Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശതം സമർപ്പയാമീ എന്ന് ചോദിച്ചപ്പോൾ 51,000 രൂപ സമർപ്പിച്ച് സന്തോഷ് പണ്ഡിറ്റ് ; ശബരിമല കർമ്മ സമിതിയുടെ ചാലഞ്ച് ഏറ്റെടുത്ത് അക്കൗണ്ടിൽ പണമിട്ട് നൽകിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നുവെന്ന് ഫേസ്‌ബുക്ക് കുറിപ്പ് ; പണമടച്ച രസീതും തെളിവായി കാട്ടി പണ്ഡിറ്റ്

ശതം സമർപ്പയാമീ എന്ന് ചോദിച്ചപ്പോൾ 51,000 രൂപ സമർപ്പിച്ച് സന്തോഷ് പണ്ഡിറ്റ് ; ശബരിമല കർമ്മ സമിതിയുടെ ചാലഞ്ച് ഏറ്റെടുത്ത് അക്കൗണ്ടിൽ പണമിട്ട് നൽകിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നുവെന്ന് ഫേസ്‌ബുക്ക് കുറിപ്പ് ; പണമടച്ച രസീതും തെളിവായി കാട്ടി പണ്ഡിറ്റ്

മറുനാടൻ ഡെസ്‌ക്‌

ശബരിമല കർമ്മ സമിതിയുടെ ശതം സമർപ്പയാമി ചാലഞ്ച് ഏറ്റെടുത്ത് സന്തോഷ് പണ്ഡിറ്റ്. നൂറു രൂപ ചോദിച്ച സ്ഥാനത്ത് 51,000 രൂപ നൽകി പണ്ഡിറ്റ് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് സന്തോഷ്  ഈ വിവരം പങ്കുവയ്ച്ചത്. ചലഞ്ച് ഏറ്റെടുത്ത് അക്കൗണ്ടിൽ പണം നിക്ഷേപിച്ച വിവരം ഏവരേയും സന്തോഷത്തോടെ അറിയിക്കുന്നുവെന്നും അവർ നൂറു രൂപ മാത്രമാണ് ആവശ്യപ്പെട്ടതെന്നും സന്തോഷ് പറയുന്നു. എല്ലാവർക്കും നന്മ ആശംസിക്കുന്നുവെന്ന് പറഞ്ഞ പണ്ഡിറ്റ് പണമടച്ച രസീതിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

Dear facebook family,
ഞാൻ ശബരിമല കർമ്മ സമിതിയുടെ ചാലഞ്ച് ഏറ്റെടുത്ത് 51,000/ (അമ്പത്തൊന്നായിരം രൂപ മാത്രം ) അവരുടെ അക്കൗണ്ടില് നിക്ഷേപിച്ച വിവരം ഏവരേയും സന്തോഷത്തോടെ അറിയിക്കുന്നു...( അവര് 100രൂപ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്...)

I am very happy to transfer Rs. 51,000/- (Rupees fifty one Thousand only) to the Sabarimala Karma Samithi..

എല്ലാവർക്കും നന്മ ആശംസിക്കുന്നു..

By Santhosh Pandit

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP