Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശബരിമല സീസണിൽ 30-40 ശതമാനം രോഗികൾ കുറവാണെന്ന് മാതാ അമൃതാനന്ദമയി; ഈ സീസണിൽ ഭക്തർ മദ്യം കുടിക്കുന്നില്ല, ഭാര്യമാരെ ചീത്തവിളിക്കുന്നില്ല, മാംസാഹാരം കഴിക്കുന്നില്ല; പത്തുപതിനഞ്ച് വർഷം തുടർച്ചയായിട്ട് എല്ലാ ആശുപത്രികളിലും ആൾക്കാരെ അയച്ച് നടത്തിയ ഗവേഷണത്തിൽനിന്നാണ് ഇങ്ങനെ നിഗമനത്തിലെത്തിയത്; ക്ഷേത്ര സംസ്‌ക്കാരം നിലനിർത്തേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്നും മാതാ അമൃതാനന്ദമയി

ശബരിമല സീസണിൽ 30-40 ശതമാനം രോഗികൾ കുറവാണെന്ന് മാതാ അമൃതാനന്ദമയി; ഈ സീസണിൽ ഭക്തർ മദ്യം കുടിക്കുന്നില്ല, ഭാര്യമാരെ ചീത്തവിളിക്കുന്നില്ല, മാംസാഹാരം കഴിക്കുന്നില്ല; പത്തുപതിനഞ്ച് വർഷം തുടർച്ചയായിട്ട് എല്ലാ ആശുപത്രികളിലും ആൾക്കാരെ അയച്ച് നടത്തിയ ഗവേഷണത്തിൽനിന്നാണ് ഇങ്ങനെ നിഗമനത്തിലെത്തിയത്; ക്ഷേത്ര സംസ്‌ക്കാരം നിലനിർത്തേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്നും മാതാ അമൃതാനന്ദമയി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല സീസണിൽ ആശുപത്രികളിൽ 30-40 ശതമാനം രോഗികൾ കുവാണെന്ന് മാതാ അമൃതാനന്ദമയി. ക്ഷേത്ര സംസ്‌ക്കാരം നിലനിർത്തേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്നും തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ നടന്ന അയ്യപ്പ ഭക്തസംഗമത്തിൽ സംസാരിക്കവെ അവർ വ്യക്തമാക്കി.

അമൃതാനന്ദമയിയുടെ വാക്കുകൾ ഇങ്ങനെയാണ്. 'ആചാര അനുഷ്ഠാനങ്ങൾ കളയരുത്. ശബരിമല സീസൺ സമയത്ത് അമ്മ ഒരു റിസേർച്ച് പോലെ നടത്തി. 10-15 വർഷം കണ്ടിന്യൂ ആയിട്ട് എല്ലാ ആശുപത്രികളിലും ആൾക്കാരെ അയക്കും. ആ മാസങ്ങളിൽ 30-40 ശതമാനം രോഗികൾ കുറവാണ്. കാരണം ഈ സമയത്ത് അവർ കുടിക്കുന്നില്ല. മാംസാഹാരം കഴിക്കുന്നില്ല. ഭാര്യമാരെ ചീത്തവിളിക്കുന്നില്ല. കുടുംബത്തോടൊപ്പം തന്നെ വ്രതമനുഷ്ഠിക്കുന്നുണ്ട്. അങ്ങനെ സമൂഹത്തിൽ ശരീരവും മനസ്സുമായി താളലയം കൊണ്ടുവരുന്നതാണ് ക്ഷേത്രം. അതുകൊണ്ട് ഈ സംസ്‌കാരത്തെ നിലനിർത്തേണ്ടത് ആവശ്യമാണ്.'- അവർ വ്യക്തമാക്കി.

ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ സംഭവങ്ങൾ ദൗർഭാഗ്യകരമാണ്. ഈശ്വരന്റെ അനന്തമായ ശക്തിക്ക് സ്ത്രീപുരുഷ വ്യത്യാസമില്ല. എന്നാൽ ക്ഷേത്രത്തിൽ ആ വ്യത്യാസമുണ്ടെന്നും അമൃതാനന്ദമയി കൂട്ടിച്ചേർത്തു. ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രതിഷ്ഠാ സങ്കൽപ്പങ്ങളുണ്ട്. സമുദ്രത്തിലെ മത്സ്യവും ടാങ്കിലെ മത്സ്യവും തമ്മിൽ വ്യത്യാസമുണ്ട്. ടാങ്കിൽ കിടക്കുന്ന മത്സ്യത്തിന് സമയാസമയം ഭക്ഷണം കൊടുക്കണം, വെള്ളം മാറിക്കൊടുക്കണം, ഓക്‌സിജൻ കൊടുക്കണം. ക്ഷേത്രം മൈനറാണ്. കൊച്ചുകുട്ടിക്ക് അച്ഛനും അമ്മയും ആവശ്യമാണെന്നതുപോലെ ക്ഷേത്രത്തിന് തന്ത്രിയുടെയും വിശ്വാസിയുടെ സംരക്ഷണം വേണം. വിശ്വാസമില്ലാത്തവർ അവിടെ പോയാൽ തുപ്പുകയും തൂറുകയുമൊക്കെ ചെയ്യും.- അവർ വ്യക്തമാക്കി.

ആചാരങ്ങൾ തെറ്റിക്കരുതെന്നും സംസ്‌കാരത്തിന്റെ കെട്ടും കുറ്റിയും അതിലാണെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു. അർജുനൻ കൃഷ്ണനോട് യുദ്ധതന്ത്രം ചോദിച്ചപ്പോൾ ഭീഷ്മരോട് ചോദിക്കാനായിരുന്നു കൃഷ്ണന്റെ മറുപടി. തനിക്കും അതേ പറയാനുള്ളൂ. തന്ത്രിയും പൂജാരികളും ഭക്തരും കൂടിയാലോചിച്ച് കാര്യങ്ങൾ തീരുമാനിക്കണം. പയ്യെത്തിന്നാൽ പനയും തിന്നാം. അതുകൊണ്ട് തനിക്ക് മറ്റൊന്നും പറയാനില്ല എന്നു പറഞ്ഞാണ് അമൃതാനന്ദമയി പ്രസംഗം അവസാനിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP