Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോസ് ഏഞ്ചൽസ് തണുപ്പ് കൂടിയതോടെ നായക്കുട്ടിയെ ലക്ഷങ്ങളുടെ ജാക്കറ്റ് അണിയിച്ച് പ്രിയങ്കാ ചോപ്ര; വളർത്ത് നായ ഡയാനയെ 36 ലക്ഷത്തിന്റെ ജാക്കറ്റ് അണിയിച്ച ചിത്രം പങ്ക് വച്ച് നടി; ഇന്ത്യക്കാരന്റെ വാർഷിക വരുമാനത്തേക്കാളും വലിയ തുക നായക്കായി മുടക്കിയ നടിയെ വിമർശിച്ച് സോഷ്യൽമീഡിയ

ലോസ് ഏഞ്ചൽസ് തണുപ്പ് കൂടിയതോടെ നായക്കുട്ടിയെ ലക്ഷങ്ങളുടെ ജാക്കറ്റ് അണിയിച്ച് പ്രിയങ്കാ ചോപ്ര; വളർത്ത് നായ ഡയാനയെ 36 ലക്ഷത്തിന്റെ ജാക്കറ്റ് അണിയിച്ച ചിത്രം പങ്ക് വച്ച് നടി; ഇന്ത്യക്കാരന്റെ വാർഷിക വരുമാനത്തേക്കാളും വലിയ തുക നായക്കായി മുടക്കിയ നടിയെ വിമർശിച്ച് സോഷ്യൽമീഡിയ

രീബിയൻസിൽ മധുവിധു ആഘോഷിച്ച് മടങ്ങിയെത്തിയ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഭർത്താവ് അമേരിക്കൻ പോപ് ഗായകനുമായ നിക്ക് ജൊനാസും അമേരിക്കയിലാണ് ഉള്ളത്. വിദേശരാജ്യങ്ങളില്ലെല്ലാം വിന്റർ പിടികൂടിയിരിക്കുന്ന സമയത്ത് തണുപ്പ് ബാധിച്ചെന്ന് അറിയിച്ച് നടി സോഷ്യൽമീഡിയയിലൂടെ പങ്ക് വച്ച ചിത്രമാണിപ്പോൾ ചർച്ചയാവുന്നത്.

എന്നാൽ ഇത്തവണ പ്രിയങ്കയോ നിക്കോ അല്ല കഥയിലെ ഹീറോ. പ്രിയങ്കയുടെ വളർത്തുനായ ഡയാന ചോപ്രയാണ്. ചുവന്ന ജാക്കറ്റും ധരിച്ച് കിടക്കുന്ന ഡയാനയുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. പ്രിയങ്ക ചോപ്ര തന്നെയാണ് ഡയാനയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി പങ്കുവച്ചത്. ലോസ് ഏഞ്ചൽസ് വളരെ തണുപ്പാണ് എന്ന് അടിക്കുറിപ്പോടെയാണ് പ്രിയങ്ക ചിത്രങ്ങൾ പങ്കുവച്ചത്.

എന്നാൽ ചിത്രം പങ്ക് വച്ചതോടെ ആരാധകർ ഡയാനയെക്കാളും ശ്രദ്ധിച്ചത് നായക്കുട്ടി അണിഞ്ഞ ജാക്കറ്റ് ആയിരുന്നു. അന്താരാഷ്ട്ര സ്‌റ്റൈൽ ബ്രാൻഡ് കമ്പനിയായ മോങ്കലറിന്റെ ഹുദി ജാക്കറ്റാണ് ഡയാന ധരിച്ചിരിക്കുന്നത്. 36,84,479 രൂപയാണ് ഇതിന്റെ വില. അതായത് ഇന്ത്യക്കാരന്റെ ശരാശരി വാർഷിക വരുമാനത്തിനേക്കാളും അധികമാണ് ഡയാനയുടെ ജാക്കറ്റിന്റെ വില.

ഇതോടെ ചിത്രത്തിനെതിരെ വിമർശനങ്ങളുമായി ആളുകൾ രംഗത്തെത്തി. ഇന്ത്യ പോലെയുള്ളൊരു വികസ്വര രാജ്യത്ത് 36 ലക്ഷം രൂപയുടെ ജാക്കറ്റ് പട്ടിക്ക് വാങ്ങി നൽകിയത് ശരിയായില്ലെന്ന് ഒരു കൂട്ടർ വാദിക്കുന്നു. ഈയടുത്ത് എംബ്രോയിഡറി വർക്ക് ചെയ്ത പ്രിയങ്കയുടെ ബാഗിന്റെയും കാലിൽ ഇട്ടിരുന്ന ഷൂസിന്റേയും വില കേട്ട് ആരാധകർ ഞെട്ടിയിരുന്നു. 3.61 ലക്ഷത്തിന്റെ ബാഗും 56,000 രൂപ വിലയുള്ള ഷൂസുമാണ് പ്രിയങ്ക അണിഞ്ഞിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP