Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സേക്രട്ട് ഹാർട്ട് മിഷൻ കാനഡയിൽ വിശ്വാസ പരിശീലന ക്ലാസ്സുകൾക്ക് തുടക്കമായി

സേക്രട്ട് ഹാർട്ട് മിഷൻ കാനഡയിൽ വിശ്വാസ പരിശീലന ക്ലാസ്സുകൾക്ക് തുടക്കമായി

ബെനിഷ് ബേബി

കാനഡ: ലണ്ടൻ സേക്രട്ട് ഹാർട്ട് മിഷനിൽ വിശ്വാസ പരിശീലന ക്ലാസ്സുകൾ ആരംഭിച്ചു. ലണ്ടൻ ആസ്ഥാനമാക്കി അതിവേഗം വളർന്നു വരുന്ന ക്നാനായ സേക്രട്ട് ഹാർട്ട് മിഷനിൽ എല്ലാ ഞായറാഴ്ചയും കുട്ടികൾക്കായി വിശ്വാസ പരിശീലന ക്ലാസ്സുകൾ നടന്നു വരുന്നു.

ജനുവരി 13ാം തീയതി ഞായറാഴ്ച നടന്ന വിശുദ്ധ കുർബാനയിൽ 50 ഓളം വരുന്നു കുട്ടികൾ കാഴ്ച സമർപ്പണം നടത്തി ബലിയർപ്പണം തുടങ്ങിയതു വരെ വ്യത്യസ്തമായ ഒരു കാഴ്ച ആയിരുന്നു. വിശ്വാസ പരിശീലന ക്ലാസ്സുകൾ ഔദ്യോഗികമായി ഉദ്ഘാടനം ലണ്ടൻ സീറോ മലബാർ സെന്റ് മേരീസ് ഇടവകയുടെ വികാരി റവ. ഫാ: ടോബി പുളിക്കശ്ശേരി നിലവിളക്ക് കൊളുത്തി നിർവ്വഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ നമ്മുടെ കുട്ടികളുടെ ഭാവിയിൽ വിശ്വാസ പരിശീലനത്തിന്റെ പങ്ക് അതിമനോഹരമായി വിവരിച്ചത് എല്ലാ മാതാപിതാക്കൾക്കും കുട്ടികൾക്കും ആവേശമായി മാറി. ലണ്ടൻ ക്നാനായ മിഷന്റെ ഇടയനായ റവ. ഫാ: പത്രോസ് ചമ്പക്കര വേദപാഠം എന്ന വാക്കിനുപരിയായി വിശ്വാസ പരിശീലനം എന്ന പദത്തിന്റെ ആവശ്യകതയും അതിൽ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും ഉള്ള പങ്ക് എത്ര വലുതാണെന്ന് മനസ്സിലാക്കി തന്നു.

ഏകദേശം 50 ഓളം കുട്ടികൾ വിശ്വാസ പരിശീലന ക്ലാസ്സുകളിൽ രജിസ്റ്റർ ചെയ്യുകയും 15 ഓളം ടീച്ചേഴ്സിനെ തെരഞ്ഞെടുക്കുകയും ചെയ്തു. ഫാ: പത്രോസ് ചമ്പക്കരയുടെയും വേദപാഠം പ്രിൻസിപ്പൽ സിബു തള്ളവേലിന്റെയും നേതൃത്വത്തിൽ എല്ലാ പീരീഷ് കമ്മറ്റി മെമ്പേഴ്സിന്റെയും കാറ്റകിസം ടീച്ചേഴ്സിന്റെയും സഹായത്തോടെ വിശ്വാസ പരിശീലന ഉദ്ഘാടനവും രജിസ്ട്രേഷനും അതിമനോഹരമായി നിർവ്വഹിച്ചു.

തനിമയിലും ഒരുമയിലും കത്തോലിക്ക വിശ്വാസത്തിലും വളർന്നു വരുന്ന ഈ കുഞ്ഞുങ്ങൾ വരാനിരിക്കുന്ന ഒരു തലമുറയ്ക്ക് ശക്തമായ മുതൽകൂട്ടാകുമെന്ന് വേദപാഠം പ്രിൻസിപ്പൽ സിബു തള്ളവേലിൽ പ്രത്യാശ പ്രകടിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP