Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൈതേരിയിൽ തിറ ആഘോഷത്തിനിടെ കത്തിക്കുത്ത്; കോമരം കെട്ടിയയാളടക്കം 2 പേർക്ക് കുത്തേറ്റു; ആക്രമണം കൈതേരി മാവുള്ളച്ചാലിൽ ഭഗവതി ക്ഷേത്രത്തിൽ

കൈതേരിയിൽ തിറ ആഘോഷത്തിനിടെ കത്തിക്കുത്ത്; കോമരം കെട്ടിയയാളടക്കം 2 പേർക്ക് കുത്തേറ്റു; ആക്രമണം കൈതേരി മാവുള്ളച്ചാലിൽ ഭഗവതി ക്ഷേത്രത്തിൽ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കൂത്തുപറമ്പ് കൈതേരിയിൽ തിറ ആഘോഷത്തിനിടെ ക്ഷേത്രത്തിലുണ്ടായ കത്തിക്കുത്തിൽ കോമരം കെട്ടിയയാളടക്കം 2 പേർക്ക് കുത്തേറ്റു. സംഘർഷം തടയാൻ ശ്രമിച്ചവരടക്കം മൊത്തം 6 പേർക്ക് പരിക്കുണ്ട്. ക്ഷേത്രത്തിലെ കോമരം മുര്യാട് സ്വദേശി ദാസൻ, മകൻ മുല്ലോളി ദിപിൻ, ഭാര്യ രതി, ദിപിന്റെ ഭാര്യ ഹരിത, ആയിത്തറയിലെ രോഹിണി, ആയിത്തറ സ്വദേശി പി പ്രദീപൻ എന്നിവർക്കാണ് പരുക്കേറ്റത്.

കൈതേരി മാവുള്ളച്ചാലിൽ ഭഗവതി ക്ഷേത്രത്തിൽ വൈകുന്നേരം 5 മണിയോടെ ആണ് ആക്രമണം ഉണ്ടായത്. തിറ ആഘോഷം നടന്നുകൊണ്ടിരിക്കെ ഒരു സംഘം ക്ഷേത്രമുറ്റത്ത് കയറി ആക്രമിക്കുകയായിരുന്നു. കത്തികൊണ്ടുള്ള കുത്തേറ്റ് സാരമായി പരിക്കേറ്റ ദാസൻ, ദിപിൻ എന്നിവരെയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. രതിയും, ഹരിതയും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ദാസനെയും ദിപിനെയും മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് സ്ത്രീകൾക്ക് പരുക്കേറ്റത്. അക്രമത്തെ തുടർന്ന് ക്ഷേത്ര ചടങ്ങുകൾ പാതിവഴിയിൽ നിർത്തി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ കൂത്തുപറമ്പ് പൊലീസ് സംഭവസ്ഥലത്ത് നിന്നും രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമ്പലക്കമ്മിറ്റിയുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP