Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടപാടു നടത്തുന്നെങ്കിൽ അത് വേഗമാകട്ടെ; ജീവനക്കാരും ഓഫീസർമാരും പണി മുടക്കുന്നതോടെ അഞ്ചുദിവസം ബാങ്കിങ് മേഖല സ്തംഭിക്കും

ഇടപാടു നടത്തുന്നെങ്കിൽ അത് വേഗമാകട്ടെ; ജീവനക്കാരും ഓഫീസർമാരും പണി മുടക്കുന്നതോടെ അഞ്ചുദിവസം ബാങ്കിങ് മേഖല സ്തംഭിക്കും

കൊച്ചി: ഈമാസം 25ന് ശേഷം ബാങ്ക് ഇടപാടുകൾ നടത്താൻ ഒരുങ്ങുന്നവർക്ക് തീരുമാനം അൽപ്പം വേഗത്തിലാക്കാം. അല്ലാത്ത പക്ഷം ഇടപാടുകൾ നടത്താൻ അഞ്ച് ദിവസം കൂടി കാത്തിരിക്കേണ്ടി വരും. ബാങ്ക് ജീവനക്കാരും ഓഫീസർമാരും ഈമാസം 25 മുതൽ പണി മുടക്കിലേക്ക് നീങ്ങുന്നതോടെയാണ് അഞ്ച് ദിവസം തുടർച്ചയായി ബാങ്കിംഗ മേഖല സ്തംഭിക്കാൻ ഒരുങ്ങുന്നത്.

യുണൈറ്റഡ് ഫോറം ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാരും ഓഫീസർമാരും പണിമുടക്ക് പ്രഖ്യാപിച്ചത്. ഇതോടെ 25 മുതൽ അഞ്ചുദിവസം തുടർച്ചയായി രാജ്യത്തെ ബാങ്കിങ് മേഖല സ്തംഭിക്കും. 25 മുതൽ 28 വരെയാണ് പണിമുടക്ക്. ഒന്നാം തീയ്യതി ഞായറാഴ്ചയായതിനാൽ ഫലത്തിൽ അഞ്ചുദിവസം ബാങ്കുകൾ നിശ്ചലമാകും. 2012 ഒക്‌ടോബറിൽ കാലാവധി കഴിഞ്ഞ വേതന പരിഷ്‌കരണ കരാർ പുതുക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.

എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒ.സി, എൻ.സി.ബി.ഇ, എ.ഐ.ബി.ഒ.എ, ബെഫി, ഐ.എൻ.ബി.ഇ.എഫ്, ഐ.എൻ.ബി.ഒ.സി, എൻ.ഒ.ബി.ഡബ്ലിയു, എൻ.ഒ.ബി.ഒ. എന്നീ കേന്ദ്ര സംഘടനകൾ സമരത്തിൽ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ചതോടെ ബാങ്കിങ് മേഖല ചലിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഇത്രദിവസം നീണ്ടുനിൽക്കുന്ന ബാങ്കിങ് പണിമുടക്കു നടക്കുന്നത്.പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കിൽ മാർച്ച് 16 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് തീരുമാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP