Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആൻലിയയെ ജസ്റ്റിന് വിവാഹം ചെയ്തുകൊടുത്തത് വൈദികന്റെ സുഹൃത്ത് നല്ലവനായിരിക്കും എന്ന് കരുതി; മകളെ ഇല്ലായ്മ ചെയ്തവനെ ഇപ്പോൾ സഹായിക്കുന്നതും അതേ വൈദികൻ തന്നെ; ദൈവവേല ചെയ്യുന്നവൻ കള്ള മൊഴി നൽകിയും കൊലപാതകത്തിന് കൂട്ട് നിന്നും ദ്രോഹിക്കുന്നു; മകളുടെ മരണം സമ്മാനിച്ച നെഞ്ചിലെ നീറ്റൽ മാറുന്നുമില്ല; ആൻലിയ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുമായി അച്ഛൻ ഹൈജിനസ്

ആൻലിയയെ ജസ്റ്റിന് വിവാഹം ചെയ്തുകൊടുത്തത് വൈദികന്റെ സുഹൃത്ത് നല്ലവനായിരിക്കും എന്ന് കരുതി; മകളെ ഇല്ലായ്മ ചെയ്തവനെ ഇപ്പോൾ സഹായിക്കുന്നതും അതേ വൈദികൻ തന്നെ; ദൈവവേല ചെയ്യുന്നവൻ കള്ള മൊഴി നൽകിയും കൊലപാതകത്തിന് കൂട്ട് നിന്നും ദ്രോഹിക്കുന്നു; മകളുടെ മരണം സമ്മാനിച്ച നെഞ്ചിലെ നീറ്റൽ മാറുന്നുമില്ല; ആൻലിയ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുമായി അച്ഛൻ ഹൈജിനസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നഴ്സിങ് വിദ്യാർത്ഥിനിയായിരുന്ന ആൻലിയയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ ഭർത്താവിനെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. ഇപ്പോഴിത കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആൻലിയയുടെ പിതാവ്. പ്രതിയും ആന്‌ലിയയുടെ ഭർത്താവുമായ ജസ്റ്റിനെ രക്ഷപ്പെടുത്താൻ യുവവൈദികൻ കൂട്ടുനിന്നെന്നും കള്ളമൊഴി നൽകിയെന്നും പിതാവ് ഹൈജിനസ് പറയുന്നു.

കേസിൽ ചാവക്കാട് കോടതിയിൽ കീഴടങ്ങിയ ആൻലിയയുടെ ഭർത്താവ് തൃശൂർ മുല്ലശേരി അന്നകര സ്വദേശി വടക്കൂട്ട് വി എം. ജസ്റ്റി(29)നെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വൈദികനെതിരേ ആരോപണവുമായി ആൻലിയയുടെ പിതാവ് ഫോർട്ട് കൊച്ചി നസ്രേത്ത് പാറയ്ക്കൽ ഹൈജിനസ് എത്തിയത്.കഴിഞ്ഞ ഓഗസ്റ്റ് 28-നു രാത്രി പെരിയാർ പുഴയിലാണ് ആൻലിയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ബംഗളൂരുവിൽ നടക്കുന്ന പരീക്ഷയ്ക്കായി ജസ്റ്റിനാണ് ഓഗസ്റ്റ് 25-ന് ഉച്ചയ്ക്ക് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആൻലിയയെ കൊണ്ടുവിട്ടത്.

മൃതദേഹം കണ്ടെടുത്തപ്പോൾ ആത്മഹത്യയാണെന്നു ഭർതൃവീട്ടുകാർ പറഞ്ഞു. കൊലപാതകമാണെന്ന് ആൻലിയയുടെ മാതാപിതാക്കൾ ആദ്യം മുതൽ തന്നെ ആരോപിച്ചിരുന്നു. എന്നാൽ, വൈദികന്റെ മൊഴിയെ കൂട്ടുപിടിച്ച് തൃശൂർ ലോക്കൽ പൊലീസ് അറസ്റ്റിനു തുനിഞ്ഞില്ലെന്നും മുഖ്യമന്ത്രിക്കു പരാതി നൽകിയതോടെ ശനിയാഴ്ച കേസ് ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നെന്നും പിതാവ് പറയുന്നു. ജസ്റ്റിൻ കീഴടങ്ങിയതിനു പിന്നാലെയും അനുനയശ്രമങ്ങളുമായി വൈദികനെത്തിയെന്നും കൊച്ചിയിൽ പത്രസമ്മേളനത്തിൽ ആൻലിയയുടെ പിതാവ് പറയുന്നു

ബി.എസ്.സി നഴ്സിങ് കഴിഞ്ഞ് ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് 2016 ഡിസംബർ 26ന് ആയിരുന്നു ആൻലിയയുടെ വിവാഹം. ദുബായിൽ ആറു വർഷമായി സീനിയർ അക്കൗണ്ടന്റാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ജസ്റ്റിൻ ആൻലിയയെ വിവാഹം കഴിച്ചത്. വിവാഹ സമയം 70 - പവൻ സ്വർണാഭരണങ്ങളും പോക്കറ്റ് മണിയും നൽകിയിരുന്നു. വിവാഹ ചടങ്ങുകളും കെങ്കേമമായാണ് നടത്തിയത്.

കാണാതായി നാലാം ദിവസങ്ങൾക്ക് ശേഷമാണ് പെരിയാർ പുഴയിൽ നിന്നാണ് ചീഞ്ഞളിഞ്ഞ നിലയിൽ മൃതദേഹം ലഭിച്ചത്. അതുകൊണ്ട് തന്നെ ശവസംസ്‌കാരത്തിന് അന്ത്യചുംബനം നൽകാൻ പോലും കഴിയാത്ത നിലയിൽ പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു. അവസാനമായി തങ്ങളുടെ മകളെ ഒരു നോക്കുപോലും കാണാനാകാതെ ഈ മാതാപിതാക്കൾ തേങ്ങുകയായിരുന്നു അവർ. മാധ്യമങ്ങളിൽ അടക്കം വാർത്ത വന്നത് മകൾ പുഴയിൽ ചാടിയതാണെന്ന നിലയിൽ വാർത്തകൾ വന്നു. പക്ഷേ തങ്ങളുടെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഇവർ ഉറച്ചുവിശ്വസിച്ചു. അന്ന് മുതൽ നീതിക്കായുള്ള പോരാട്ടം തുടങ്ങി.

മകൾ മരിച്ചറിഞ്ഞ് ജിദ്ദയിൽ ജോലി ചെയതിരുന്ന ആൻലിയയുടെ മാതാപിതാക്കൾ പാറയ്ക്കൽ ഹൈജിനസും ലീലാമ്മയും മകളുടെ സംഭവമറിഞ്ഞ് നാട്ടിലെത്തി. കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞതും ഈ ഹതഭാഗ്യരായ മാതാപിതാക്കളായിരുന്നു. അതേസയം ശവ സംസ്‌കാരചടങ്ങുകളിൽ ഭർത്താവും ഭർതൃവീട്ടുകാരും വിട്ടുനിന്നു. ഇതോടെ സംശയം ഇരട്ടിക്കാൻ കാരണമായി. മരണകാരണം അറിയാൻ ഇവർ തൃശൂർ പൊലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ആൻലിയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഭർത്താവും ഭർതൃ വീട്ടുകാരും അപായപ്പെടുത്തിയതാണോയെന്ന് സംശയമുണ്ടെന്നാണ് പരാതിപ്പെട്ടത്. ഇതിലേക്ക് സൂചന നൽകുന്ന മകളുടെ വാട്‌സാപ്പ് സന്ദേശങ്ങളും ഡയറിയെഴുത്തുകളും പൊലീസിന് നൽകിയിരുന്നു

നഴ്സിങ് ട്യൂട്ടറായി ജോലി ചെയ്യണമെന്ന ആഗ്രഹമുള്ളതിനാൽ വിവാഹ ശേഷം നഴ്സിങ് ഉപരി പഠനത്തിന് അനുവദിക്കണമെന്ന ആവശ്യം ജസ്റ്റിൻ അംഗീകരിച്ചിരുന്നുവെങ്കിലും വിവാഹശേഷം അതിനു തയാറാവാതെ ദുബായിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടെ ജോലിക്കു പോകാൻ നിർബന്ധിക്കുകയുമായിരുന്നു. എന്നാൽ തുടർ പഠനം ആഗ്രഹിച്ചിരുന്ന ആൻലിയ ആരോഗ്യ മന്ത്രാലയത്തിന്റെ പരീക്ഷ എഴുതാൻ തയാറാകാതിരുന്നതിനാൽ ജോലി ലഭിച്ചില്ല. തുടർന്ന് ആൻലിയയുടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. അതിനിടെ താൽക്കാലികം മാത്രമായിരുന്ന ജസ്റ്റിന്റെ ജോലി നഷ്ടപ്പെട്ടു.

ഇതോടെ മൂന്നു മാസത്തിനു ശേഷം ഇരുവരും നാട്ടിലേക്കു മടങ്ങി. ഇതിനിടെ ആൻലിയ ഗർഭിണിയാവുകയും ചെയ്തുരുന്നു. തൃശൂരിലെ വീട്ടിലെത്തിയതോടെ മാനസികവും ശാരീരികവുമായ പീഡനം ഇരട്ടിയായി. ഗർഭിണിയായിരുന്നിട്ടുകൂടി മതിയായ ശുശ്രൂഷയും ഭക്ഷണവും നൽകാതെ പീഡനം തുടരുന്നതിനിടെ മാനസിക രോഗിയായി ചിത്രീകരിച്ച് ചികിത്സ നടത്തുന്നതിനും ജസ്റ്റിനും കുടുംബവും തയാറായി. അതിനിടക്ക് ജസ്റ്റിന് എറണാകുളത്ത് ജോലി കിട്ടിയതിനെത്തുടർന്ന് താമസം ആൻലിയയുടെ എറണാകുളത്തെ ഫ്ളാറ്റിലേക്ക് മാറ്റി. അവിടേയും പീഡനം തുടർന്നു.

ഏതാനും മാസത്തിനു ശേഷം തൃശൂരിലെ വീട്ടിലേക്കു തന്നെ കൂട്ടിക്കൊണ്ടുപോയി. അപ്പോഴേക്കും പ്രവസവം അടുക്കാറായിരുന്നു. ജനുവരി രണ്ടിന് സിസേറിയനിലൂടെ ആൻലിയ ഒരു ആൺകുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. നാട്ടിലെത്തിയ വേളയിൽ താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് മകൾ സൂചിപ്പിച്ചിരുന്നുവെങ്കിലും ജീവിതമാകുമ്പോൾ അതൊക്കെയുണ്ടാകുമെന്ന് പറഞ്ഞ് സമാധാനിപ്പിക്കുകയായിരുന്നു മാതാപിതാക്കൾ.

കുഞ്ഞുണ്ടായ ശേഷവും ആൻലിയയോടുള്ള സമീപനത്തിൽ ഒരു മാറ്റവും വരുത്തിയില്ലെന്നു മാത്രമല്ല, കൂടുതൽ പണവും മറ്റും ആവശ്യപ്പെട്ട് പീഡനം തുടരുകയായിരുന്നു. മർദനത്തിനും ഇരയായി. അപ്പോഴും ഉപരിപഠനമെന്ന ആഗ്രഹം ആൻലിയ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ആൻലിയയുടെ ആഗ്രഹപ്രകാരമെന്ന മട്ടിൽ എം.എസ്.സി നഴ്സിങ് വിദൂര പഠനത്തിന് ബംഗളൂരുവിൽ പ്രവേശനം തരപ്പെടുത്തി അവിടെ ഹോസ്റ്റലിൽ ആക്കി. കുട്ടിയിൽനിന്ന് ആൻലിയയെ അകറ്റാൻ കൂടിയുള്ള തന്ത്രമായിരുന്നു ഇത്. കുട്ടിയുടെ ചിത്രവും വീഡിയോയും ദിവസവും അയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആൻലിയ ബംഗളൂരുവിലേക്ക് പോയത്. എന്നാൽ കുട്ടിയുടെ ഒരു ചിത്രം പോലും അയക്കാൻ ജസ്റ്റിൻ തയാറായില്ല. പിന്നീട് ഓണ അവധിക്ക് ഇക്കഴിഞ്ഞ ഓഗസ്റ്റ് 24ന് ആൻലിയ കുട്ടിയെ കാണുന്നതിന് തൃശൂരിലെ വീട്ടിലെത്തിയത് .

ഇത് ജസ്റ്റിനും കുടുംബാംഗങ്ങൾക്കും ഇഷ്ടമായില്ല. പഴയതു പോലുള്ള പീഡനം തുടർന്നപ്പോൾ 27-ന് മടങ്ങാൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ആൻലിയ പിറ്റേ ദിവസം തന്നെ ബംഗളൂരുവിലേക്ക് പോകാൻ തയാറായി. രാത്രി എട്ടരക്കായിരുന്നു ബംഗളൂരുവിലേക്കുള്ള ട്രെയിനെങ്കിലും ജസ്റ്റിൻ ആൻലിയയെ ഉച്ചക്കു തന്നെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കി സ്ഥലം വിട്ടു. പിന്നീട് ആൻലിയയെ കണ്ടിട്ടില്ലെന്നാണ് ജസ്റ്റിനും കുടുംബവും പറയുന്നത്.

ആൻലിയയുമായി ബന്ധപ്പെടാനാവുന്നില്ലെന്നും ആൾ മിസ്സിങ് ആണെന്നും കാണിച്ച് ജസ്റ്റിന്റെ പിതാവ് റെയിൽവേ ഉദ്യോഗസ്ഥൻ കൂടിയായ മാത്യു റെയിൽവേ പൊലീസിന് പരാതി നൽകിയതായും പറയുന്നു . അന്വേഷണം നടന്നു കൊണ്ടിരിക്കെയാണ് നാലു ദിവസത്തിനു ശേഷം പറവൂർ വടക്കേക്കരയിൽ പുഴയിൽനിന്ന് ഒരു മൃതദേഹം കണ്ടുകിട്ടിയത്. അഴുകിയ നിലയിലായിരുന്നതിനാൽ തിരിച്ചറിയാൻ പ്രയാസമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP