Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ന്യൂസിലാൻഡ് പര്യടനത്തിൽ ഇന്ത്യക്ക് വിജയത്തുടക്കം; ശിഖർ ധവാന് അർധ സെഞ്ച്വറി; മികച്ച ബൗളിങ് പ്രകടനവുമായി മുഹമ്മദ് ഷമി കളിയിലെ കേമൻ; നേപ്പിയറിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ അനായാസ ജയം; പരമ്പരയിൽ മുന്നിലെത്തി കോലിപ്പട

ന്യൂസിലാൻഡ് പര്യടനത്തിൽ ഇന്ത്യക്ക് വിജയത്തുടക്കം; ശിഖർ ധവാന് അർധ സെഞ്ച്വറി; മികച്ച ബൗളിങ് പ്രകടനവുമായി മുഹമ്മദ് ഷമി കളിയിലെ കേമൻ; നേപ്പിയറിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ അനായാസ ജയം; പരമ്പരയിൽ മുന്നിലെത്തി കോലിപ്പട

സ്പോർട്സ് ഡെസ്‌ക്‌

നേപ്പിയർ: ന്യൂസീലാൻഡ് പര്യടനത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് അനായാസ ജയം. ഒന്നാം ഏകദിനത്തിൽ ഇന്ത്യ എട്ടു വിക്കറ്റിനാണ് ജയിച്ചത്.അർധസെഞ്ചുറി നേടിയ ശിഖർ ധവാന്റെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. 103 പന്തിൽ നിന്ന് ധവാൻ 75 റൺസെടുത്തു. വിജയത്തോടെ അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യ (10) മുന്നിലെത്തി. ക്യാപ്റ്റൻ വിരാട് കോലി 45 റൺസെടുത്ത് പുറത്തായി. രണ്ടാം വിക്കറ്റിൽ ധവാനും കോലിയും 91 റൺസ് കൂട്ടിച്ചേർത്തു. റായിഡു 13 റൺസോടെ പുറത്താകാതെ നിന്നു. 24 പന്തിൽ 11 റൺസെടുത്ത രോഹിത് ശർമയാണ് പുറത്തായ മറ്റൊരു ബാറ്റ്സ്മാൻ. ഡഗ് ബ്രെയ്സ്വെല്ലാണ് രോഹിത്തിനെ പുറത്താക്കിയത്.

മത്സരം ഇടയ്ക്ക് തടസപ്പെട്ടതിനാൽ വിജയലക്ഷ്യം 49 ഓവറിൽ 156 ആയി പുനർനിശ്ചയിച്ചിരുന്നു. സൂര്യപ്രകാശം ബാറ്റ്സ്മാന്റെ കണ്ണിലടിച്ച് കാഴ്ചയെ മറച്ചതു കാരണമാണ് മത്സരം തടസപ്പെട്ടത്. സാധാരണ സ്റ്റേഡിയങ്ങൾ വടക്കുതെക്ക് ദിശയിലാണ് നിർമ്മിക്കുക. ബാറ്റ്സ്മാൻ സൂര്യന് അഭിമുഖമായി വരുന്നത് ഒഴിവാക്കുന്നതിനാണിത്. എന്നാൽ നേപ്പിയറിലെ മക്ലീൻ പാർക്കിന്റെ നിർമ്മാണം കിഴക്കുപടിഞ്ഞാറു ദിശയിലാണ്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കീവികൾക്ക് വെറും 157 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ ഇന്ത്യ 38 ഓവറിൽ പുറത്താക്കുകയായിരുന്നു

നാലു വിക്കറ്റെടുത്ത കുൽദീപ് യാദവും മൂന്നു വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുമാണ് ന്യൂസീലൻഡിനെ തകർത്തത്. യൂസ്വേന്ദ്ര ചാഹൽ രണ്ടു വിക്കറ്റെടുത്തു. അർധ സെഞ്ചുറി (64) നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ മാത്രമാണ് ഇന്ത്യൻ ബൗളർമാർക്കു മുന്നിൽ പിടിച്ചു നിന്നത്. 20 റൺസ് മാത്രമെടുത്ത് നിൽക്കെ വില്യംസണെ കേദാർ ജാദവ് വിട്ടുകളഞ്ഞില്ലായിരുന്നെങ്കിൽ ആതിഥേയരുടെ അവസ്ത ഇതിലും പരിതാപകരമാകുമായിരുന്നു

മുഹമ്മദ് ഷമിയും യൂസ്വേന്ദ്ര ചാഹലുമാണ് ന്യൂസീലൻഡ് മുൻനിരയെ തകർത്തത്. മാർട്ടിൻ ഗുപ്റ്റിലിനെ (5)യും കോളിൻ മൺറോ (8)യേയും പുറത്താക്കി ഷമി ന്യൂസിലൻഡിനെ ആദ്യം ഞെട്ടിച്ചു. പിന്നാലെ റോസ് ടെയ്‌ലർ (24), ടോം ലാഥം (11) എന്നിവരെ പുറത്താക്കി ചാഹൽ ആതിഥേയരെ പ്രതിരോധത്തിലാക്കി. 12 റൺസെടുത്ത ഹെന്റി നിക്കോൾസിനെ കോദാർ ജാദവും പുറത്താക്കി. 14 റൺസോടെ മിച്ച് സാന്റ്നറും മടങ്ങി.

അർധ സെഞ്ചുറി നേടിയ കെയ്ൻ വില്യംസണെ കുൽദീപാണ് മടക്കിയത്. ഫെർഗൂസൻ (0), ഡഗ് ബ്രെയ്സ് വെൽ (7) എന്നിവരെയും കുൽദീപ് പവലിയനിലെത്തിച്ചു. ട്രെൻഡ് ബോൾട്ടിനെ രോഹിത്തിന്റെ കൈകളിലെത്തിച്ച് കുൽദീപ് ന്യൂസീലൻഡ് ഇന്നിങ്സ് അവസാനിപ്പിച്ചു. അതിനിടെ മത്സരത്തിൽ ഗപ്റ്റിലിനെ പുറത്താക്കി ഏകദിന കരിയറിൽ നൂറ് വിക്കറ്റ് തികച്ച മുഹമ്മദ് ഷമി ഏറ്റവും വേഗത്തിൽ ഈ നേട്ടം എത്തിപ്പിടിക്കുന്ന ഇന്ത്യൻ താരം എന്ന ഇർഫാൻ പഠാന്റെ റെക്കോഡ് പഴങ്കഥയാക്കി. ഇർഫാൻ ഈ നേട്ടത്തിലെത്താൻ 59 മത്സരങ്ങൾ എടുത്തപ്പോൾ ബംഗാൾ പേസർക്ക് വേണ്ടി വന്നത് വെറും 56 മത്സരങ്ങൾ മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP