Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പുതിയ സിബിഐ ഡയറക്ടർ: തീരുമാനമെടുക്കാതെ ഉന്നതാധികാരസമിതിയോഗം പിരിഞ്ഞു; അടുത്താഴ്ച വീണ്ടും യോഗം ചേരും; പരിചയസമ്പന്നരായ പന്ത്രണ്ടോളം പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കിയെന്ന് സൂചന

പുതിയ സിബിഐ ഡയറക്ടർ: തീരുമാനമെടുക്കാതെ ഉന്നതാധികാരസമിതിയോഗം പിരിഞ്ഞു; അടുത്താഴ്ച വീണ്ടും യോഗം ചേരും; പരിചയസമ്പന്നരായ പന്ത്രണ്ടോളം പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കിയെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുതിയ സിബിഐ ഡയറക്ടറെ നിശ്ചയിക്കാൻ ചേർന്ന ഉന്നതാധികാരസമിതിയോഗം തീരുമാനമാകാതെ പിരിഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, മുഖ്യപ്രതിപക്ഷ പാർട്ടിയുടെ നേതാവായ മല്ലികാർജുൻ ഖാർഗെ എന്നിവരടങ്ങിയ സമിതിയാണ് സി ബി ഐ ഡയറക്ടറെ തിരഞ്ഞെടുക്കാൻ യോഗം ചേർന്നത്. അടുത്തയാഴ്ച വീണ്ടും യോഗം ചേർന്നേക്കും.

പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു യോഗം. ഇന്ന് തീരുമാനമായില്ലെന്നും അടുത്തയോഗം അടുത്തയാഴ്ച ഏതുസമയത്തും യോഗം ചേർന്നേക്കാമെന്നുമായിരുന്നു യോഗത്തിനു ശേഷം പ്രധാനമന്ത്രിയുടെ വസതിക്കു പുറത്തെത്തിയ മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം.

1982-85 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥരെയാണ് സി ബി ഐയുടെ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. സീനിയോറിറ്റി, സത്യസന്ധത, അഴിമതിക്കേസുകൾ അന്വേഷിച്ചുള്ള പരിചയം, സി ബി ഐയിൽ പ്രവൃത്തിപരിചയം, വിജിലൻസ് കാര്യങ്ങൾ കൈകാര്യം ചെയ്തുള്ള പരിചയം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി പന്ത്രണ്ടോളം പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം.

1983 ബാച്ച് ഐ പി എസ് ഓഫീസറും ഗുജറാത്ത് ഡി ജി പിയുമായ ശിവാനന്ദ് ഷാ, ബി എസ് എഫ് ഡയറക്ടർ ജനറൽ രജിനികാന്ത് മിശ്ര, സി ഐ എസ് എഫ് ഡയറക്ടർ ജനറൽ രാജഷ് രഞ്ജൻ, എൻ ഐ എ വൈ സി മോദി, മുംബൈ പൊലീസ് കമ്മീഷണർ സുബോധ് ജയ്സ്വാൾ തുടങ്ങിയവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP