വരരുതേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചുപോകും ആരും.

ചാലക്കുടി കുഴൂർ പഞ്ചായത്തിലെ ഇമ്പരശ്ശേരി ദേശത്ത് കളപ്പുരയ്ക്കൽ സുകുവിന്റെ ഭാര്യയാണ് ശാന്ത. ഉണ്ടായിരുന്ന സ്വത്തുക്കളൊക്കെ മക്കൾ കൈക്കലാക്കിയിട്ട് വഴിയിലെറിഞ്ഞതാണ് ശാന്തയെ. ഇത് സംബന്ധിച്ച് തൃശൂർ ജില്ലാ കളക്ടർക്ക് പരാതിനൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ലോട്ടറി വിറ്റ് അന്നം കണ്ടെത്തുന്ന ശാന്ത ഇപ്പോൾ മകളുടെ വീട്ടിൽ ആട്ടും തുപ്പുമേറ്റ് അഭയാർത്ഥിയെ പോലെ കഴിയുന്നു. ഏതെങ്കിലും അനാഥ മന്ദിരത്തിലാക്കണെമെന്ന് ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് ശാന്ത പറയുന്നു.

20 സെന്റ് സ്ഥലം തന്റെ സമ്മതമില്ലാതെ മക്കൾ കൈവശപ്പെടുത്തിയെന്ന് ശാന്ത പറയുന്നു. സുകുവുമായുള്ള വിവാഹ ശേഷം ശാന്തയുടെ പിതാവ് നൽകിയതായിരുന്നു ഇരുപത് സെന്റ് സ്ഥലവും അരപ്പവന്റെ സ്വർണ്ണവും. മക്കൾ മുതിർന്ന് വിവാഹം കഴിച്ച ശേഷമാണ് ദുരിതം തുടങ്ങിയത്്. മൂത്ത മകൻ സുമേഷ് വിവാഹ ശേഷം ഗൾഫിലേക്ക് പോയി. പിന്നീട് മരുമകൾ ശാലിനി തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ആഹാരം പോലും തന്നിട്ടില്ല. മകൻ ഗൾഫിൽ നിന്നും വിളിച്ചാൽ തന്നോട് സംസാരിക്കാൻ അനുവദിക്കാറുമില്ല.

പിന്നീട് ഇളയ മകൻ സുരേഷിന്റെ വിവാഹത്തോടെയാണ് ദുരിതം കൂടുതൽ തുടങ്ങിയത്. ഇയാളുടെ ഭാര്യ നിമിത തലമുടിയിൽ പിടിച്ചു വലിക്കുകയും തലയ്ക്കടിക്കുകയും ചെയ്യുമായിരുന്നുവെന്ന് ശാന്ത പറയുന്നു. നിമിത ഓരോ കുറ്റവും പറഞ്ഞ് ഭർത്താവിനെ എരികേറ്റി തന്നെ അവനെ കൊണ്ട് മർദ്ദിക്കുന്നതും പതിവാണ്. ഇളയ മകൻ സുരേഷ് കഴുത്തിന് പിടിച്ച് ഉപദ്രവിച്ചു എന്നും ശാന്ത പറയുന്നു.

ചുമയുള്ളതുകൊണ്ട് അതിന്റെ പേരിലാണ് ഉപദ്രവം. അതിനാൽ കുട്ടികളെ പോലും തന്റെ അടുത്തേക്ക് വിടാറില്ല. ഇളയമകന്റെ ഭാര്യ പ്രസവിച്ചപ്പോൾ കുഞ്ഞിനെ പോലും കാണാൻ അനുവദിച്ചില്ല. ഇപ്പോൾ രണ്ട് കുട്ടികളുണ്ട്. അവരെ എന്റെ അടുത്തേക്ക് വിടില്ല. ഞാൻ ചെല്ലുമ്പോൾ കുട്ടികളെ വീട്ടിനത്ത് കയറ്റി വാതിലടക്കും. ഒരു ദിവസം മാള ആശുപത്രിയിൽ ചികിത്സയ്ക്കായി പോയിട്ട് തിരികെ വീട്ടിൽ ചെന്നപ്പോൾ കയറ്റിയില്ല. ഇതോടെ ആലത്തൂർ ചക്കാം പറമ്പിലെ മകളുടെ വീട്ടിലേക്ക് പോവുകയായിരുന്നു. മകളുടെ ഭർത്താവിനും താൻ അവിടെ നിൽക്കുന്നത് ഒരു ഭാരമാണെന്നാണ് ശാന്ത പറയുന്നത്. പലപ്പോഴും തന്നോട് അസഭ്യം പറയും. അവിടെ നിൽക്കുന്നത് തീരെ ഗതിയില്ലാഞ്ഞിട്ടാണ്. രാവിലെ ലോട്ടറി വിൽക്കാനായി നെടുമ്പാശ്ശേരിയിലേക്ക് വരും. രാത്രിയിൽ മാത്രമാണ് മകളുടെ വീട്ടിലേക്ക് പോകുന്നത്.

പലവട്ടം മക്കളുമായി എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും ഒരു ഫലവുമുണ്ടായിട്ടില്ല എന്ന് ശാന്ത പറയുന്നു. രോഗിയായ തന്നെ റ്റെപ്പെടുത്തിയ മക്കൾക്കെതിരെയും ഭർത്താവിനെതിരെയും നടപടി എടുക്കണമെന്നാണ് ശാന്തയുടെ ആവശ്യം.

തന്റെ പക്കൽ നിന്നും തട്ടിയെടുത്ത സ്ഥലം തിരികെ വാങ്ങി നൽകണമെന്നും അവിടെ രെു കുടിൽ കെട്ടി താമസിച്ചു കൊള്ളാമെന്നും കളക്ടർക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. പ്രായാധിക്യത്താൽ വളരെ കഷ്ടതയിലാണ് ശാന്ത. ലോട്ടറി വിറ്റു കിട്ടുന്ന ചെറിയ തുക കൊണ്ടാണ് ജീവിതം തള്ളി നീക്കുന്നത്. എത്രനാൾ ഇങ്ങനെ മുന്നോട്ട് പോകും എന്നറിയില്ല. സുമനസ്സുകൾ ഇടപെട്ട് ഏതെങ്കിലും അനാഥ മന്ദിരത്തിൽ ആക്കുമോ എന്നാണ് അവരുടെ ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP