Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർസിഇപി കരാറിൽ നിന്നു പിന്മാറാൻ കേന്ദ്രസർക്കാർ തയ്യാറാകണം: വി സി.സെബാസ്റ്റ്യൻ

ആർസിഇപി കരാറിൽ നിന്നു പിന്മാറാൻ കേന്ദ്രസർക്കാർ തയ്യാറാകണം: വി സി.സെബാസ്റ്റ്യൻ

കൊച്ചി: ഇന്ത്യയുടെ കാർഷികമേഖലയ്ക്ക് വൻ പ്രഹരമേൽപ്പിക്കുന്ന ആർസിഇപി കർഷകവിരുദ്ധ രാജ്യാന്തര കരാറിൽ നിന്നുള്ള പിന്മാറ്റം തെരഞ്ഞെടുപ്പിനുമുമ്പ് പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ ആർജ്ജവം കാട്ടണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

ഇന്ത്യൻ കാർഷിക സമ്പദ്ഘടന തകർക്കുന്ന നികുതിരഹിത കാർഷികോല്പന്ന ഇറക്കുമതിക്ക് പച്ചക്കൊടി കാട്ടുന്ന കേന്ദ്രസർക്കാർ നയം കർഷകദ്രോഹപരമാണ്. ആസിയാൻ സ്വതന്ത്രവ്യാപാരക്കരാറിന്റെ വൻ ആഘാതങ്ങൾ ഇന്ത്യയിലെ കർഷകരുടെ നടുവൊടിച്ചിരിക്കുമ്പോൾ ചൈനകൂടി പങ്കാളിയായ ആർസിഇപി കരാറിന്റെ ചർച്ചകൾ തുടരുന്നത് ശരിയല്ല. കരാറുകളൊന്നുമില്ലാതെ ഇന്ത്യയുടെ ആഭ്യന്തരവിപണിയിൽ ചൈനയുടെ സാന്നിധ്യം കുതിച്ചുയർന്നിരിക്കുന്നത് നിസാരവൽക്കരിക്കരുത്. 2014ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങൾ നടപ്പിലാക്കാതെ ഇന്നും വാഗ്ദാനങ്ങളായി നിലനിൽക്കുന്നു. കർഷകന് ഇരട്ടി വരുമാനവും ഉല്പന്ന സംഭരണവും അടിസ്ഥാനവിലയും ഇറക്കുമതി നിയന്ത്രണവും പാഴ്‌വാക്കായി കടക്കെണിയും വിലത്തകർച്ചയും സൃഷ്ടിക്കപ്പെട്ട് രാജ്യത്തുടനീളം കർഷക ആത്മഹത്യകൾ പെരുകിയിട്ടും ആർസിഇപി കരാറിനായി രാജ്യത്തെ തീറെഴുതിക്കൊടുക്കുന്നത് കർഷകർക്ക് അംഗീകരിക്കാനാവില്ല. ധനമന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന സാമ്പത്തിക കണക്കിൽ കഴിഞ്ഞ നാലരവർഷംകൊണ്ട് രാജ്യത്തിന്റെ കടബാധ്യത 49 ശതമാനം വർദ്ധിച്ചത് കാർഷികത്തകർച്ചയും നോട്ടുനിരോധനവും സൃഷ്ടിച്ച ആഘാതങ്ങളാലാണ്.

2018 നവംബറിൽ സിംഗപ്പൂരിൽ നടന്ന ആർസിഇപി ഉച്ചകോടിയുടെ 24-ാം റൗണ്ട് ചർച്ചകൾക്കുശേഷം അംഗരാജ്യങ്ങളുമായി ഇന്ത്യ അകൽച്ച പാലിക്കുന്നത് വരാൻപോകുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രമാണെന്ന് കർഷകപ്രസ്ഥാനങ്ങൾ തിരിച്ചറിയുന്നു. കരാർ ഒപ്പിട്ടാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെയും കർഷക എതിർപ്പുകളെയും മോദിസർക്കാർ ഭയപ്പെടുന്നു. ഇത്തരം അടവുനയങ്ങളിലൂടെ കർഷകരെ വിഢിവേഷം കെട്ടിക്കുകയല്ല, ഇന്ത്യയുടെ കാർഷികഭാവിക്കായി കരാറിൽ നിന്നു പിന്മാറുവാൻ തയ്യാറാകുകയാണ് വേണ്ടത്. ഫെബ്രുവരി ആദ്യവാരം ഇന്തോനേഷ്യയിൽ ആർസിഇപി 25-ാം റൗണ്ട് ചർച്ച നടത്തുവാനൊരുങ്ങുന്നു. ഈയവസരം മുതലാക്കി കർഷകദ്രോഹ കരാറിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP