Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രതിപക്ഷത്തെ പരിഹസിച്ച മോദിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി; നിലവിളിക്കുന്നത് രാജ്യത്തെ യുവത്വമാണെന്നും രക്ഷ ഉടൻ ഉണ്ടാകുമെന്നും രാഹുലിന്റെ ട്വീറ്റ്

പ്രതിപക്ഷത്തെ പരിഹസിച്ച മോദിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി; നിലവിളിക്കുന്നത് രാജ്യത്തെ യുവത്വമാണെന്നും രക്ഷ ഉടൻ ഉണ്ടാകുമെന്നും രാഹുലിന്റെ ട്വീറ്റ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കൊൽക്കത്തയിൽ നടന്ന പ്രതിപക്ഷ കൂട്ടായ്മയുടെ റാലിയെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എല്ലാ പ്രതിപക്ഷ കക്ഷികളും ഒത്തുചേർന്ന് 'രക്ഷിക്കൂ രക്ഷിക്കൂവെന്ന്'നിലവിളിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഇതിനാണ് ട്വിറ്ററിലൂടെ മറുപടിയുമായി രാഹുൽ രംഗത്തെത്തിയത്. ദാദ്ര ആൻഡ് നാഗർഹവേലിയിൽ വച്ചായിരുന്നു മോദി പ്രതിപക്ഷ കൂട്ടായ്മയുടെ റാലിയെ വിമർശിച്ചത്. പ്രഭോ, സഹായത്തിനായുള്ള നിലവിളികൾ തൊഴിൽരഹിതരായ ദശലക്ഷക്കണക്കിന് യുവാക്കളുടേതാണ്, ദുരിതത്തിലായ കർഷകരുടേതാണ്, അടിച്ചമർത്തപ്പെട്ട ദളിതുകളുടെയും ആദിവാസികളുടെയും പീഡിപ്പിക്കപ്പെട്ട ന്യൂനപക്ഷങ്ങളുടേതുമാണ്, തകർന്ന ചെറുകിട വ്യാപാരികളുടേതുമാണ്. നിങ്ങളുടെ ദുർഭരണത്തിൽനിന്നും കഴിവില്ലായ്മയിൽനിന്നും മോചിതരാക്കാൻ അവർ യാചിക്കുകയാണ് ഇത്തരമൊരു പരിഹാസത്തിന് മറുപടിയായ രാഹുൽ ട്വിറ്ററിൽ കുറിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP