Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മധ്യപ്രദേശിൽ പട്ടാപ്പകൽ ബിജെപി നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ഒരാഴ്‌ച്ചയ്ക്കുള്ളിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ നേതാവ് ; മനോജ് താക്കറെയുടെ മരണത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ

മധ്യപ്രദേശിൽ പട്ടാപ്പകൽ ബിജെപി നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ഒരാഴ്‌ച്ചയ്ക്കുള്ളിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ നേതാവ് ; മനോജ് താക്കറെയുടെ മരണത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ

മറുനാടൻ ഡെസ്‌ക്‌

ബർവാണി: മധ്യപ്രദേശിൽ പട്ടാപ്പകൽ ബിജെപി നേതാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബർവാണിയിലെ നേതാവായ മനോജ് താക്കറെയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്‌ച്ചയ്ക്കിടെ സംസ്ഥാനത്ത് വധിക്കപ്പെടുന്ന രണ്ടാമത്തെ നേതാവാണ് താക്കറെ. ബിജെപി നേതാക്കൾ കൊല്ലപ്പെടുന്നത് കോൺഗ്രസ് സർക്കാർ ക്രൂരമായ തമാശയായി ആസ്വദിക്കുകയാണന്ന് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവ്രാജ് സിങ് ചൗഹാൻ കുറ്റപ്പെടുത്തിയിരുന്നു. അക്രമികൾ ശക്തരാവുകയും സംസ്ഥാനത്തെ ക്രമസമാധാന നില തകരുകയുമാണ്. അക്രമികളെ ഉടൻ പിടികൂടാൻ സർക്കാർ തയ്യാറായില്ലെങ്കിൽ തെരുവുകൾ കയ്യടക്കാൻ ബി.ജെപി നിർബന്ധിരാകുമെന്നും ബിജെപി വ്യക്തമാക്കി.

'തുടർച്ചയായി ബിജെപി നേതാക്കന്മാർ കൊല്ലപ്പെടുന്നത് വളരെ ഗുരുതരമായ കാര്യമാണ്. സംസ്ഥാന സർക്കാർ ഇത് ഗൗരവത്തിൽ എടുക്കാതെ ക്രൂരമായ തമാശയായി ആസ്വദിക്കുകയാണ്. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയുടെ സ്വന്തം സ്ഥലത്താണ് ഇന്ന് ബിജെപിയുടെ ജനകീയ നേതാവായ മനോജ് താക്കറെ പട്ടാപ്പകൽ കൊലചെയ്യപ്പെട്ടത്' - ചൗഹാൻ കുറ്റപ്പെടുത്തി. കൊല്ലപ്പെട്ട നേതാവ് മനോജ് താക്കറെ തന്റെ പതിവ് വ്യായാമത്തിനായി പുറത്ത് പോയതായിരുന്നു.

ഇദ്ദേഹത്തിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് രക്തക്കറ പുരണ്ട കല്ല് കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ ബിജെപി നേതാവായ പ്രഹ്ലാദ് ബദ്ധ്വറിനെയും വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. പിറ്റേദിവസം മറ്റൊരു ബിജെപി പ്രവർത്തകനെ ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇത് കോൺഗ്രസ് ഗൂഢാലോചന ആണെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ചൗഹാന്റെ ആവശ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP