Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പബ്ജി ഡെയ്ഞ്ചർ! കുട്ടികളെ അടിമകളാക്കുന്നു; ഗെയിം പൂർണമായി നിരോധിക്കണമെന്ന് ഗുജറാത്ത് സർക്കാരിന്റെ സർക്കുലർ; പ്ലെയർ അൺനോൺഡ് ബാറ്റിൽ ഗ്രൗണ്ട് നിരോധിച്ചേക്കും

പബ്ജി ഡെയ്ഞ്ചർ! കുട്ടികളെ അടിമകളാക്കുന്നു; ഗെയിം പൂർണമായി നിരോധിക്കണമെന്ന് ഗുജറാത്ത് സർക്കാരിന്റെ സർക്കുലർ; പ്ലെയർ അൺനോൺഡ് ബാറ്റിൽ ഗ്രൗണ്ട് നിരോധിച്ചേക്കും

മറുനാടൻ ഡെസ്‌ക്‌

ഗുജറാത്ത്: നിലവിൽ ഇന്ത്യയിലെന്നല്ല ലോകത്ത് തന്നെ ഏറ്റവും അധികം പ്രചാരമുള്ള ഗെയിമാണ് പ്ലെയർ അൺനോൺഡ് ബാറ്റിൽ ഗ്രൗണ്ട് എന്ന പബ്ജി. ഗെയിം യുവാാക്കൾക്കും യുവതികൾക്കും കുട്ടികൾക്കും ഇടയിലാണ് ഏറെ പ്രചാരത്തിലുള്ളത്. ഗെയിം ഡെയിഞ്ചറാണെന്നും ഓൺലൈൻ ഗെയിമായ പബ്ജി നിരോധിച്ചുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ അധികൃതർക്ക് സർക്കുലർ നൽകി ഗുജറാത്ത് സർക്കാർ. ഗുജറാത്തിൽ പബ്ജി നിരോധിച്ചേക്കും

സംസ്ഥാനത്തെ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് ഈ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. പ്രൈമറി സ്‌കൂളുകളിൽ ഈ ഗെയിം പൂർണ്ണമായി നിരോധിക്കാനാണ് സർക്കുലറിന്റെ ഉള്ളടക്കം. പഠനത്തെ വളരെ പ്രതികൂലമായി ബാധിക്കുന്നു എന്നും കുട്ടികളെ ഈ ഗെയിം അടിമയാക്കി വച്ചിരിക്കുകയാണെന്നും നിരോധനത്തിന് കാരണമായി സർക്കാർ പറയുന്നു. ഗുജറാത്ത് ബാലാവകാശ സംഘടനയുടെ ചെയർപേഴ്‌സണായ ജാഗ്രിതി പാണ്ഡ്യ രാജ്യവ്യാപകമായി ഈ ഓൺലൈൻ ഗെയിം നിരോധിക്കണമെന്ന് അഭിപ്രായപ്പെടുന്നു.

എല്ലാം സംസ്ഥാനങ്ങളിലേക്കും ഈ ആവശ്യം ഉന്നയിച്ച് കത്തയച്ചിട്ടുണ്ടെന്നും ചെയർപേഴ്‌സൺ വെളിപ്പെടുത്തി. കുട്ടികൾ പരീക്ഷയിൽ മോശം പ്രകടനം കാഴ്ച വയ്ക്കുന്നു എന്നാരോപിച്ച് ജമ്മു കശ്മീരിൽ വിദ്യാർത്ഥി സംഘടന പബ്ജി നിരോധിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു. അതുപോലെ ഡൽഹിയിൽ പത്തൊമ്പത് വയസ്സുള്ള സൂരജ് എന്ന വിദ്യാർത്ഥി അച്ഛനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയതിന് പിന്നിലെ വില്ലനും പബ്ജി ഗെയിമായിരുന്നു. സ്‌കൂളിൽ പോകാതെ രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറ് മണിവരെ സ്ഥിരമായി കൂട്ടുകാരുമൊത്ത് സൂരജ് പബ്ജി കളിക്കുമായിരുന്നു എന്നും പൊലീസ് വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP