Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ നടപടിക്ക് പിന്നാലെ എസ്‌ഐ ഹൈക്കോടതിയെ തെറ്റിധരിപ്പിച്ചതാണെന്ന് ചൂണ്ടിക്കാട്ടി കെ.എം.ഷാജി എംഎൽഎ സുപ്രീം കോടതിയിൽ; പിടിച്ചെടുത്ത ലഘു ലേഖകളിൽ വർഗീയ പ്രചാരണം സംബന്ധിച്ചവയില്ലെന്നും എസ്‌ഐയുടെ മൊഴി തെറ്റാണെന്നും എംഎൽഎ

തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ നടപടിക്ക് പിന്നാലെ എസ്‌ഐ ഹൈക്കോടതിയെ തെറ്റിധരിപ്പിച്ചതാണെന്ന് ചൂണ്ടിക്കാട്ടി കെ.എം.ഷാജി എംഎൽഎ സുപ്രീം കോടതിയിൽ; പിടിച്ചെടുത്ത ലഘു ലേഖകളിൽ വർഗീയ പ്രചാരണം സംബന്ധിച്ചവയില്ലെന്നും എസ്‌ഐയുടെ മൊഴി തെറ്റാണെന്നും എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് വർഗീയത സംബന്ധിച്ച ലഘുലേഖകൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് വിജയം റദ്ദാക്കിയ നടപടിക്ക് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെ.എം ഷാജി എംഎൽഎ സുപ്രീം കോടതിയിൽ. എസ്‌ഐ ശ്രീജിത്ത് കോടേരിക്കെതിരെയാണ് മുസ്ലിം ലീഗ് എംഎൽഎയായ കെ.എം.ഷാജി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ താൻ പ്രചരിപ്പിച്ചുവെന്ന് പറയപ്പെടുന്ന ലഘുലേഖകൾ പൊലീസ് പിടിച്ചെടുത്തിട്ടില്ല. ഹൈക്കോടതിയെ വളപട്ടണം എസ്‌ഐ തെറ്റിധരിപ്പിക്കുകയായിരുന്നു. അതിനാൽ തന്നെ എസ്‌ഐക്കെതിരെ കേസെടുക്കണമെന്നും ഷാജി ആവശ്യപ്പെടുന്നു.

ഇതേ ആവശ്യം ഉന്നയിച്ച് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് പിൻവലിച്ചതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വളപട്ടണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.പി മനോരമയുടെ വീട്ടിൽ നിന്നാണ് വിവാദ ലഘുലേഖകൾ പിടിച്ചെടുത്തതെന്നായിരുന്നു എസ്‌ഐ ശ്രീജിത്ത് ഹൈക്കോടതിയിൽ നൽകിയ മൊഴി. ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കി കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതിന് കാരണമായതും എസ്‌ഐയുടെ നിർണായക മൊഴിയായിരുന്നു. എന്നാൽ, എസ്‌ഐയുടെ മൊഴി തെറ്റാണെന്നാണ് ഷാജിയുടെ വാദം.

എൻ.പി മനോരമയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ലഘുലേഖകളിൽ, ഇപ്പോൾ കേസിനാധാരമായ വർഗീയപ്രചാരണംസംബന്ധിച്ച ലഘുലേഖകൾ ഇല്ല. ലഘുലേഖ പിടിച്ച കേസിൽ കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ പൊലിസ് നൽകിയ റിപ്പോർട്ടിൽ വിവാദ ലഘുലേഖകൾ ഉൾപ്പെട്ടിട്ടുമില്ല. എന്നിരിക്കെ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച എസ്‌ഐക്കെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് അഭിഭാഷകനായ സയ്യിദ് മർസൂക് ബാഫഖി മുഖേന നൽകിയ ഹരജിയിൽ ഷാജി ആവശ്യപ്പെട്ടത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എതിർസ്ഥാനാർത്ഥിയും മാധ്യമപ്രവർത്തകനുമായ എം.വി നികേഷ് കുമാർ സമർപിച്ച ഹരജിയിൽ നവംബർ ഒമ്പതിനാണ് ഹൈക്കോടതി ഷാജിയുടെ വിജയം റദ്ദാക്കിയത്. ഷാജിയുടെ ഹരജി പരിഗണിച്ച് അദ്ദേഹത്തിന് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെന്നും എന്നാൽ ശമ്പളവും മറ്റു അനുകൂല്യങ്ങളും കൈപ്പറ്റാനാവില്ലെന്നും കഴിഞ്ഞയാഴ്ച സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച ഹരജി ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റെ പരിഗണനയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP