Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒടുവിൽ ക്രിസ്റ്റ്യാനോയുടെ ജയിൽ ഒഴിവായി; നൈസായി കാമുകിയ്‌ക്കൊപ്പമെത്തി പിഴയടച്ച് സൂപ്പർതാരം; നികുതി വെട്ടിപ്പ് കേസിൽ പിഴയായി അടച്ചത് 155 കോടി രൂപ; ഗോളടിയന്ത്രം മടങ്ങിയത് കാത്തു നിന്ന ആരാധകർക്ക് ഓട്ടോഗ്രാഫും നൽകി

ഒടുവിൽ ക്രിസ്റ്റ്യാനോയുടെ ജയിൽ ഒഴിവായി; നൈസായി കാമുകിയ്‌ക്കൊപ്പമെത്തി പിഴയടച്ച് സൂപ്പർതാരം; നികുതി വെട്ടിപ്പ് കേസിൽ പിഴയായി അടച്ചത് 155 കോടി രൂപ; ഗോളടിയന്ത്രം മടങ്ങിയത് കാത്തു നിന്ന ആരാധകർക്ക് ഓട്ടോഗ്രാഫും നൽകി

മറുനാടൻ ഡെസ്‌ക്‌

മാഡ്രിഡ്: മുൻ റയൽ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നികുതി വെട്ടിപ്പ് കേസ് ഒത്തുതീർപ്പായതിന് പിന്നാലെ താരം പിഴയടച്ചു. നികുതി വെട്ടിപ്പ് കേസിൽ കോടതി വിധിച്ച 155 കോടി രൂപയാണ് പിഴയായി താരം അടച്ചത്. സ്പെയ്നിൽ റയൽ മാഡ്രിഡിൽ കളിക്കുന്ന കാലത്താണ് ക്രിസ്റ്റ്യാനോ നികുതി വെട്ടിപ്പ് നടത്തിയത്. ഇതോടെ നികുതിവെട്ടിപ്പ് കേസിൽ താരത്തിന്റെ ജയിൽശിക്ഷ ഒഴിവാകും. സ്പാനിഷ് ക്ലബ് ബാർസിലോനയുടെ സൂപ്പർ താരം ലയണൽ മെസ്സിയും സമാനമായ കേസിൽ മുൻപു ശിക്ഷിക്കപ്പെട്ടിരുന്നു.

പിഴ അടക്കാമെന്ന കരാറിൽ 23 മാസത്തെ ജയിൽശിക്ഷയും ഉൾപ്പെടും. എന്നാൽ സ്പെയ്നിൽ രണ്ടു വർഷത്തിൽ താഴെ തടവ് ശിക്ഷയുള്ളവർക്ക് ജയിലിൽ കിടക്കേണ്ടി വരില്ല. ഇത് പ്രൊബേഷൻ കാലാമായാണ് കണക്കാക്കുക. ഇതോടെ ക്രിസ്റ്റ്യാനോ ജയിൽശിക്ഷയിൽ നിന്ന് ഒഴിവാകുകയായിരുന്നു.

സ്പാനിഷുകാരിയായ പ്രതിശ്രുത വധു ജോർജിന റോഡ്രിഗസിനൊപ്പമാണ് ക്രിസ്റ്റ്യാനോ മാഡ്രിഡിലെ കോടതിയിലെത്തിയത്. ചിരിയോടെ കോടതിയിൽ നിന്നിറങ്ങി വന്ന താരം ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകാനും മറന്നില്ല. താരം 15 മിനിറ്റോളം കോടതിയിൽ ചിലവഴിച്ചു. നേരത്തെ തയ്യാറാക്കിവെച്ച കരാറിൽ ഒപ്പിടാനുള്ള ജോലി മാത്രമേ ക്രിസ്റ്റ്യാനോയ്ക്കുണ്ടായിരുന്നുള്ളൂ.

നേരത്തെ വീഡിയോ കോൺഫറൻസ് വഴി ജഡ്ജിയുമായി സംസാരിക്കാൻ ക്രിസ്റ്റ്യാനോ ആവശ്യപ്പെട്ടെങ്കിലും കോടതി സമ്മതിച്ചില്ല. മാധ്യമപ്പടയിൽ നിന്ന് രക്ഷപ്പെടാൻ തന്റെ കറുത്ത വാനിൽ തന്നെ കോടതിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ക്രിസ്റ്റ്യാനോ സമ്മതം ചോദിച്ചിരുന്നു. എന്നാൽ കോടതി അതിനും അനുവാദം നൽകിയില്ല. തുടർന്ന് കോടതിക്ക് പുറത്ത് വാൻ നിർത്തിയാണ് ക്രിസ്റ്റ്യാനോ ഉള്ളിലേക്ക് കയറിപ്പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP