Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കണ്ണൂരിൽ നിന്ന് മസ്‌കത്തിലേക്കും കുവൈത്തിലേക്കും നേരിട്ടുള്ള സർവീസുകൾക്ക് ബുക്കിങ് ആരംഭിച്ചു; ടിക്കറ്റ് നിരക്ക് കണ്ണൂർ മസ്‌കത്ത് റൂട്ടിൽ 4999 രൂപ മുതലും മസ്‌കത്ത് കണ്ണൂർ റൂട്ടിൽ 5299 രൂപ മുതലും; കുവൈത്തിലേക്ക് 8500 രൂപയും കുവൈത്തിൽ നിന്നു കണ്ണൂരിലേക്ക് 7499 രൂപ മുതലും; അബുദാബി സർവീസ് ഉടൻ ആരംഭിക്കുമെന്നും അധികൃതർ

കണ്ണൂരിൽ നിന്ന് മസ്‌കത്തിലേക്കും കുവൈത്തിലേക്കും നേരിട്ടുള്ള സർവീസുകൾക്ക് ബുക്കിങ് ആരംഭിച്ചു; ടിക്കറ്റ് നിരക്ക് കണ്ണൂർ മസ്‌കത്ത് റൂട്ടിൽ 4999 രൂപ മുതലും മസ്‌കത്ത് കണ്ണൂർ റൂട്ടിൽ 5299 രൂപ മുതലും; കുവൈത്തിലേക്ക് 8500 രൂപയും കുവൈത്തിൽ നിന്നു കണ്ണൂരിലേക്ക് 7499 രൂപ മുതലും; അബുദാബി സർവീസ് ഉടൻ ആരംഭിക്കുമെന്നും അധികൃതർ

മറുനാടൻ ഡെസ്‌ക്‌

 കണ്ണൂർ; ഇനി കണ്ണൂരിൽ നിന്നും മസ്‌കത്തിലേക്കും കുവൈത്തിലേക്കും നേരിട്ടുള്ള സർവീസുകൾക്ക് ബുക്കിങ്. ഈ സൗകര്യം കൂടി വരുന്നതോടെ കണ്ണൂർ രാജ്യന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാകും. മസ്‌കത്തിലേക്ക് ഗോ എയറും കുവൈത്തിലേക്ക് ഇൻഡിഗോയുമാണു ബുക്കിങ് തുടങ്ങിയത്. ദോഹയിലേക്കുള്ള ബുക്കിങ്ങും ഇൻഡിഗോ തുടങ്ങി.

ഫെബ്രുവരി 28 മുതലാണു മസ്‌കത്ത് സർവീസ്. ആഴ്ചയിൽ മൂന്നു സർവീസുകളാണുണ്ടാവുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 9.45നു പുറപ്പെട്ട് പ്രാദേശിക സമയം അർധരാത്രി 00.05ന് മസ്‌കത്തിലെത്തുന്ന തരത്തിലും തിരികെ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പ്രാദേശിക സമയം രാത്രി 01.05നു മസ്‌കത്തിൽ നിന്നു പുറപ്പെട്ട് രാവിലെ ആറിനു കണ്ണൂരിൽ എത്തുന്ന തരത്തിലുമാണു സർവീസുകൾ. കണ്ണൂർ മസ്‌കത്ത് റൂട്ടിൽ 4999 രൂപ മുതലും മസ്‌കത്ത് കണ്ണൂർ റൂട്ടിൽ 5299 രൂപ മുതലുമാണു ടിക്കറ്റ് നിരക്ക്.

കണ്ണൂരിൽ നിന്ന് അബുദാബിയിലേക്കും വൈകാതെ സർവീസ് തുടങ്ങുമെന്ന് ഗോ എയർ പ്രതിനിധി അറിയിച്ചു. നിലവിൽ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് ഗോ എയർ ആഭ്യന്തര സർവീസുകൾ നടത്തുന്നുണ്ട്. എയർ ഇന്ത്യ എക്സ്‌പ്രസ് മാത്രമാണു കണ്ണൂരിൽ നിന്ന് ഇപ്പോൾ രാജ്യന്തര സർവീസുകൾ നടത്തുന്നത്. അബുദാബി, റിയാദ്, ഷാർജ, ദോഹ എന്നിവിടങ്ങളിലേക്കാണ് സർവീസുകളുള്ളത്. ഫെബ്രുവരി 28ന് ഗോ എയറും മാർച്ച് 15ന് ഇൻഡിഗോയും രാജ്യാന്തര സർവീസുകൾ തുടങ്ങുന്നതോടെ ടിക്കറ്റ് നിരക്കു കുറയുമെന്ന പ്രതീക്ഷയിലാണു യാത്രക്കാർ.

മാർച്ച് 15 മുതൽ ആഴ്ചയിൽ ആറു ദിവസം വീതമാണു കുവൈത്തിലേക്കുള്ള ഇൻഡിഗോ സർവീസ്. രാവിലെ 5.10നു പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 8നു കുവൈത്തിൽ എത്തുന്ന തരത്തിലും പ്രാദേശിക സമയം 9നു കുവൈത്തിൽ നിന്നു പുറപ്പെട്ട് വൈകിട്ട് 4.05നു കണ്ണൂരിൽ എത്തുന്ന തരത്തിലുമാണ് സർവീസ്. കുവൈത്തിലേക്ക് 8500 രൂപയിലും കുവൈത്തിൽ നിന്നു കണ്ണൂരിലേക്ക് 7499 രൂപയിലുമാണു ബുക്കിങ് തുടങ്ങിയത്. ദോഹയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും മാർച്ച് 15നു തുടങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP